❤❤Tomboy love ❤❤ – 2 14

അർജുൻ : ശെരി അങ്കിൾ

രാജീവ് : എന്നാൽ വാ

ഇതേ സമയം അമ്മുവും അമ്മയും റൂമിൽ

അമ്മു : റൂം എങ്ങനെയുണ്ടമ്മേ

റാണി : റൂമിന്റെ കാര്യം അവിടെ നിൽക്കട്ടെ എന്ത് കോലമാടി ഇത് നീ ഇന്ന് കുളിച്ചില്ലേ

അമ്മു : അത് പിന്നെ രാവിലെ നല്ല തണുപ്പായിരുന്നു

റാണി : അവളുടെ ഒരു തണുപ്പ് നല്ല ഒന്ന് വച്ച് തരുകയാ വേണ്ടത്

അമ്മു : ഞാൻ കുളിക്കാൻ ഇറങ്ങിയപ്പോഴാ നിങ്ങൾ വന്നത്

റാണി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ അതിരിക്കട്ടെ നീ എന്തിനാ അർജുനെ പേര് വിളിച്ചത്

അമ്മു : അർജുനെ അർജുൻ എന്നല്ലാതെ വേറെ എന്ത് വിളിക്കാനാ

റാണി : നിന്റെ ഈ തർക്കുത്തരമുണ്ടല്ലോ ഞാൻ പറഞ്ഞു തന്നതല്ലേ എന്ത് വിളിക്കണമെന്ന് അവൻ നിന്നെക്കാൾ എത്ര വയസ്സ് മൂത്തതാ

അമ്മു : കൂടി പോയാൽ ഒരു 5 വയസ്സ് പിന്നെ ഈ ചേട്ടാ വിളിയൊക്കെ വെറും ബോറാ

റാണി : മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ പറയുന്നത്

അമ്മു : അയ്യോ അമ്മേ അർജുൻ തന്നെയാ എന്നോട് പേര് വിളിക്കാൻ പറഞ്ഞത് അർജുന് ഒരു പ്രശ്നവുമില്ല പിന്നെ നിങ്ങൾക്കൊക്കെ എന്താ

റാണി : അതവനൊരു പാവമായത് കൊണ്ട് പറയുന്നതാ അതുകൊണ്ട് നീ അങ്ങനെ വിളിക്കാമോ ദേവി ചേച്ചിക്ക്‌ അത് ഇഷ്‌ടപെടണമെന്നില്ല

അമ്മു : ശെരി ഇനി വിളിക്കില്ല പോരെ

റാണി : വിളിക്കരുത്… പിന്നെ പറ്റുമെങ്കിൽ സാരിയൊക്കെ ഉടുത്ത് പഠിക്കാൻ നോക്കണം അതിനൊക്കെയുള്ള സമയമായി

അമ്മു : ഉം

റാണി : ശെരി എന്നാൽ വാ

അവർ ഇരുവരും പതിയെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും അർജുനും രാജീവും സംസാരമെല്ലാം കഴിഞ്ഞു അകത്തേക്ക് എത്തിയിരുന്നു

അല്പസമത്തിന് ശേഷം

രാജീവ്‌ : എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ശേഖരേട്ടാ

ശേഖരൻ : അല്പനേരം കൂടി ഇരിക്ക് രാജീവേ വൈകുന്നേരം പോകാം

രാജീവ് : ഇല്ല ചേട്ടാ പോയിട്ട് തിരക്കുണ്ട് എല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ടേക്ക് ഇറങ്ങ്

അമ്മു : എന്താ അച്ഛാ ഇത് അല്പനേരം കൂടി ഇരിക്ക്

രാജീവ് : ഇല്ല മോളെ നീ അർജുനുമായി അങ്ങോട്ടേക്ക് വന്നാൽ മതി എനിക്കിന്ന് കുറച്ച് സ്ഥലങ്ങളിൽ കൂടി പോകാനുണ്ട് എന്നാൽ ഇറങ്ങട്ടെ അർജുൻ

അർജുൻ : ശെരി അങ്കിളെ

അല്പസമയത്തിനുള്ളിൽ തന്നെ രാജീവും റാണിയും അവിടെ നിന്ന് പോയി

കുറച്ചു നേരത്തിന് ശേഷം അർജുൻ തന്റെ അച്ഛനോടൊപ്പം

ശേഖരൻ : രാജീവ് നിന്നോട് എന്താ സംസാരിച്ചത് സീരിയസായ എന്തെങ്കിലുമാണോ അതോ

അർജുൻ : ഹേയ് അതൊന്നുമില്ല അച്ഛാ അമ്മുവിനെയും കൊണ്ട് എവിടേക്കെങ്കിലും പോകുന്നുണ്ടോ എന്ന് അങ്കിള് ചോദിക്കുവായിരുന്നു

ശേഖരൻ : ഞാനും നിന്നോട് അത് പറയാൻ ഇരിക്കുവായിരുന്നു നീ അവളെയും കൊണ്ട് ഒരു ട്രിപ്പൊക്കെ പോകാൻ നോക്ക് ഒരു മൂന്നു നാല് ദിവസം

അർജുൻ : ഞാനും അത് ആലോചിക്കുന്നുണ്ട് അവളോട് കൂടി ചോദിച്ച ശേഷം സ്ഥലമൊക്കെ ഫിക്സ് ചെയ്യാമെന്ന് കരുതി

ശേഖരൻ : എന്നാൽ അങ്ങനെയാകട്ടെ

ഇതേ സമയം ദേവിയും ശ്രുതിയും കിച്ചണിൽ

ശ്രുതി : എന്താ അമ്മേ വല്ലാതിരിക്കുന്നേ

ദേവി : എന്തോ മനസ്സിന് നല്ല സുഖമില്ല

ശ്രുതി : എന്ത് സുഖമില്ലേന്ന്

ദേവി : അർജുന്റെ കാര്യം ഓർത്തിട്ടാടി ഇന്ന് തന്നെ കണ്ടില്ലേ…. എല്ലാം വിധി

പെട്ടെന്നാണ് അങ്ങോട്ടേക്ക് അർജുൻ എത്തിയത്

അർജുൻ : അമ്മേ അമ്മുവിനെ കണ്ടോ

ശ്രുതി : അവള് റൂമിൽ കാണും

അർജുൻ : ശെരി ഞാൻ ഒന്ന് നോക്കിയിട്ട് വരാം

ദേവി : നിക്ക് അർജുൻ

അർജുൻ : എന്താ അമ്മേ

“ടാ നീ ആവളോട് സാരിയോ മറ്റോ ഉടുക്കാൻ പറ അല്ലെങ്കിൽ ചുരിതാറോ മറ്റോ വാങ്ങികൊടുക്ക് ”

അർജുൻ : എന്താ അമ്മേ ഇത് അവൾക്ക് ഇഷ്ടമുള്ളത് ഇട്ടോട്ടെ

അമ്മ : അല്ലടാ ഇവിടെ പുറത്തുനിന്ന് ആളുകളൊക്കെ വരുന്നതല്ലേ

ശ്രുതി : ശെരിയാ നീ അവളോട് ഒന്ന് സംസാരിക്ക്‌

ഇത് കേട്ട അർജുൻ ഒന്ന് മിണ്ടാതെ തന്റെ റൂമിലേക്ക്‌ നടന്നു റൂമിൽ എത്തിയ അർജുൻ കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : താൻ എന്താടോ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നെ താഴോട്ട് വാ അവിടെ സാന്ദ്രയൊക്കെ ഉണ്ട് ഇല്ലെങ്കിൽ പോയി ടീവി കാണ്

Leave a Reply

Your email address will not be published. Required fields are marked *