അമ്മു : ഇങ്ങനെ പേടിക്കല്ലേ അർജുൻ ഇതൊക്കെ എനിക്ക് നിസാരമാ സില്ലി മാറ്റേഴ്സ്
ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി പതിയെ ചിരിച്ചു
പെട്ടെന്നാണ് റൂമിന്റെ വാതി തുറന്ന് സാന്ദ്ര റൂമിനുള്ളിലേക്ക് വന്നത്
അർജുൻ : എന്താടി ഇത് മുട്ടിയിട്ട് വരണ്ടേ
സാന്ദ്ര : ചേട്ടാ രാജീവ് അങ്കിളും റാണി ആന്റിയും വന്നിട്ടുണ്ട് നിങ്ങള് വേഗം താഴേക്ക് വാ
അമ്മു : അമ്മയും അച്ഛനും വന്നോ അർജുൻ വാ താഴേക്ക് പോകാം
ഇത്രയും പറഞ്ഞു അമ്മു റൂമിന് പുറത്തേക്ക് ഇറങ്ങി പിന്നാലെ അർജുനും
ഇതേ സമയം ഹാളിൽ
രാജീവ് : ഇവൾക്ക് മോളെ കാണണമെന്ന് ഒരേ നിർബന്ധം എനിക്ക് ഇരിക്കപൊറുതി തരുന്നില്ല അതുകൊണ്ട് വന്നതാ വൈകുന്നേരം ആകട്ടെ എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ
ശേഖരൻ : അതിനിപ്പോൾ എന്താ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാമല്ലോ
റാണി :അല്ല അവരെ കാണുന്നില്ലല്ലോ ഇവിടെയില്ലേ
ദേവി : ഹേയ് ഉണ്ട് മുകളിലാ ഇപ്പോൾ വരും
പെട്ടെന്നാണ് സ്റ്റെയറുകൾ ഇറങ്ങി അർജുനും അമ്മുവും അവിടേക്ക് എത്തിയത് അമ്മു വേഗം തന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടി
അമ്മു : അമ്മേ നിങ്ങൾ എപ്പോ എത്തി
റാണി : ദാ ഇപ്പോൾ വന്നതേ ഉള്ളു നീ ഇല്ലാത്തത് കൊണ്ട് എന്തോ ഉറക്കം വന്നില്ല
അമ്മു : എന്താ അമ്മേ ഇത് കൊച്ചുകുട്ടികളെ പോലെ ഞാൻ നല്ല ഹാപ്പിയായി ഇരിക്കുന്നത് കണ്ടില്ലേ
പെട്ടന്നാണ് രാജീവ് അമ്മുവിന്റെ കയ്യിലെ കെട്ട് ശ്രദ്ധിച്ചത്
രാജീവ് : ഇതെന്താ അമ്മു നിന്റെ കയ്യിൽ
അമ്മു : അതോ ഇന്ന് രാവിലെ ചെറുതായി ഒന്ന് പൊള്ളി
റാണി :പൊള്ളിയോ എങ്ങനെ…
ദേവി : മോള് രാവിലെ ഞങ്ങളെ സഹായിക്കാനായി കിച്ചണിൽ ഒന്ന് കയറി അങ്ങനെ പറ്റിയതാ
റാണി : എന്റെ ദൈവമേ നിനക്ക് ഒരു ശ്രദ്ധയുമില്ലേ അമ്മു
രാജീവ് : നല്ല മുറിവുണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോയാലോ
അമ്മു : വേണ്ടച്ചാ ഒരു ചെറിയ മുറിവ് അത്രേ ഉള്ളു
റാണി : എന്നിട്ടാണോ ഇത്രയും വലിയ കെട്ട്
അമ്മു : അത് ദാ ഇങ്ങോട്ട് ചോദിക്ക് ഞാൻ അപ്പോഴേ അർജുനോട് പറഞ്ഞതല്ലേ ചെറിയ കെട്ട് മതിയെന്ന്
അമ്മു അർജുനെ പേര് വിളിക്കുന്നത് കെട്ട ദേവിയുടെ മുഖം വേഗം തന്നെ ചെറുതായൊന്നു മാറി ഇത് കണ്ട റാണി അമ്മുവിനെ നോക്കി പതിയെ കണ്ണുരുട്ടി
രാജീവ് : എന്താ അർജുൻ ഇങ്ങനെ മാറി നിൽക്കുന്നെ ഇങ്ങോട്ട് വാ
ഇത് കേട്ട അർജുൻ പതിയെ രാജീവിന്റെ അടുത്തേക്ക് എത്തി
രാജീവ് : വാ നമുക്ക് മുറ്റത്തൊക്കെ ഒന്ന് നടന്നിട്ട് വാരാം
ഇത്രയും പറഞ്ഞു രാജീവ് അർജുമായി മുറ്റത്തേക്ക് ഇറങ്ങി
അമ്മു : അമ്മ വാ ഞാൻ ഞങ്ങളുടെ റൂമൊക്കെ കാട്ടിതരാം
ഇത്രയും പറഞ്ഞു അമ്മു അമ്മയുമായി മുകളിലേക്ക് കയറി
ഇതേ സമയം രാജീവും അർജുനും
രാജീവ് : അർജുന് അറിയാലോ അമ്മു ഞങ്ങളുടെ ഒറ്റ മോളാ അതുകൊണ്ട് തന്നെ ഞങ്ങൾ അവളെ കൊഞ്ചിച്ച് കുറച്ച് വഷളാക്കിയിട്ടുമുണ്ട് അവൾ ചെറിയ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ മോൻ അവളോട് ക്ഷമിക്കണം കുറച്ചു പിടിവാശി ഉണ്ടെന്നേ ഉള്ളു ആള് വെറും പാവമാ
അർജുൻ : അറിയാം അങ്കിൾ അമ്മുവിനെ ഞാൻ നന്നായി നോക്കിക്കൊള്ളാം അവൾക്ക് ഒരു കുറവും വരുത്തില്ല
രാജീവ് : മോന് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിക്കാൻ മടിക്കരുത് പിന്നെ വിവാഹത്തിന് ശേഷം നിങ്ങൾക്ക് എങ്ങോട്ടെങ്കിലും പോകണം എന്നൊക്കെ ഉണ്ടാകുമല്ലോ അല്ലേ
അർജുൻ : അങ്കിൾ ഹണിമൂണിനെ പറ്റിയാണോ സംസാരിക്കുന്നത്
രാജീവ് : അതെ നിങ്ങൾ രണ്ട് പേരും കൂടി സ്ഥലമൊക്കെ തീരുമാനിച്ച ശേഷം അറിയിച്ചാൽ മതി ബാക്കിയൊക്കെ ഞാൻ ഏർപ്പാട് ചെയ്യാം
അർജുൻ : ഹേയ് അത് വേണ്ട അങ്കിൾ
രാജീവ് : എന്താ അർജുൻ എന്തെങ്കിലും പ്രശ്നമുണ്ടോ
അർജുൻ : ഹേയ് പ്രശ്നമൊന്നുമില്ല പിന്നെ അമ്മുവിനെ എന്റെ ചിലവിൽ കൊണ്ട് പോകാൻ ഒരു ആഗ്രഹം അവളെ ഞാൻ തന്നെ കൊണ്ടുപോയേക്കാം അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടിയില്ലേ
രാജീവ് : എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല അർജുൻ ഞാൻ…
അർജുൻ : പ്ലീസ് അങ്കിൾ…
രാജീവ് : ശെരി മോന്റെ ആഗ്രഹം തന്നെ നടക്കട്ടെ പിന്നെ നാളെയോ മറ്റോ അങ്ങോട്ടേക്ക് വാ ഒന്ന് രണ്ട് ദിവസം അവിടെ നിക്കാം
