❤❤Tomboy love ❤❤ – 2 14

❤❤Tomboy love ❤❤ – 2

Author : Fang leng | Previous Part


 

എഴുതി വന്നപ്പോൾ സാധാരണ പാർട്ടുകളിൽ നിന്ന് അല്പം കൂടുതൽ ആയിപോയി അതുകൊണ്ട് ചിലപ്പോൾ ചെറിയ ലാഗ് ഉണ്ടാകാം ക്ഷമിക്കുക നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി 💙💙💙

“വെറുതെ കളിയാക്കണ്ട അത് അപ്പോൾ തന്നെ ഞാൻ എടുത്ത് കളഞ്ഞു വെറുതെ മനുഷ്യനെ കോമാളി വേഷം കെട്ടിക്കാനായിട്ട് ”

ഇത്രയും പറഞ്ഞു അമ്മു മേശപുറത്തിരുന്ന പാല് കയ്യിലെടുത്തു

“ഇതാ കുടിക്ക് ഇപ്പോൾ തന്നെ തണുത്ത്‌ ഐസായി ”

“സാരമില്ല എനിക്ക് തണുത്തതാ ഇഷ്ടം ”

ഇത്രയും പറഞ്ഞു പാൽ വാങ്ങി പകുതി കുടിച്ച ശേഷം അർജുൻ ബാക്കി അമ്മുവിന് കൊടുത്തു അമ്മു പതിയെ അത് കുടിച്ചു

അമ്മു : മധുരം കൂടുതലാ അല്ലേ

അർജുൻ : എനിക്ക് മധുരം ഇഷ്ടമാ അതുകൊണ്ട് ഇട്ടതായിരിക്കും

അമ്മു : അപ്പോൾ മധുരം ഇഷ്ടമാണ് ഞാൻ ഓർത്ത് വച്ചേക്കാം

അർജുൻ : എന്താ

അമ്മു : അല്ല ഇനി അർജുന്റെ കാര്യമൊക്കെ ഓഹ് സോറി ഞാൻ പേര് വിളിച്ചോട്ടെ എനിക്ക് അതാ കംഫർട്ടബിൾ

അർജുൻ : വിളിച്ചോ അതിൽ കുഴപ്പമൊന്നുമില്ല

അമ്മു : താങ്ക്സ് പിന്നെ ഞാൻ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ഇനി അർജുന്റെ കാര്യമൊക്കെ ഞാൻ അല്ലേ നോക്കേണ്ടത് ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ നോക്കി മനസ്സിലാക്കി പെരുമാറണം എന്നാ അമ്മ പറഞ്ഞേക്കുന്നെ ഇപ്പോൾ മധുരം ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ഓർത്ത് വെച്ചേക്കാം എന്നാ പറഞ്ഞത്

അർജുൻ : ഓഹ് അങ്ങനെ (☺️) ശരി ഇനി തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക് ”

“എന്ത് ചോദിക്കാൻ ”

“അല്ല നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയല്ലേ അപ്പോൾ നിനക്ക് എന്തെങ്കിലും ചോദിക്കനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ ”

അമ്മു : ഉം.. ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് ഒരു താങ്ക്സാ

അർജുൻ : താങ്ക്സൊ എന്തിന്

അമ്മു : എന്നെ കല്യാണം കഴിച്ചതിന് ഒരുപാട് നാളുകൾക്ക്‌ ശേഷമാ അച്ഛനെയും അമ്മയെയും ഇത്രയും സന്തോഷത്തോടെ കാണുന്നത് വരുന്ന വിവാഹമൊക്കെ മുടങ്ങുകയായിരുന്നില്ലേ പിന്നെ അങ്ങനെ ആരെയെങ്കിലും വിവാഹം കഴിക്കാൻ എനിക്കും താല്പര്യം ഇല്ലായിരുന്നു അർജുൻ ആകുമ്പോൾ ഞാനും കംഫർട്ടബിളാ ഒന്നുമില്ലെങ്കിലും നമുക്ക് തമ്മിൽ അറിയാല്ലോ പിന്നെ എന്റെ ജീവിതത്തിലെ ഒരേ ഒരു പ്രണയം എന്നൊക്കെ തന്നെ വേണമെങ്കിൽ പറയാം

അർജുൻ : ഞാനോ

അമ്മു : അതെ ഞാൻ ഇവിടെ ആദ്യമായി വരുന്നത് ആറിലെന്തോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു അന്ന് അർജുൻ +1 എന്തോ ആണെന്നാണ് എന്റെ ഓർമ്മ ഞാൻ എപ്പോൾ ഇവിടെ വന്നാലും അർജുൻ ഞാൻ പറയുന്നതെല്ലാം കേൾക്കുമായിരുന്നു അർജുനെ ഇട്ട് വട്ട് കളിപ്പിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു എനിക്ക് ഇഷ്ടമുണ്ടായിരുന്നത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെ അർജുന് ഇതൊക്കെ ഓർമ്മയുണ്ടോ

അർജുൻ : ചെറുതായിട്ട്

ഇത്രയും പറഞ്ഞു അർജുൻ പതിയെ ചിരിച്ചു

അമ്മു : ഞാൻ ഇങ്ങനെ വാ തോരാതെ പറഞ്ഞു അർജുനെ ബോറടിപ്പിച്ചു ഇല്ലേ

അർജുൻ : ഹേയ് തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ബാക്കി പറയ്

അമ്മു : പിന്നെ എന്റെ അച്ഛനും ശേഖരൻ അങ്കിളും തമ്മിൽ എന്തോ ഒരു പ്രശ്നം അതോടു കൂടി നമ്മൾ തമ്മിലുള്ള കോണ്ടാക്ടും കട്ടായി ആകെ ബാക്കിയായത് നമ്മുടെ രണ്ട് പേരുടെയും ആ പഴയ ഫോട്ടോയാ അർജുൻ പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് ഉണ്ടായത് വിവാഹം നടക്കും എന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല പക്ഷെ തന്നെ കാണാൻ ഒരു എക്‌സൈറ്റ്മെന്റ് ഉണ്ടായിരുന്നു ഇപ്പോൾ എങ്ങനെ ഇരിക്കും എന്നൊക്കെ അറിയാനുള്ള ഒരാഗ്രഹം… പിന്നെ അർജുനെ വീണ്ടും കണ്ട ശേഷം ഈ വിവാഹം നടക്കണേ എന്ന് ഞാൻ ഒരുപാട് പ്രാർത്തിച്ചു സത്യം പറഞ്ഞാൽ ipl ൽ ചെന്നെ ജെയ്ക്കാൻ വേണ്ടി മാത്രമേ ഞാൻ അതിന് മുൻപ് അങ്ങനെ പ്രാർത്ഥിച്ചിട്ടുള്ളു

അർജുൻ : അപ്പോൾ താൻ ipl ൽ ചെന്നെയാണോ

അർജുൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു

അമ്മു : അല്ലാതെ പിന്നെ കട്ട ഫാൻ… അല്ല അർജുൻ ipl കാണാറുണ്ടോ ഏത് ടീമാ

Leave a Reply

Your email address will not be published. Required fields are marked *