♥️അവിരാമം♥️ – 4 16

ഇതിപ്പോ എന്താ എന്ന ഭാവത്തിൽ നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പല ഭാവങ്ങളും വിരിഞ്ഞു. കണ്ട കാഴ്ചകൾ ഒന്നും തന്നെ വിശ്വസിക്കാനാവാതെ അവൾ അമ്മയിലേക്ക് നോട്ടമെറിഞ്ഞു.

അമ്മേ ഇത്… ഇത്.. മോനൂട്ടൻ തന്നെ ആണോ..

അവനാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഇച്ചു. അല്ല എന്ന് അവൻ പറഞ്ഞാൽ നമ്മൾ മാത്രേ അത് വിശ്വസിക്കൂ. അവിടെ കൂടിയ ആളുകൾ ഇത് കൂടി കാണിച്ചപ്പോൾ പിന്നെ അവര് പറയുന്നതൊക്കെ അനുസരിക്കാൻ മാത്രേ എനിക്കും ഏട്ടത്തിക്കും കഴിയുമായിരുന്നുള്ളൂ…

അമ്മച്ചി പറഞ്ഞു നിർത്തിയ കാര്യങ്ങളിൽ അവരുടെ നിസ്സഹായതയുടെ എല്ലാ ഭാവങ്ങളും തെളിഞ്ഞു നിന്നു.

അൽപ സമയം കൂടി അമ്മയുടെ അടുത്ത് ഇരുന്ന ബിൻസിയുടെ കാലുകൾ അവൾ പോലുമറിയാതെ പുറത്തേയ്ക്ക് ചലിച്ചു.

മിഴിനീർ വറ്റി തേജസ്‌ ഒഴിഞ്ഞു വാടി തളർന്ന മുഖത്തോടെ ആൻസി ബിൻസി നടന്നകലുന്നത് നോക്കി ഇരുന്നു.

കാറിനുള്ളിൽ കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്നു ബിൻസി ഹിറാണിനെ മുഖംത്തേയ്ക്ക് ഒന്ന് പാളി നോക്കി.

വിൻഡോ ഗ്ലാസിൽ തല ചായ്ച്ചു കണ്ണടച്ച് കിടക്കുന്ന തന്റെ മോനൂട്ടന്റെ മുഖത്തു നിഷ്കളങ്കത മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞൊള്ളൂ.

മോനൂട്ടനെ വിശ്വസിക്കണോ അതോ താൻ കണ്ട കാഴ്ചകളിൽ വിശ്വസിക്കണോ. അതൊരു ചോദ്യചിഹ്നമായി അവളിൽ പുകഞ്ഞു തുടങ്ങി

സ്റ്റീയറിങ് വീലിൽ പിടിച്ചിരുന്ന കൈകളിൽ എവിടെ നിന്നോ ഒരു വിറയൽ കടന്നു കൂടി. മൂക്കിന് തുമ്പിൽ വിയർപ്പു തുള്ളികൾ കിനിഞ്ഞു തുടങ്ങി. പേരറിയാത്ത എന്തോ ഒരു ആധി അവളിൽ ഉടലെടുത്തു

ഒരു വേള വീണ്ടും ഹിരണിനെ പാളി നോക്കിയപ്പോൾ അവൻ തന്നെ കണ്ണെടുക്കാതെ നോക്കി നില്കുന്നു. തന്റെ മുഖത്തെ ഭവമാറ്റം തിരിച്ചറിയാതിരിക്കാൻ ബിൻസി അവനിൽ നിന്നും മുഖം വെട്ടിച്ചു ഒഴിഞ്ഞു മാറി. ഹിരണിന്റെ ഭാവം എന്തെന്നറിയാൻ അവൾ ഒന്നുകൂടി പാളി നോക്കി. അപ്പോളും അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത് കണ്ടു ബിൻസി വെപ്രാളത്തിൽ വീണ്ടും തലവെട്ടിച്ചു മുന്നിലേക്ക്‌ നോക്കിയിരുന്നു.

ബിൻസി തന്നിൽ നിന്നും എന്തോ ഒളിപ്പിക്കുന്നതായി ഹിരണിനു തോന്നി. കൈ എത്തിച്ചു അവൻ ബിൻസിയുടെ കവിളിൽ കൈ ചേർത്ത് അവളുടെ മുഖം തന്റെ നേർക്കു തിരിച്ചു.

എന്താ എന്തു പറ്റി… എന്നതാ ഇച്ചെയ്ക്കൂ ഒരു ടെൻഷൻ പോലെ. പപ്പയുമായി വഴക്ക് കൂടിയോ….

ഏയ് ഇല്ല ഒ.. ഒന്നുമില്ല.. നിനക്ക് തോന്നുന്നത…

ഞാൻ ഇന്നും ഇന്നലെയും ഒന്നുവല്ല ഇച്ചേയിയെ കാണാൻ തുടങ്ങിയത്. കള്ളം പറഞ്ഞാൽ എനിക്ക് മനസിലാവും…

ഇല്ല നിനക്ക് വെറുതെ തോന്നുന്നത…

അല്ല… അങ്ങോട്ട്‌ പോയ ആളല്ല തിരിച്ചു വന്നപ്പോ.. ആകെ മാറിയിട്ടുണ്ട്.. എന്തോ കാരണം ഉണ്ട്.. എന്താണെന്നു പറ…

ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…

ബിൻസി അല്പം ഉച്ചത്തിൽ അത് പറഞ്ഞു.

ഓഹ് എന്നോട് പറയാൻ പറ്റാത്തത് ആവും അല്ലെ.. എന്നാൽ പറയണ്ട.. ഞാൻ പോകുവാ..

ഡോർ തുറന്നു ഇറങ്ങാൻ ഭവിച്ച അവനെ ബിൻസി കൈയിൽ പിടിച്ചു നിർത്തു തടഞ്ഞു

ഹിരൺ ….

പേരെടുത്തു ഇച്ചേയി വിളിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ തന്നോട് അത്രയും ദേഷ്യം ഉണ്ടാകണം അല്ല എങ്കിൽ അത്രയും പ്രാധാന്യം ഉള്ള വിഷയം എന്തോ തന്നോട് പറയാൻ ഉണ്ട്. അല്ലാതെ ഒരിക്കൽ പോലും തന്നെ പേരെടുത്തു വിളിച്ചിട്ടില്ല.

കാര്യം എന്തെന്ന് അറിയാനുള്ള വ്യഗ്രതയും അത് അറിയാത്തതിന്റെ അംഗലാപ്പും എല്ലാം കൊണ്ട് ഹിരണിന്റെ നെഞ്ചിടിപ്പു വർദ്ധിച്ചു.

തിരികെ കാറിനുള്ളിൽ ഇരുന്നു അവൻ ബിൻസിയുടെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കി.

ഞാൻ ചോദിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്…..

ഇച്ചേയി പേടിപ്പിക്കാതെ കാര്യം എന്നാന്നു വച്ച പറ…..

നീ എന്നോട് പറഞ്ഞതെല്ലാം സത്യം തന്നെയല്ലേ..

മനസിലായില്ല…..

കുടിച്ചു ബോധം ഇല്ലാതെ നീ ഒന്നും ഓർക്കാത്തത് ആണോ….

ഇച്ചേയി കാര്യം എന്താണെങ്കിലും അത് തെളിച്ചു പറ. അല്ലാതെ എനിക്ക് ഒന്നും മനസിലാകുന്നില്ല……

ബിൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല പകരം അവൾ കയ്യിൽ എടുത്ത ആൻസിയുടെ ഫോണിൽ ഉള്ള വീഡിയോ പ്ലേ ചെയ്തു കാറിന്റെ ഡാഷിൽ വച്ചു തല താഴ്ത്തി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *