♥️അവിരാമം♥️ – 4 16

മ്മ്……

ഹിരൺ സമ്മതം എന്നർത്ഥത്തിൽ അമർത്തി ഒന്ന് മൂളുക മാത്രം ചെയ്തു.

എന്നാൽ നീ വീട്ടിലേക്കു ചെല്ല്… ഞാൻ തിരിച്ചു പോകുവാ.. മോളെ കൂട്ടണം.. അവളെയും കൂട്ടി സിബിച്ചായനോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു ഞാൻ ഇങ്ങു വരാം…

മ്മ്……..

മോനൂട്ടൻ ടെൻഷൻ ആവണ്ട ഇച്ചേയി കൂടെ ഉണ്ട്….

ബിൻസി മുന്നോട്ട് കയറി ഹിരണിനെ വട്ടം ചുറ്റി പിടിച്ചു. തിരികെ അവനും. പരസ്പര സ്നേഹവും വിശ്വാസവും കലർന്ന ഒരു ആലിംഗനം.അല്പം ഉയർന്നു നിന്ന് ബിൻസി ഹിരണിന്റെ കവിളിൽ മുത്തി.

ഓരോന്നു ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുത്. അമ്മമാരോടും പപ്പയോടും ഒന്നും മനസ്സിൽ വച്ചു പെരുമാറുവോം ചെയ്യരുത്. അവരുടെ ഭാഗത്തും ശെരികൾ ഉണ്ട് അത് പോലെ തെറ്റുകളും. . സാരവില്ല.. ഇച്ചേയി വേഗം വരാം….

എല്ലാത്തിനും ഹിരൺ മൂളി നിന്നത് മാത്രേ ഉള്ളു….

ബിൻസിയുടെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ ഹിരൺ അതെ നിൽപ് തുടർന്നു…

ബിൻസി പോയതോടെ അവന്റെ മനസ്സിൽ വീണ്ടും ഒറ്റപ്പെടൽ തോന്നി തുടങ്ങി.

വിങ്ങുന്ന മനസും ഇടറുന്ന കാലടികളുമായി അവൻ വീട്ടിലേക്കു തിരിച്ചു.

ഗേറ്റ് കടന്നു വീടിനു മുന്നിലെത്തിയ ഹിരണിന്റെ മനസിന്റെ വിങ്ങൽ കൂടുകയാണ് ചെയ്തത്. ഓർമ വച്ചിട്ട് ഇത്രയും കാലത്തിനിടയിക്ക് രാവിലെ വീടിനു മുന്നിൽ നിലവിളക്കു തെളിയാതിരുന്നത് ഇന്ന് മാത്രം. അമ്മയ്ക്ക് പറ്റാത്ത ദിവസങ്ങളിൽ പോലും അത് മുടങ്ങിയിട്ടില്ല.ഒന്നുകിൽ താൻ. അല്ല എങ്കിൽ ആൻസി അമ്മച്ചിയോ ഇചേയിയോ റിൻസിയോ അങ്ങനെ ആരെങ്കിലുമായിട്ട് ആ കർമ്മം ഏറ്റെടുക്കറാണ് പതിവ്.

വീടിനു വിളക്കയാണ് ഓരോ പെൺകുട്ടിയും കടന്നു വരുന്നത് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ തന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കടന്നു വന്നവൾ വീടിന്റെ വെളിച്ചം വരെ കെടുത്തിയിരിക്കുന്നു.

കണ്ണിൽ നിന്നും വാർന്നിറങ്ങിയ കണ്ണുനീർ തുടച്ചു ഹിരൺ കിണറിന്റെ കൽ തിട്ടയിലേക്ക് നടന്നു കയറി.

ഒരു തോട്ടി വെള്ളം എടുത്തു തലവഴി ഒഴിച്ചു അവൻ കിണറിന്റെ തിട്ടയിൽ കൈ കുത്തി കുറച്ചു സമയം നിന്നു.

ഇട്ടിരുന്ന ടി ഷർട്ട്‌ ഊരി തല തുടച്ചു കൊണ്ട് ഹിരൺ വീടിന്റെ പടികൾ കടന്നു കയറി പുറത്തിരുന്നു കൃഷ്ണ വിഗ്രഹത്തിന് മുന്നിലെ മൺവിളക്ക് തെളിയിച്ചു. കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ച ഹിരൺ അതിൽ നിന്നും രണ്ടു തിരികൾ പകർന്നു എടുത്തു ഒന്ന് മുറ്റത്തെ തുളസി തറയിൽ വച്ചു തൊഴുതു. മറ്റൊന്നുമായി അവൻ വീടിനു തെക്കു ഭാഗത്തുള്ള അച്ഛന്റെ അസ്ഥി തറയിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ചെറു കൽ വിളക്കിൽ തിരിവച്ചു കൈ കൂപ്പി അൽപ സമയം അവിടെ നിന്നു.

ബിൻസിയുടെ ഒപ്പം നിന്നപ്പോൾ കിട്ടിയിരുന്ന അതെ ആശ്വാസവും സമാധാനവും അവനു അവിടെയും തോന്നി.

നേരം വെളുത്തു തുടങ്ങി. നല്ല തണുപ്പും. നനഞു കൊണ്ട് അങ്ങനെ അധിക സമയം അവിടെ നില്കാൻ കഴിയില്ല എന്ന് തോന്നിയതോടെ ഹിരൺ വീടിനു ഉള്ളിലേക്ക് നടന്നു. അടുക്കള വാതിൽ തുറന്നു അകത്തു കയറി ഹിരൺ അമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. ഉറക്കം ആണെന്ന് തോന്നുന്നു. രാത്രി ഉറങ്ങി കാണില്ലായിരിക്കും ശബ്ദം ഉണ്ടാക്കാതെ തന്നെ അവൻ മുകളിലേക്കു നടന്നു.

റൂമിനു മുന്നിൽ ഹിരൺ ഒരു നിമിഷം നിന്നു. അകത്തു കയറാണോ. അവളുടെ മോന്ത കണ്ടാൽ ഒരു തോഴി കൊടുക്കാൻ തോന്നും. കയറാതെ വേറെ വഴിയും ഇല്ല. ഡ്രസ്സ്‌ മാറണം.. എല്ലാം തന്റെ റൂമിൽ ആണ്.

നാശം….എന്തേലും ആവട്ടെ.. പുല്ല്…

നിരഞ്ജനയോടുള്ള ദേഷ്യം പല്ലുകൾ കൂട്ടി ഞെരിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു അകത്തു കയറി.

നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളു. അത് കൊണ്ട് തന്നെ മുറിയിൽ വെളിച്ചം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. റൂമിലെ ലൈറ്റ് ഓൺ ചെയ്ത ഹിരണിന്റെ നോട്ടം ആദ്യം ചെന്ന് വീണത് മുന്നിലുള്ള ടേബിളിൽ ആയിരുന്നു

കുറെ വളകളും മാലയും… എല്ലാം കൂടെ ഒരു ബുക്കിന് മുകളിൽ ഊരി വച്ചിരിക്കുന്നു.

പിന്നിലേക്ക് തിരിഞ്ഞ ഹിരൺ ഇടിവെട്ടേറ്റത് പോലെ നിന്നു

ജീവിതത്തിൽ ആദ്യമായായിരുന്ന അത്തരത്തിൽ ഒരു കാഴ്ച അവൻ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *