തന്റെ മുന്നിലായി മരിച്ചു വീണ ആ മൂന്നുപേരുടെ ശവ ശരീരങ്ങളെ നോക്കി അയാൾ പറഞ്ഞു.
” സംരക്ഷണം ഏറ്റെടുത്തവർക്ക് അത് നേരെ ചൊവ്വേ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അവർക്ക് ജീവിക്കാനും അവകാശമില്ല അതിപ്പോൾ ആരായാലും 😡”
മാർക്കോയുടെ ആ പ്രവർത്തിയിൽ അയാൾക്ക് ചുറ്റും നിന്നിരുന്ന ജോലിക്കാർ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ചതിക്കും അശ്രദ്ധയ്ക്കും മാർക്കോയുടെ ശിക്ഷ മരണമായതുകൊണ്ട് അവർക്കാർക്കും അതൊരു പുതിയ അനുഭവമായി തോന്നിയില്ല എന്ന് പറയുന്നതാവും ശെരി. തങ്ങളുടെ മുന്നിലൂടെ ഭ്രാന്ത് പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാർക്കോയെ അവർ എല്ലാവരും ഭയത്തോടെ നോക്കി നിന്നു. അതിൽ നിന്നും നാലുപേർ മുന്നോട്ട് വന്നശേഷം അവിടെ മരിച്ചു കിടക്കുന്ന ഓരോ ബോഡികളായി എടുത്തികൊണ്ട് പുറത്തേക്ക് പോയി. ബാക്കിയുള്ളവരോടായി മാർക്കോ പറഞ്ഞു തുടങ്ങി..
മാർക്കോ : പോലീസിനെ മാത്രം നോക്കി നിന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല ഇപ്പോൾ ഈ നിമിഷം മുതൽ നിങ്ങളും അന്നെഷിച്ചു തുടങ്ങണം എത്രയും പെട്ടന്ന് ഒരു പോറൽ പോലും സംഭവിക്കാതെ എന്റെ അനിയന്മാരെ എനിക്ക് കിട്ടിയിരിക്കണം.
മുന്നിൽ ആയുധധാരികളായി നിൽക്കുന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അല്പം മുന്നോട്ട് വന്നശേഷം മാർക്കോയ്ക്ക് മറുപടിയായി പറഞ്ഞു തുടങ്ങി.
” ശെരി സാർ കഴിയുന്നത്ര വേഗത്തിൽ തന്നെ ഞങ്ങൾ അവരെ കണ്ടെത്തിയിരിക്കും പിന്നെ ഇത് ചെയ്തവർ ആരായാലും ജീവനോടെ തന്നെ അവരെ ഞങ്ങൾ സാറിന്റെ അടുത്ത് എത്തിക്കും. ”
മാർക്കോ : എത്തിച്ചിരിക്കണം. 😡 പിന്നെ അറിയാമല്ലോ എന്തേലും പിഴവ് പറ്റിയാലോ എന്റെ പിള്ളേർക്ക് എന്തേലും സംഭവിച്ചാലോ ആദ്യം പോവുന്നത് നിന്റെ തലയായിരിക്കും 😡.
“ഇല്ല സാർ അങ്ങനെ ഒന്നും സംഭവിക്കില്ല. ”
അയാൾ അതും പറഞ്ഞ ശേഷം തന്റെ കൂട്ടത്തിൽ നിന്നും കുറച്ചു പേരെ കൂടേ കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയുമായി പോയി. എന്തൊക്കെ ചെയ്തിട്ടും തന്റെ സഹോദരന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അയാളെ വല്ലാതെ പിടിച്ചുടച്ചുകൊണ്ടേ ഇരുന്നു. അയാൾ തന്റെ വിശ്വസ്ഥനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മഹി എന്ന മഹേന്ത്രനോടായി സംസാരിച്ചു തുടങ്ങി.
മാർക്കോ : മഹി ജോർജും ജോണും അവസാനം കൈകാര്യം ചെയ്ത deal ഏതായിരുന്നു?
മഹി : അത് ആ വിജയ് മെമ്മോറിയൽ ഹോസ്പിറ്റൽസും മറ്റു സ്ഥാപനങ്ങളുമില്ലേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു.
മാർക്കോ : ഏത് ആ മാധവന്റെ?…
മഹി : അതെ അതുതന്നെയാണ്.
മാർക്കോ : ഇനി ആ ചെക്കന്റെ പ്ലാൻ വലതുമാണോ ഈ നടക്കുന്നതൊക്കെ? വിഷ്ണുവിന്റെ?
മഹി : ഒരിക്കലും അതാവാൻ സാധ്യതയില്ല സാർ കാരണം അവൻ ഇപ്പോഴും കോമയിൽ തന്നെയാണ്. പിന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മാത്രം ധൈര്യമുള്ള ആരും അവന്റെ കൂടേ ഇല്ല.
മാർക്കോ : അവന്റെ രണ്ട് കൂട്ടുകാർ ഇല്ലായിരുന്നോ അവരോ?
മഹി : അവന്മാർ അന്ന് തന്നെ തീർന്നു ഇവൻ മാത്രേ രക്ഷപെട്ടിട്ടുള്ളു അതും കോമയിൽ തന്നെയാണ്. ഇതെന്തായാലും അവരുമായി ബന്ധമുള്ള ആരും ആണെന്ന് തോന്നുന്നില്ല.
മാർക്കോ : എന്തായാലും ഒന്നും വിട്ടുകളയണ്ട ചിലപ്പോൾ നമ്മൾ വേണ്ടന്ന് കരുതി വിട്ടുകളയുന്നവന്മാർ ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കുന്നത് ഉദാഹരണം ഈ പറഞ്ഞ വിഷ്ണു തന്നെ. അല്ല അന്ന് മാധവന്റെ ഒപ്പം ഒരു പള്ളിലച്ചൻ കൂടി ഉണ്ടായിരുന്നില്ലേ അയാളുടെ ഏതേലും ആൾക്കാർ?
മഹി : അയാൾക്ക് പ്രത്യേകിച്ച് ബന്ധുക്കൾ ആരുമില്ല പിന്നെ എന്തേലും ഒക്കെ ചെയ്യാൻ കഴിയുന്നത് അവൻ ആയിരുന്നു വിഷ്ണു അവനും ഇന്ന് ഒന്നിനും പറ്റില്ല മാത്രവുമല്ല അവരാണ് ഇത് ചെയ്തത് എങ്കിൽ ആദ്യം ജയദേവനെയും ജിബിനെയും ഒക്കെ അല്ലെ പൊക്കു.
