അപേക്ഷയുടെ സ്വരത്തിൽ അയാൾ അവരോട് വീണ്ടും പറഞ്ഞു.
“ആജ്ഞാപിച്ചു മാത്രം ശീലമുള്ള നിനക്ക് അപേക്ഷിക്കാനും അറിയാം അല്ലെ മാർക്കോ 😈”
ഫോണിലൂടെ കേട്ട ആരുടെയോ ശബ്ദം ചെവിയിൽ വീണയുടനെ മാർക്കോ കണ്ണുകൾ തുറന്നു. കറുപ്പ് വസ്ത്രത്തിൽ അതെ നിറത്തിലുള്ള മാസ്കും ധരിച്ചു നിൽക്കുന്ന ആ യുവാവിന്റെ അവൻ കണ്ണെടുക്കാതെ നോക്കി. അവന്റെ കണ്ണുകളിൽ എരിയുന്ന പക മാർക്കോയിൽ ചെറുതല്ലാത്ത ഭയം ഉളവാക്കുന്നത് അവന്റെ മുഖത്ത് തന്നെ പ്രകടമായിരുന്നു. മാർക്കോയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനോടായി മാർക്കോ ചോദിച്ചു.
മാർക്കോ : നീ… നീ ആരാണ് നിനക്ക് എന്താണ് വേണ്ടത്? പണം ആണോ എത്രവേണം?
“ഹ…. ഹ… ഹാ… സ്വന്തം അനിയന്മാരുടെ ഈ അവസ്ഥ കണ്ടിട്ടും നിനക്ക് തോന്നുന്നുണ്ടോ മാർക്കോ ഞാൻ പണത്തിനുവേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നതെന്ന് 🤣. എനിക്ക് കാണണം ആയിരുന്നു വേണ്ടപ്പെട്ടവരൊക്കെ ഇഞ്ചിഞ്ചായി അനുഭവിക്കുന്നത് കണ്ടുകൊണ്ട് നീ ഇങ്ങനെ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നത് എനിക്ക് കാണണം ആയിരുന്നു 😂
പിന്നെ നീ ചോദിച്ചില്ലേ എനിക്ക് എന്താ വേണ്ടതെന്നു ജീവൻ ഒരുപാട് പേരുടെ സ്വപ്നങ്ങളും കുടുംബങ്ങളും സ്വന്തം സ്വർത്ഥതയ്ക്ക് വേണ്ടി നശിപ്പിച്ച നിന്റെയും ദേ ഇവന്മാരുടെയും ജീവൻ അത് തന്നെയാണ് എനിക്ക് വേണ്ടത് ”
മാർക്കോ : നിയൊക്കെ ആരോടാണ് കളിക്കുന്നതെന്ന് അറിയാവോടാ നിനക്കൊകെ. എന്റെ ചെക്കന്മാർക്ക് വല്ലതും സംഭവിച്ചാൽ ഒന്നിനെയും ഒന്നിനെയും ഞൻ വെറുതെ വിടത്തില്ല ഓർത്തോ 😡 മര്യാദക്ക് അവരെ വിട്ടേച്ചും എങ്ങോട്ടേക്കാണ് എന്നുവെച്ചാൽ ഓടി പൊയ്ക്കോ അതാ നിനക്കൊക്കെ നല്ലത് 😡
അല്പം ഒന്ന് ഭയപ്പെട്ടിരുന്നെങ്കിലും പണത്തിനുവേണ്ടിയല്ല ഇത് അവർ ചെയ്യുന്നതെന്ന് അറിഞ്ഞ മാർക്കോ ഭീഷണിയോട് കൂടെ തന്നെ അവരോട് അലറി.
” മാർക്കോ നീയും ഇവന്മാരും ചെയ്തതിനൊക്കെയും അനുഭവിച്ചിട്ടേ അല്ല അനുഭവിപ്പിച്ചിട്ടേ ഞാൻ പോവൂ. പിന്നെ ഞാൻ ആരാ എന്താ എന്നൊന്നും നിനക്ക് അറിയില്ല പക്ഷെ നീ ആരാ എന്താ നിന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതിനു ഇറങ്ങി പുറപ്പെട്ടത് 😡. പിന്നെ നിനക്കുള്ള ഒരു സമ്മാനം ഞാൻ ഗേറ്റിനു വെളിയിൽ എത്തിച്ചിട്ടുണ്ട്.
അപ്പോൾ ശെരി വൈകാതെ നേരിൽ കാണാം. 😡
പിന്നെ നീ ഭയപ്പെടുത്തി രക്ഷപെടാം എന്ന് കരുതണ്ട ഒരിക്കൽ ഞാൻ നിന്നോട് എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് അന്ന് നീ അത് ചെവികൊണ്ടില്ല now its my turn.
And I have no fear because AM THE DEVIL 😈”
അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ആയി. പുറത്ത് എന്തോ എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാർക്കോ വെളിയിലേക്ക് ഇറങ്ങി. തന്റെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്തോ ഒരു ബോക്സ് പിടിച്ചുകൊണ്ടു വരുന്നത് അയാൾ അല്പം ഭയത്തോട് കൂടേ നോക്കി നിന്നു. തന്റെ അടുത്തായി ആ ബോക്സ് കൊണ്ടുവന്നു വെച്ച ശേഷം അവരിൽ ഒരാൾ ആ ബോക്സ് ഓപ്പൺ ചെയ്യാൻ തുടങ്ങി.
അല്പം ഭയത്തോടെ മാർക്കോ അത് നോക്കി നിന്നു. ബോക്സ് തുറന്നതും അതിനകത്തെ കാഴ്ച കണ്ടതും മാർക്കോ ഞെട്ടി വിറച്ചു. തന്റെ വലംകൈ ആയിട്ട് നടക്കുന്ന കുറച്ചു മുന്നേ തനിക്കരികിൽ നിന്നും പോയ മഹിയുടെയും അയാളുടെ കൂടേ പോയ മറ്റുള്ളവരുടെയും അറുത്തെടുത്ത തലകൾ ആയിരുന്നു അതിനകത്തുണ്ടായിരുന്നത്. അത് കണ്ടുകൊണ്ട് നിൽക്കുന്ന മാർക്കോയുടെ ശരീരത്തിലൂടെ ഒരു മരവിപ്പ് കടന്നുപോവുന്നത് അയാൾ അറിഞ്ഞു.
അയാൾ അല്പം ഭയത്തോട് കൂടേ പുറകോട്ട് മാറി പക്ഷെ അതൊരിക്കലും മരിച്ചവരുടെ തലകൾ കണ്ടതുകൊണ്ട് ആയിരുന്നില്ല ആ ബോക്സിൽ ഉണ്ടായിരുന്ന സീൽ കണ്ടിട്ടായിരുന്നു.
