❤❤Tomboy love ❤❤ – 2 14

അർജുൻ : ഇപ്പോൾ സമാധാനമായല്ലോ ഇനി പൊക്കൊ എനിക്ക് കുറച്ചു പണിയുണ്ട്

ഇത് കേട്ട അമ്മു കിച്ചണിലേക്ക്‌ പോയി അർജുൻ റൂമിലേക്കും

റൂമിൽ എത്തിയ അർജുൻ ലാപ്ടോപ്പിൽ തങ്ങളുടെ കമ്പനിയുടെ പുതിയ കോൺട്രാക്ട്സ് പരിശോധിക്കാൻ തുടങ്ങി

പെട്ടെന്നാണ് കിച്ചണിൽ നിന്ന് ഒരു നില വിളി അർജുൻ കേൾക്കുന്നത് അവൻ വേഗം തന്നെ താഴേക്ക്‌ ഓടി

“എന്താ… എന്താ ഒരു ശബ്ദം കേട്ടത് ”

അർജുൻ എല്ലാവരോടുമായി ചോദിച്ചു പെട്ടെന്നാണ് തന്റെ കയ്യിൽ ഊതി കൊണ്ട് നിൽക്കുന്ന അമ്മുവിനെ അവൻ ശ്രദ്ധിച്ചത്

“എന്താ അമ്മു… നിന്റെ കൈക്ക് എന്താ പറ്റിയത് ”

അമ്മ : ഞാൻ ആ പാത്രം ഒന്ന് അടുപ്പിൽ നിന്ന് ഇറക്കി വെക്കാൻ പറഞ്ഞു മോള് തുണിയൊന്നും ഉപയോഗിക്കാതെ നേരിട്ട് ചെന്ന് പാത്രത്തിൽ പിടിച്ചു കൊടുത്തു അല്പം ഒന്ന് പൊള്ളി

അർജുൻ : ദൈവമേ…. നന്നായി പൊള്ളിയോ അമ്മേ

ശ്രുതി : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ലടാ

അർജുൻ : അമ്മു നമുക്ക് ഹോസ്പിറ്റലിൽ പോയാലോ

അമ്മു : ഹേയ് വേണ്ട …. ഇത് അത്രക്കൊന്നുമില്ല

അർജുൻ : എന്നാൽ വാ എന്റെ കയ്യിൽ ഓയിന്റ്മെന്റ് ഉണ്ട് ഞാൻ പുരട്ടി തരാം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് റൂമിലേക്ക്‌ എത്തി

അർജുൻ : ചൂടുള്ളത് എടുക്കുമ്പോൾ തുണി ഉപയോഗിക്കണമെന്ന് അറിഞ്ഞുകൂടെ ബുദ്ധുസേ

അമ്മു : ഞാൻ പെട്ടെന്നു ഓർത്തില്ല നീറീയിട്ട് മേല മരുന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ പുരട്ടി താ

ഇത് കേട്ട അർജുൻ മേശക്കുള്ളിൽ നിന്നും ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌ പുറത്തേക്കെടുത്തു

“കൈ കാണിച്ചേ ”

ഇത്രയും പറഞ്ഞു അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അർജുൻ കൈ വെള്ളയിൽ പതിയെ ഊതി

അമ്മു : ഉം… ഇപ്പോൾ സുഖമുണ്ട്

ഇത് കേട്ട അർജുൻ ചിരിച്ചുകൊണ്ട് കയ്യിൽ മരുന്ന് പുരട്ടിയ ശേഷം കൈ ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി

അമ്മു : എന്തിനാ ഇത്രയും വലിയ കെട്ട് ചെറിയ പൊള്ളലല്ലേ ഉള്ളു

അർജുൻ : പൊടിയെങ്ങാൻ അടിച്ചാൽ പഴുക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് നന്നായി കെട്ടിവെക്കണം

അർജുൻ : ഉം… കഴിഞ്ഞു അല്ല നീ ഒന്നും കഴച്ചിട്ടില്ലല്ലോ അല്ലേ

അമ്മു : ഇല്ല

അർജുൻ : എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയി കഴിക്കാൻ എടുത്തിട്ടു വരാം

ഇത്രയും പറഞ്ഞു അർജുൻ താഴേക്കു പോയി

അമ്മ : അവൾക്ക് എങ്ങനെയുണ്ട്

അർജുൻ : ഹേയ് വലിയ പ്രശ്നം ഒന്നുമില്ല

അച്ഛൻ : ഭാഗ്യം ദൈവം കാത്തു

ശ്രുതി : ടാ അജു അവൾക്ക് കുക്കിങ്ങിന്റെ abcd പോലും അറിയില്ലല്ലോ അവൾ വീട്ടിൽ ഇതൊന്നും ചെയ്യാറില്ലേ

അർജുൻ : അവള് പതിയെ എല്ലാം പഠിക്കും ഏട്ടത്തി

ഇത്രയും പറഞ്ഞു അർജുൻ രണ്ട് പ്ലേറ്റിൽ ഭക്ഷണം എടുത്ത ശേഷം മുകളിലേക്ക്‌ പോയി

അമ്മ : അവള് ചെയ്യേണ്ട കാര്യങ്ങളാ ഇപ്പോൾ എന്റെ മോൻ ചെയ്യുന്നത് എല്ലാം അവന്റെ വിധി

അച്ഛൻ : നീ വെറുതെ ഓരോന്ന് പറയല്ലേ… ആ കുട്ടിയെങ്ങാൻ കേട്ടാൽ എന്ത് കരുതില്ല

അമ്മ : എന്ത് കരുതാൻ ഞാൻ ഉള്ളതല്ലേ പറയുന്നത്

ഇതേ സമയം അർജുൻ ഭക്ഷണവുമായി റൂമിൽ എത്തിയിരുന്നു ശേഷം അവൻ പതിയെ ബെഡിൽ അമ്മുവിനടുത്തായി ഇരുന്നു

അർജുൻ : ഇനി എടുത്ത് ചാടി ഇങ്ങനെയൊന്നും ചെയ്തേക്കരുത് ആദ്യം എല്ലാം ഒന്ന് കണ്ട് പഠിക്ക്‌ എന്നിട്ട് മതി അടുപ്പിലുള്ള കളി

അമ്മു : ഉം

ഇത് കേട്ട അർജുൻ പ്ലേറ്റ് അമ്മുവിന് നേരെ നീട്ടി

“ഇതാ കഴിച്ചോ ”

ഇത് കേട്ട അമ്മു അർജുന്റെ മുഖത്തേക്ക്‌ പരിഭവത്തോടെ നോക്കി

“ഓഹ് സോറി നിനക്ക് ഈ കയ്യും വച്ചോണ്ട് കഴിക്കാൻ പറ്റില്ലല്ലോ ഞാൻ വാരി തരാം പോരേ വാ തുറക്ക് ”

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് ഭക്ഷണം നൽകി

അമ്മു : എന്തായാലും കൈ പൊള്ളിയത് നന്നായി അത് കൊണ്ടല്ലേ എനിക്ക് വാരി തരുന്നത്

അർജുൻ : എന്നാൽ പിന്നെ എന്നും പോയി പൊള്ളിച്ചിട്ട് വാ ഞാൻ തിരിഞ്ഞു നോക്കത്തില്ല പറഞ്ഞേക്കാം

അമ്മു : എനിക്ക് മാത്രം തരാതെ അർജുനും കൂടി കഴിക്ക്

ഇത് കേട്ട അർജുനും ഭക്ഷണം കഴിച്ചു തുടങ്ങി

അല്പസമയത്തിനുള്ളിൽ തന്നെ അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു

അർജുൻ : അമ്മു വേദന എങ്ങനെയുണ്ട് നമുക്ക്‌ ഹോസ്പിറ്റലിൽ പോയാലോ

Leave a Reply

Your email address will not be published. Required fields are marked *