☠️യോദ്ധാവ്☠️ – 1

 

” ശെരി സാർ കഴിയുന്നത്ര വേഗത്തിൽ തന്നെ ഞങ്ങൾ അവരെ കണ്ടെത്തിയിരിക്കും പിന്നെ ഇത് ചെയ്തവർ ആരായാലും ജീവനോടെ തന്നെ അവരെ ഞങ്ങൾ സാറിന്റെ അടുത്ത് എത്തിക്കും. ”

 

 

മാർക്കോ : എത്തിച്ചിരിക്കണം. 😡 പിന്നെ അറിയാമല്ലോ എന്തേലും പിഴവ് പറ്റിയാലോ എന്റെ പിള്ളേർക്ക് എന്തേലും സംഭവിച്ചാലോ ആദ്യം പോവുന്നത് നിന്റെ തലയായിരിക്കും 😡.

 

 

“ഇല്ല സാർ അങ്ങനെ ഒന്നും സംഭവിക്കില്ല. ”

 

 

അയാൾ അതും പറഞ്ഞ ശേഷം തന്റെ കൂട്ടത്തിൽ നിന്നും കുറച്ചു പേരെ കൂടേ കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയുമായി പോയി. എന്തൊക്കെ ചെയ്തിട്ടും തന്റെ സഹോദരന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അയാളെ വല്ലാതെ പിടിച്ചുടച്ചുകൊണ്ടേ ഇരുന്നു. അയാൾ തന്റെ വിശ്വസ്ഥനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മഹി എന്ന മഹേന്ത്രനോടായി സംസാരിച്ചു തുടങ്ങി.

 

 

മാർക്കോ : മഹി ജോർജും ജോണും അവസാനം കൈകാര്യം ചെയ്ത deal ഏതായിരുന്നു?

 

 

മഹി : അത് ആ വിജയ് മെമ്മോറിയൽ ഹോസ്പിറ്റൽസും മറ്റു സ്ഥാപനങ്ങളുമില്ലേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു.

 

 

മാർക്കോ : ഏത് ആ മാധവന്റെ?…

 

 

മഹി : അതെ അതുതന്നെയാണ്.

 

 

മാർക്കോ : ഇനി ആ ചെക്കന്റെ പ്ലാൻ വലതുമാണോ ഈ നടക്കുന്നതൊക്കെ? വിഷ്ണുവിന്റെ?

 

 

മഹി : ഒരിക്കലും അതാവാൻ സാധ്യതയില്ല സാർ കാരണം അവൻ ഇപ്പോഴും കോമയിൽ തന്നെയാണ്. പിന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മാത്രം ധൈര്യമുള്ള ആരും അവന്റെ കൂടേ ഇല്ല.

 

 

മാർക്കോ : അവന്റെ രണ്ട് കൂട്ടുകാർ ഇല്ലായിരുന്നോ അവരോ?

 

 

മഹി : അവന്മാർ അന്ന് തന്നെ തീർന്നു ഇവൻ മാത്രേ രക്ഷപെട്ടിട്ടുള്ളു അതും കോമയിൽ തന്നെയാണ്. ഇതെന്തായാലും അവരുമായി ബന്ധമുള്ള ആരും ആണെന്ന് തോന്നുന്നില്ല.

 

 

മാർക്കോ : എന്തായാലും ഒന്നും വിട്ടുകളയണ്ട ചിലപ്പോൾ നമ്മൾ വേണ്ടന്ന് കരുതി വിട്ടുകളയുന്നവന്മാർ ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കുന്നത് ഉദാഹരണം ഈ പറഞ്ഞ വിഷ്ണു തന്നെ. അല്ല അന്ന് മാധവന്റെ ഒപ്പം ഒരു പള്ളിലച്ചൻ കൂടി ഉണ്ടായിരുന്നില്ലേ അയാളുടെ ഏതേലും ആൾക്കാർ?

 

 

മഹി : അയാൾക്ക് പ്രത്യേകിച്ച് ബന്ധുക്കൾ ആരുമില്ല പിന്നെ എന്തേലും ഒക്കെ ചെയ്യാൻ കഴിയുന്നത് അവൻ ആയിരുന്നു വിഷ്ണു അവനും ഇന്ന് ഒന്നിനും പറ്റില്ല മാത്രവുമല്ല അവരാണ് ഇത് ചെയ്തത് എങ്കിൽ ആദ്യം ജയദേവനെയും ജിബിനെയും ഒക്കെ അല്ലെ പൊക്കു.

 

 

മാർക്കോ : അതും ശെരിയാണ് എന്നാലും ഒന്നും വിട്ടുകളയണ്ട. പിന്നെ നമ്മുടെ ആൾക്കാരോട് നമ്മൾ ഇതിൽ നേരിട്ട് ഇറങ്ങിയത് ആരും അറിയരുതെന്ന് പ്രത്യേകം പറയണം അറിയാമല്ലോ.

 

 

മഹി : ശെരി സാർ ഞാൻ പറഞ്ഞോളാം. പിന്നെ സാർ ആ ഇൻവെസ്റ്റിഗഷൻ ഓഫീസർ ആന്റണി നിസ്സാരക്കാരൻ അല്ല ആൾ കറപ്റ്റഡ് ആണെങ്കിലും ഏറ്റെടുക്കുന്ന ജോലി കൃത്യമായി പൂർത്തിയാക്കിയിരിക്കും.

 

 

മാർക്കോ : ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്തോ ഇത് പോലീസിനെ കൊണ്ട് തീരുന്ന വിഷയമല്ല എന്നെനിക്ക് തോന്നുന്നു. മാത്രവുമല്ല ഇത് ചെയ്തവരും നമ്മൾ കരുതുന്നത് പോലെ നിസ്സാരക്കാർ അല്ല എന്നെന്റെ മനസ്സ് പറയുന്നു. എന്തായാലും എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഒരു കാരണം കൊണ്ടും ജോണിനും ജോർജിനും ഒന്നും സംഭവിക്കാൻ പാടില്ല.

 

 

മഹി : ശെരി സാർ ഞാൻ നോക്കിക്കോളാം സാർ ഒന്ന് റസ്റ്റ്‌ എടുത്തോളൂ. ഉടനെ തന്നെ സന്തോഷം തരുന്ന വാർത്തയുമായി ഞാൻ എത്തിയിരിക്കും.

 

 

മാർക്കോ : മ്മ്മ്..

 

 

അത്രയും പറഞ്ഞ ശേഷം മഹി വണ്ടിയുമെടുത്തു തന്റെ കൂടെയും കുറച്ചാൽക്കാരെ കൂടേ കൂട്ടി പുറത്തേക്ക് പോയി. ഇരുപ്പുറക്കുന്നില്ല എങ്കിലും മാർക്കോ തന്റെ മുറിയിലേക്ക് പോയി. അവിടെ എത്തി ഒരു ഗ്ലാസ്സിലേക്ക് തന്റെ അലമാരയിൽ നിന്നും മദ്യം പകർന്ന ശേഷം അതും കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു അയാളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അതെടുക്കാൻ ആയി പോയത്. താൻ കാത്തിരിക്കുന്നത് പോലെ അനിയന്മാരെ കുറിച്ചെന്തെങ്കിലും ഒരു വിവരം നൽകാൻ ആരേലും വിളിച്ചതാവും എന്ന് കരുതി ചെന്ന മർകസ് ഫോൺ കയ്യിലെടുത്തുകൊണ്ട് വന്ന ഫോൺ കോൾ അറ്റന്റ് ചെയ്തു. നമ്പർ കാണിക്കാതെയുള്ള ഏതോ ഒരു പ്രൈവറ്റ് നമ്പറിൽ നിന്നുള്ള വീഡിയോ കോൾ അയാളെ ഒന്ന് അതെടുക്കുന്നതിൽ നിന്നും പിന്തിരിച്ചെങ്കിലും അയാൾ അത് ആൻസർ ചെയ്തു.

ഫോൺ എടുത്ത അയാൾ അക്ഷരർദ്ധത്തിൽ ഞെട്ടി തരിച്ചു എന്ന് പറയുന്നതാവും ശെരി.

 

 

തലകീഴായി കെട്ടിയിട്ടിരിക്കുന്ന തന്റെ സഹോദരന്മാരെ ക്രൂരതയുടെ അവസാനവാക്ക് എന്ന് പറയും വിധം പ്രഹരിക്കുന്ന ദൃശ്യമായിരുന്നു അയാൾക്ക് അതിലൂടെ കാണാൻ കഴിഞ്ഞത്.

ആദ്യമൊന്ന് ഞെട്ടി തരിച്ചുപോയി എങ്കിലും തന്റെ ഇളയ സഹോദരൻ ജോണിന്റെ നിലവിളി അയാളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉള്ളിൽ ഉയർന്നുവന്ന ദേഷ്യം അടക്കാനാവാതെ അയാൾ അവിടെ നിന്നലറി..

 

 

 

മാർക്കോ : ഡാ 😡😡😡😡 ഏതവനാടാ ഇത് ചെയ്യാൻ മാത്രം ധൈര്യമുള്ളത്. എന്റെ പിള്ളേരെ വിടുന്നതാ നിനക്കൊക്കെ നല്ലതാ അല്ലങ്കിൽ നിന്നെയൊന്നും കുടുംബത്തെ പോലും ബാക്കി വെച്ചേക്കത്തില്ല ഞാൻ 😡😡😡😡😡😡

 

 

അയാൾ ഫോണിലെ ദൃശ്യത്തിൽ നിന്നും മുഖം മാറ്റാതെ അവിടെ നിന്നുകൊണ്ടാലറി. മുഴുവനായും കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ട് മുഖം മൂടി ദാരികളായ ആരൊക്കെയോ ചേർന്നാണ് അവരെ മർദിക്കുന്നത് എന്നല്ലാതെ അതാരാണെന്ന് അയാൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഭീഷണി കലർന്ന ശബ്ദം കേട്ടതുകൊണ്ടാവണം അടിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ തന്റെ കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് ജോണിന്റെയും ജോർജിന്റെയും മുഖത്തേക്ക് തന്നെ പലയാവർത്തി ആഞ്ഞടിച്ചുകൊണ്ടേ ഇരുന്നു.

 

 

തന്റെ കണ്മുന്നിൽ നരകയാധന അനുഭവിക്കുന്ന സ്വന്തം സഹോദരന്മാരെ രക്ഷിക്കാൻ പോലും ഇത്രയുംനാൾ താൻ ഉണ്ടാക്കിയ സമ്പത്തിനു ആൽബലത്തിനും സാധിക്കുന്നില്ലല്ലോ എന്നയാൾ മനസ്സാൽ ആലോചിച്ചുകൊണ്ടേ ഇരുന്നു. ശരീരമാസകലം രക്തം ഒഴുകുന്നതരത്തിൽ മുറിവുകളുമായി വീണ്ടും പീഡനങ്ങൾക്ക് ഇരയാവുന്ന തന്റെ അനിയന്മാരുടെ അവസ്ഥ കാണുവാൻ കഴിയാത്തത് കൊണ്ട് അയാൾ തന്റെ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു. ശേഷം പറയാൻ തുടങ്ങി.

 

 

മാർക്കോ : നിനക്കൊക്കെ എന്താണ് വേണ്ടത് പറ? എത്ര കോടികൾ വേണമെങ്കിലും തരാം ഇനി അവരെ ഉപദ്രവിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *