അർജുൻ : ഉം… ഇത് പ്രശ്നമാകും അമ്മു നമ്മൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും ഞാൻ മുംബൈയാ
ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇത് കണ്ട അർജുനും ഒപ്പം ചിരിച്ചു ശേഷം അമ്മു പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ ചുമരിനടുത്തേക്ക് പോയി
“റൂം നല്ല ക്ലാസ്സിക്ക് സ്റ്റൈലിൽ ആണല്ലോ സെറ്റാക്കിയിരിക്കുന്നത് റോസ് കളറാണോ ഇഷ്ടം ”
“അതെന്താ അങ്ങനെ ചോദിച്ചേ ”
“അല്ല റൂമിൽ ആ കളർ പെയിന്റ് അടിച്ചേക്കുന്നു അതുകൊണ്ട് ചോദിച്ചതാ ”
“അതൊക്കെ പെയിന്റർ മാരുടെ പണിയാ ഞാൻ അങ്ങനെ ഇന്ന കളർ വേണം എന്നൊന്നും പറഞ്ഞിരുന്നില്ല അല്ല അമ്മുവിന് ഏത് കളറാ ഇഷ്ടം ”
“ഗ്രീൻ എന്റെ റൂം കണ്ടിരുന്നില്ല നല്ല പച്ച പരവതാനി വിരിച്ചത് പോലെ… ഇനി ചേട്ടന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് ”
ഇത് കേട്ട അർജുൻ പതിയെ എഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി അപ്പോഴാണ് പിൻ തിരിഞ്ഞു നിൽക്കുന്ന അമ്മുവിന്റെ കഴിത്തിന് പുറകിലായി അവൻ ഒരു ടാറ്റു കണ്ടത് ഒരു 🦋 ടാറ്റു അർജുൻ അവിടെ പതിയെ തൊട്ടു
അർജുൻ : ഈ ടാറ്റു
അമ്മു : രണ്ട് വർഷം മുൻപ് കുത്തിയതാ എന്താ കൊള്ളാമോ
അർജുൻ : ഉം നല്ല ക്യുട്ട് ആയിട്ടുണ്ട് ഇത് മാത്രമേ ഉള്ളോ അതോ
അമ്മു : ഇത് കുത്തിയതിന് എനിക്ക് കിട്ടിയ ചീത്തക്ക് കണക്കില്ല പിന്നെ എങ്ങനെ വേറെ കുത്താനാ
അർജുൻ : എന്നാൽ പിന്നെ നമുക്ക് കിടന്നാലോ അമ്മു
അമ്മു : അതിന് അർജുൻ എന്നോട് ഒന്നും ചോദിച്ചില്ലല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്
അർജുൻ : അതൊക്കെ ഞാൻ പിന്നെ ചോദിച്ചുകൊള്ളാം സമയം കിടക്കുവല്ലേ ഇപ്പോൾ നമുക്ക് ബാക്കി കാര്യങ്ങളിലോട്ട് കടക്കാം 🙄
അമ്മു : ബാക്കി കാര്യങ്ങൾ യു മീൻ സെക്സ്
അർജുൻ : 🤯
അമ്മു : അർജുൻ എന്താ ഇങ്ങനെ നോക്കുന്നെ
“അല്ല താൻ പെട്ടെന്ന് എടുത്തടിച്ചത് പോലെ അത് പറഞ്ഞപ്പോൾ ”
“ഇതിലെന്താ ഇത്രയും ഞെട്ടാൻ ആദ്യ രാത്രി സെക്സ് നടക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലെ ”
“(ഇവള് )ഒക്കെ ഒക്കെ താൻ ഇത്ര ഓപ്പൺ മൈന്റട് ആണെന്നുള്ള കാര്യം ഞാൻ ഓർത്തില്ല കുറച്ച് നാൾ കഴിയുമ്പോൾ താനുമായി ഞാൻ സിങ്കായിക്കോളും ”
അമ്മു : എന്താ ഇത്രക്ക് ഓപ്പൺ ആകണ്ടേ
അർജുൻ : അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ താൻ എനിക്ക് വേണ്ടി സ്വഭാവം ഒന്നും മാറ്റണ്ട പിന്നെ അച്ഛനോടും അമ്മയോടും ഒക്കെ സംസാരിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം അവരൊക്കെ പഴയ ആളുകൾ അല്ലേ ”
“അതൊക്കെ എനിക്കറിയാം ഞാൻ സൂക്ഷിച്ചോളാം ”
ഇത് കേട്ട അർജുൻ പതിയെ ചിരിച്ചുകൊണ്ട് അമ്മുവിന്റെ തലയിൽ തലോടി (“ഞാൻ കേട്ടതും എന്റെ മുൻവിധികളും എല്ലാം തെറ്റായിരുന്നു ഇവളുടെ മനസ്സ് മുഴുവൻ എന്നോടുള്ള സ്നേഹമാണ് രൂപത്തിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ ഇവൾ ഇപ്പോഴും ആ പഴയ അമ്മുക്കുട്ടി തന്നെയാണ് )
അമ്മു : എന്താ ഈ ചിന്തിക്കുന്നെ
അർജുൻ : ഹേയ് ഞാൻ വെറുതെ
അമ്മു : അതെ എനിക്ക് അല്പം സമയം തരാവോ
അർജുൻ : സമയമോ എന്തിന്
അമ്മു : അത് പിന്നെ അർജുനുമായി ഒന്ന് അടുക്കാൻ അതിനു ശേഷം പോരെ നേരത്തെ പറഞ്ഞതൊക്കെ…. ഐ മീൻ നമ്മൾ കുറച്ച് കൂടി അടുത്ത ശേഷം..
അർജുൻ : അതിന് ഞാൻ….
അമ്മു : അത് പിന്നെ ഞാൻ പറഞ്ഞെന്നേ ഉള്ളു അർജുന് താല്പര്യമുണ്ടെങ്കിൽ ഞാൻ ഒക്കെയാണ്
അർജുൻ : ഹേയ് സാരമില്ല അതൊക്കെ താൻ കംഫർട്ടബിൾ ആയ ശേഷം നമുക്ക് ചിന്തിക്കാം
അമ്മു : താങ്ക്സ് എന്നാൽ നമുക്ക് കിടക്കാം അല്ലേ
ഇത്രയും പറഞ്ഞു അമ്മു ബെഡിലേക്ക് കിടന്നു പിന്നാലെ അർജുനും
അമ്മുവിന്റെ അടുത്ത് നിന്നും അല്പം നീങ്ങിയായിരുന്നു അർജുൻ കിടന്നത് ഇത് കണ്ട അമ്മു പതിയെ അർജുനെ നോക്കി
അമ്മു : ഞാൻ അങ്ങനെ പറഞ്ഞെന്ന് കരുതി നീങ്ങിയൊന്നും കിടക്കണ്ട അടുത്തൊട്ട് കിടന്നോ
ഇത് കേട്ട അർജുൻ അമ്മുവിനോട് അല്പം കൂടി ചേർന്ന് കിടന്നു
അമ്മു : ആദ്യത്തെ സെക്സ് അല്പം സ്പെഷ്യൽ ആയിരിക്കണം അതുകൊണ്ടാ ഞാൻ… അർജുൻ ഒക്കെയല്ലേ
അർജുൻ : ഒരു പ്രശ്നവുമില്ല താൻ ഉറങ്ങിക്കോ
ഇത് കേട്ട അമ്മു ചിരിച്ചുകൊണ്ട് കണ്ണടച്ചു അർജുന്റെ മനസ്സിലേക്ക് അപ്പോൾ പല പല ചിന്തകളും കടന്നുവന്നു
