❤❤Tomboy love ❤❤ – 2 14

അർജുൻ : എഴുനേറ്റോ ഇതാ കുടിക്ക്

അർജുൻ ചായ അമ്മുവിന് നേരെ നീട്ടി

അമ്മു : എഴുനേറ്റിട്ട് എന്നെ എന്താ വിളിക്കാത്തെ

അർജുൻ : ഞാൻ വിളിച്ചതാ അപ്പൊൾ പൂച്ചയെ പോലെ കിടന്ന് ചീറുവായിരുന്നില്ലേ ഇനിയും വിളിച്ചാൽ മാന്ത്‌ കിട്ടും എന്ന് കണ്ടപ്പോൾ ഞാൻ നിർത്തി താൻ ഇത് പിടിച്ചേ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് ചായ നൽകി

അമ്മു : സോറി.. ഞാൻ രാവിലെ തന്നെ എഴുനേൽക്കണം എന്ന് കരുതിയതാ

അർജുൻ : സാരമില്ല ഇന്നലെ വൈകി അല്ലേ ഉറങ്ങിയത് അത് മാത്രമല്ല നല്ല ക്ഷീണവും കാണും

അമ്മു : അതല്ല രാവിലെ എഴുനേറ്റ് കുളിച്ചു ചേട്ടന് ചായ തരണം എന്ന് അമ്മ പ്രത്തേകം പറഞ്ഞതാ ഞാൻ എല്ലാം കുളമാക്കി

അർജുൻ : സാരമില്ല നീ നാളെ ഇട്ടു തന്നാൽ മതി

അമ്മു : ഒക്കെ നാളെ മുതൽ ചായ എന്റെ വക

അർജുൻ : ശെരി… നിനക്ക് കുക്കിംഗ്‌ ഒക്കെ അറിയാം അല്ലേ ഞാൻ കരുതി

അമ്മു : ആര് പറഞ്ഞു അറിയാമെന്നു എനിക്കൊന്നും അറിയില്ല ചായ ഉണ്ടാക്കാൻ മാത്രം അമ്മ പഠിപ്പിച്ചു തന്നു അതും വിവാഹം ഉറപ്പിച്ചതിനു ശേഷം 😁

അർജുൻ : ദൈവമേ അപ്പോൾ സ്വന്തമായി ഈ വാചകമടി മാത്രമേ ഉള്ളു അല്ലേ

അമ്മു : എല്ലാം ഞാൻ പഠിച്ചോളാം ഇവിടുത്തെ അമ്മയെ കണ്ട് എല്ലാം പഠിക്കാനാ അമ്മ പറഞ്ഞത്

അർജുൻ : ശെരി എന്നാൽ അങ്ങനെ ആയിക്കോട്ടെ അല്ല നിന്റെ കയ്യിൽ ഉണ്ടായിരുന്ന രെക്ഷയൊക്കെ എവിടെ എല്ലാം ഊരി കളഞ്ഞോ

അമ്മു : അയ്യേ അത് രക്ഷയൊന്നും അല്ല ചുമ്മാ ഫാഷന് വേണ്ടി കെട്ടിയിരുന്നതാ അതൊക്കെ ഊരി വച്ചേക്കുവാ

അർജുൻ : ഉം എന്നാൽ താൻ ചായയൊക്കെ കുടിച്ച ശേഷം വാ ഞാൻ താഴെ കാണും ഇത്രയും പറഞ്ഞ ശേഷം അർജുൻ താഴേക്കു പോയി

അവൻ നേരെ ചെന്നത് വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ അടുത്തേക്കായിരുന്നു

അച്ഛൻ : നീ ഉണർന്നോ അവളെവിടെ

അർജുൻ : റൂമിലുണ്ട്

അച്ഛൻ : നിനക്ക് വിഷമമൊന്നും ഇല്ലല്ലോ അല്ലേ

അർജുൻ : വിഷമമോ

അച്ഛൻ : അല്ല ഈ വിവാഹ…

അർജുൻ : അമ്മുവിനെ എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു അവള് പാവമാ ഇനി ഓരോന്ന് ആലോചിച്ചു അച്ഛൻ വിഷമിക്കണ്ട ഞാൻ ഹാപ്പിയാണ്‌

അച്ഛൻ : ഉം അത് മതി… പിന്നെ രാജീവ് കുറച്ച് പൈസ തന്നിരുന്നു കുറച്ചെന്ന് പറയുമ്പോൾ അല്പം കൂടുതൽ അത് ഇന്നലെ തന്നെ എല്ലാ കടക്കാർക്കും അയച്ചുകൊടുത്തു ഇപ്പോൾ നമുക്ക് ബാധ്യതകൾ ഒന്നുമില്ല ഇനി പഴയത് പോലെ കമ്പനി പ്രവർത്തിപ്പിക്കാൻ പറ്റും

അർജുൻ : ഉം

അച്ഛൻ : എന്താടാ ഒരു സന്തോഷമില്ലാത്തത്

അർജുൻ : എന്തൊക്കെയായാലും പൈസ വാങ്ങിയത് നമുക്ക് ഒരു കുറച്ചിൽ തന്നെയല്ലേ അച്ഛാ

അച്ഛൻ : ഹേയ് അങ്ങനെയൊന്നും കരുതണ്ട നമ്മൾ ഒന്നും അങ്ങോട്ട് ചോദിച്ചില്ലല്ലോ മോനെ

അർജുൻ : എന്തൊക്കെയായാലും നമ്മൾ അത് ആഗ്രഹിച്ചിരുന്നില്ലേ അച്ഛാ

ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക് നടന്നു അപ്പോഴേക്കും അമ്മു സ്റ്റെയറുകൾ ഇറങ്ങി താഴേക്കെത്തിയിരുന്നു

അർജുൻ :നീ നിക്കറൊക്കെ മാറ്റിയോ ഇതെന്താ പാന്റോക്കെ ഇട്ടോണ്ട്

അമ്മു :നിക്കർ അല്ല ത്രീ ഫോർത്ത്‌ പാന്റ്

അർജുൻ : ഞങ്ങളൊക്കെ നിക്കർ എന്നാ പറയാറ് അതിരിക്കെ അതെന്താ മാറ്റിയത്

അമ്മു : അമ്മ പറഞ്ഞു വീട്ടിൽ ഫുൾ പാന്റ് ഇട്ടാൽ മതിയെന്ന് പിന്നെ അർജുനും പറഞ്ഞില്ലേ ഇവരൊക്കെ പഴ ആളുകൾ ആണെന്ന് ഇവർക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ പിന്നെ ഈ ബനിയൻ എങ്ങനെയുണ്ട് ഹാഫ് കൈ ഇട്ടാൽ പ്രശ്നം ഉണ്ടോ

അർജുൻ : ഒരു പ്രശ്നവുമില്ല നിനക്ക് ഇഷ്‌മുള്ളത് ഇട്ടോ

അമ്മു : എന്നാൽ ഞാൻ കിച്ചണിൽ പോയി അവരെ സഹായിക്കാം പെട്ടെന്നു തന്നെ എല്ലാം പഠിച്ചെടുക്കണ്ടേ

അർജുൻ : ശെരി പോയി സഹായിച്ചോ

അമ്മു : എന്നാൽ അർജുൻ അവരോട് ഒന്ന് പറയ്

അർജുൻ : എന്ത് പറയാൻ

അമ്മു : എന്നെ കൂടി കൂട്ടാൻ

അർജുൻ : അതിന്റെ ആവശ്യമൊന്നുമില്ല നീ പോയാൽ മതി അവര് കൂട്ടികോളും

അമ്മു : അർജുൻ പ്ലീസ്…

അർജുൻ : ഹോ ഇവള്…. അമ്മേ ദാ അമ്മു അങ്ങോട്ട് വരുന്നുണ്ട് ഇവളെ കൂടി കൂട്ടിക്കോ

അർജുൻ കിച്ചണിൽ നോക്കി വിളിച്ചു പറഞ്ഞു

“അതിനെന്താ മോള് വാ ”

കിച്ചണിൽ നിന്ന് ഉടൻ മറുപടി എത്തി

Leave a Reply

Your email address will not be published. Required fields are marked *