❤❤Tomboy love ❤❤ – 2 7

അർജുൻ : ഞാനും അത് ആലോചിക്കുന്നുണ്ട് അവളോട് കൂടി ചോദിച്ച ശേഷം സ്ഥലമൊക്കെ ഫിക്സ് ചെയ്യാമെന്ന് കരുതി

ശേഖരൻ : എന്നാൽ അങ്ങനെയാകട്ടെ

ഇതേ സമയം ദേവിയും ശ്രുതിയും കിച്ചണിൽ

ശ്രുതി : എന്താ അമ്മേ വല്ലാതിരിക്കുന്നേ

ദേവി : എന്തോ മനസ്സിന് നല്ല സുഖമില്ല

ശ്രുതി : എന്ത് സുഖമില്ലേന്ന്

ദേവി : അർജുന്റെ കാര്യം ഓർത്തിട്ടാടി ഇന്ന് തന്നെ കണ്ടില്ലേ…. എല്ലാം വിധി

പെട്ടെന്നാണ് അങ്ങോട്ടേക്ക് അർജുൻ എത്തിയത്

അർജുൻ : അമ്മേ അമ്മുവിനെ കണ്ടോ

ശ്രുതി : അവള് റൂമിൽ കാണും

അർജുൻ : ശെരി ഞാൻ ഒന്ന് നോക്കിയിട്ട് വരാം

ദേവി : നിക്ക് അർജുൻ

അർജുൻ : എന്താ അമ്മേ

“ടാ നീ ആവളോട് സാരിയോ മറ്റോ ഉടുക്കാൻ പറ അല്ലെങ്കിൽ ചുരിതാറോ മറ്റോ വാങ്ങികൊടുക്ക് ”

അർജുൻ : എന്താ അമ്മേ ഇത് അവൾക്ക് ഇഷ്ടമുള്ളത് ഇട്ടോട്ടെ

അമ്മ : അല്ലടാ ഇവിടെ പുറത്തുനിന്ന് ആളുകളൊക്കെ വരുന്നതല്ലേ

ശ്രുതി : ശെരിയാ നീ അവളോട് ഒന്ന് സംസാരിക്ക്‌

ഇത് കേട്ട അർജുൻ ഒന്ന് മിണ്ടാതെ തന്റെ റൂമിലേക്ക്‌ നടന്നു റൂമിൽ എത്തിയ അർജുൻ കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : താൻ എന്താടോ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നെ താഴോട്ട് വാ അവിടെ സാന്ദ്രയൊക്കെ ഉണ്ട് ഇല്ലെങ്കിൽ പോയി ടീവി കാണ്

അമ്മു : അത് പിന്നെ ഞാൻ

അർജുൻ : എന്താ വല്ലാതിരിക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

അമ്മു : ഹേയ് ഒന്നുമില്ല ചേട്ടാ

അർജുൻ : ഇതെന്താ വീണ്ടും ഒരു ചേട്ടാ വിളി ദേ അമ്മു ഒളിക്കാതെ കാര്യം പറഞ്ഞേ

അമ്മു : ഞാൻ അർജുനെ പേര് വിളിക്കുന്നതിൽ അർജുന് എന്തെങ്കിലും പ്രശ്നം തോന്നിയിട്ടുണ്ടോ

അർജുൻ : ഇല്ല ഞാൻ വിളിച്ചുകൊള്ളാൻ പറഞ്ഞിട്ടുള്ളതല്ലേ

അമ്മു : ഉം പക്ഷെ എന്റെ അമ്മക്ക് അത് ഇഷ്ടപ്പെട്ടില്ല ഇന്ന് നല്ല വഴക്ക് കിട്ടി ഇനി മേലാൽ പേര് വിളിച്ചുപോകരുതെന്നാ ഉത്തരവ് അല്ല ഈ പേര് വിളിക്കുന്നത് അത്ര വലിയ തെറ്റാണോ

അർജുൻ : അപ്പോൾ അതാണ് പ്രശ്നം ആന്റി വഴക്ക് തന്നു അല്ലേ ഇതിനൊക്കെ ഇങ്ങനെ മൂഡോഫ് ആയാൽ എങ്ങനെയാ

അമ്മു : മൂഡോഫ് ഒന്നുമല്ല ചെറിയൊരു വിഷമം എന്നെ പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല

അർജുൻ : ഇനി അങ്ങോട്ട്‌ ഞാൻ മനസ്സിലാക്കികൊള്ളാം പോരെ

അമ്മു : സത്യം

അർജുൻ : സത്യം

അമ്മു : എന്നാൽ പേരിന്റെ കാര്യത്തിൽ ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട് പറയട്ടെ

അർജുൻ : പറഞ്ഞോ

അമ്മു : ഇനി എല്ലാവരും ഉള്ളപ്പോൾ ഞാൻ അർജുനെ ചേട്ടാന്നേ വിളിക്കു പക്ഷെ നമ്മൾ മാത്രം ഉള്ളപ്പോൾ അതായത് നമ്മുടെ പേഴ്സണൽ സ്പേസിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും അവിടെ വന്ന് ആർക്കും വിലക്കാൻ പറ്റില്ലല്ലോ എന്താ

അർജുൻ : ഉം കൊള്ളാം പക്ഷെ ഈ ഇഷ്ടമുള്ളതെല്ലാം എന്ന് പറയുമ്പോൾ ഇതിൽ എന്തൊക്കെ വരും

അമ്മു : അതൊക്കെയുണ്ട് ഇപ്പോൾ അറിയണ്ട

അർജുൻ : ശെരി ഞാൻ വിളിക്കുമ്പോൾ കേട്ടോളാം പിന്നെ ഞാൻ ഇപ്പോൾ വന്നത് നിന്നോട് ഒരു കാര്യം ചോദിക്കാനാ

അമ്മു : എന്ത് കാര്യം

അർജുൻ : അത് പിന്നെ നമുക്കൊരു ട്രിപ്പ് പോയാലോ

അമ്മു : അർജുൻ ഹണിമൂണിനെ പറ്റിയാണോ പറയുന്നെ

അർജുൻ : അങ്ങനെയും പറയാം നീ നിനക്ക് പോകാൻ ഇഷ്ടമുള്ള കുറച്ച് സ്ഥലങ്ങൾ പറ നമുക്ക് അതിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാം

അമ്മു : എന്നാൽ പിന്നെ നമുക്ക് കാനഡയിൽ പോയാലോ അല്ലെങ്കിൽ വേണ്ട ഓസ്ട്രേലിയയിൽ പോകാം അവിടെയാകുമ്പോൾ കാണാൻ ഒരുപാടുണ്ട്

അർജുൻ 🙁 ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് )

അമ്മു : എന്താ അർജുൻ ഒന്നും മിണ്ടാത്തെ

അർജുൻ : മോളെ അമ്മു നിന്റെ ഭർത്താവ് ഒരു പാവമാ കൊക്കിൽ ഒതുങ്ങുന്ന എന്തെങ്കിലും പറഞ്ഞാൽ നന്നായിരുന്നു

അമ്മു : പണത്തിന്റെ കാര്യം ഓർത്ത് അർജുൻ വിഷമിക്കണ്ട നമുക്ക് അച്ഛനോട് ചോദിക്കാം ഞാൻ വിളിക്കട്ടെ

അർജുൻ : അമ്മു ഞാനല്ലേ നിന്റെ ഭർത്താവ് ഇനി മുതൽ നിന്റെ കാര്യങ്ങൾ നോക്കേണ്ടത് ഞാൻ അല്ലേ അങ്കിളിനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാണോ പിന്നെ എന്റെ ഭാര്യയുടെ കാര്യത്തിന് അങ്കിളിനോട്‌ കാശ് ചോദിക്കുക എന്ന് പറയുമ്പോൾ അതെനിക്ക് കുറച്ചിലാ..

അർജുൻ ഇത് പറഞ്ഞു തീർന്നതും അമ്മു വേഗം അവനെ കെട്ടിപിടിച്ചു

“താങ്ക്സ് അർജുൻ ”

“എന്തിന് ” അർജുൻ ഒരു അമ്പരപ്പോടെ ചോദിച്ചു

അമ്മു : സത്യത്തിൽ അർജുനെ ഞാൻ ഒന്ന് പരീക്ഷിച്ചതാ അർജുൻ എന്ത് പറയും എന്ന് നോക്കാൻ ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ അർജുൻ നൽകി താൻ എന്നെ ശെരിക്കും ഇഷ്ടപ്പെട്ടിട്ട് തന്നെയാ വിവാഹം ചെയ്തത് എന്നെനിക്ക് ബോധ്യമായി

ഇത് കേട്ട അർജുൻ ഒന്ന് നെട്ടി

“അപ്പോൾ ഇതുവരെ നീ എന്താ കരുതിയിരുന്നെ ”

അമ്മു : സത്യം പറഞ്ഞാൽ പണത്തിന് വേണ്ടിയാണോ എന്നെ വിവാഹം ചെയ്തത് എന്നൊരു ചെറിയ സംശയം എനിക്കുണ്ടായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് ഉറപ്പായി എന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണെന്ന് ഞാൻ അർജുനെ സ്നേഹിച്ചിരുന്നത് പോലെ അർജുനും എന്നെ സ്നേഹിച്ചിരുന്നു അല്ലേ

ഇത്രയും പറഞ്ഞു അമ്മു അവനെ കുറച്ചുകൂടി മുറുകെ കെട്ടിപിടിച്ചു എന്നാൽ അപ്പോഴേക്കും അർജുന്റെ മനസ്സ് കുറ്റബോധത്തിൽ മുങ്ങിയിരുന്നു

അമ്മു : എന്താ അർജുൻ

അമ്മു അവനെ വിട്ട് മാറിയ ശേഷം അവനോടായി ചോദിച്ചു

അർജുൻ : ഹേയ് ഒന്നുമില്ല

അമ്മു : അർജുന് വിഷമമായല്ലേ ഐ ആം റിയല്ലി സോറി ഞാൻ ഒരു മണ്ടിയാ അതാ ഇങ്ങനെ ഓരോന്ന് ചെയ്യുന്നെ

അർജുൻ : ഹേയ് സോറി ഒന്നും പറയണ്ട എനിക്ക് വിഷമമൊന്നുമില്ല

അമ്മു : അർജുന്റെ കയ്യിൽ അധികം കാശൊന്നും ഇല്ലെന്ന് എനിക്കറിയാം അതുകൊണ്ട് നമുക്കിവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ഇനി പോയില്ലെങ്കിലും സാരമില്ല ഞാൻ തന്റെ കൂടെ ഹാപ്പിയാ

അർജുൻ : എന്നാൽ ശെരി ഞാൻ ട്രിപ്പ് പ്ലാൻ ചെയ്യാം താൻ താഴോട്ട് ചെന്നിരിക്ക് എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട് ഇവിടെ ഒറ്റക്കിരിക്കണ്ട

അമ്മു : എവിടേക്കാ പോകുന്നെ

അർജുൻ : കുറച്ച് ആവശ്യങ്ങൾ ഉണ്ട്

അമ്മു : പോയിട്ട് പെട്ടെന്ന് വരുവോ

അർജുൻ : ശെരി വേഗം വരാം

കുറച്ച് നേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിൽ നിന്നിറങ്ങി

അല്പസമയത്തിന് ശേഷം അർജുനും റിയാസും അടുത്ത ജംഗ്ഷനിൽ

റിയാസ് : എന്താടാ മുഖത്താകെ ഒരു സന്തോഷം പഴയ വിഷമം ഒന്നും കാണുന്നില്ല

അർജുൻ : നീ പറഞ്ഞത് ശെരിയാ ഞാൻ ഇപ്പോൾ നല്ല സന്തോഷത്തിലാ ഈ ഭർത്താവ് ആകുകാന്ന് പറയുന്നത് ഒരു രസമുള്ള പരുപാടി തന്നെയാ കേട്ടോ

റിയാസ് : രസമോ കുറച്ച് നാൾ മുൻപ് വരെ നീ ഇതൊന്നും ആയിരുന്നില്ലല്ലോ പറഞ്ഞത് എന്തൊരു വിഷാദ ഭാവമായിരുന്നു മുഖത്ത്‌ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതോടെ എല്ലാം മാറിയല്ലേ

അർജുൻ : നീ പോയേ റിയാസേ എനിക്ക് അല്പം ടെൻഷൻ ഉണ്ടായിരുന്നു എന്നത് നേരാ പക്ഷെ ഇതൊക്കെ ഇപ്പോൾ മാറി അമ്മു ശെരിക്കും പാവമാ പിന്നെ അവളോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയില്ല പിന്നെ നല്ല സ്മാർട്ടും ആണ്

Leave a Reply

Your email address will not be published. Required fields are marked *