❤❤Tomboy love ❤❤ – 2 7

(ഇപ്പോൾ കറുത്ത ബ്രായും പാന്റുമാണ് അവളുടെ വേഷം )

അവളെ അങ്ങനെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ അർജുൻ സ്വയം വിസിൽ ഊതികൊണ്ട് 🙄സീലിങ്ങിലേക്ക്‌ നോക്കിയ ശേഷം അവളെ വീണ്ടും നോക്കി

അമ്മു : അർജുൻ വൈറ്റ് അല്ലേ ഇട്ടേക്കുന്നെ അപ്പോൾ ഞാൻ ബ്ലാക്ക്‌ ഇടാം അതാകുമ്പോൾ കോമ്പിനേഷൻ കൊള്ളാമായിരിക്കും

ഇത്രയും പറഞ്ഞു അലമാരയിൽ നിന്നും ബ്ലാക്കിൽ ചെറിയ വൈറ്റ് പുള്ളികളുള്ള ഒരു t ഷർട്ട്‌ എടുത്ത ശേഷം അമ്മു അത് ധരിച്ചു

അമ്മു : എങ്ങനെ കൊള്ളാമോ

അർജുൻ : ഉം.. കൊള്ളാം

അമ്മു : അർജുൻ എന്താ ഇവിടെ ഒന്നുമല്ലേ വാ പോകാം പാന്റ് ഇത് തന്നെ മതിയാകും

അർജുൻ : എന്നാൽ ശെരി വാ ഇറങ്ങാം

ഇത്രയും പറഞ്ഞു ഇരുവരും സ്റ്റെയറുകൾ ഇറങ്ങാൻ തുടങ്ങി

അർജുൻ : തനിക്ക് 4 പാക്ക് ഒക്കെ ഉണ്ടായിരുന്നു അല്ലേ

അമ്മു : 4 പാക്ക്…. അപ്പോൾ അർജുൻ അതും നോക്കികൊണ്ട് നിക്കുവായിരുന്നോ 🤔

അർജുൻ : പിന്നെ പെട്ടെന്ന് അങ്ങനെ നിന്നാൽ നോക്കിപോകില്ലേ ടൈം വേണം എന്ന് പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ….

അമ്മു : ചിലപ്പോൾ….

“അല്ല നിങ്ങൾ ഈ രാത്രി ഇത് എങ്ങോട്ടാ ”

പെട്ടെന്നാണ് പടികൾ ഇറങ്ങിവന്ന അർജുനോടും അമ്മുവിനോടുമായി താഴെ അമലിനോടൊപ്പം നിന്നിരുന്ന ശ്രുതി ചോദിച്ചത്

അർജുൻ : ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ ഏട്ടത്തി

അമൽ : ഈ രാത്രിയോ

അർജുൻ : അതിനിപ്പോൾ എന്താ ഒരു ചെറിയ കറക്കം പെട്ടെന്ന് വരാം ഞാൻ ആ കാർ ഒന്നെടുക്കുവാണെ പിന്നെ ഏട്ടത്തി ഡോർ ലോക്ക് ചെയ്ത ശേഷം കീ ജനലിന്റെ അടുത്ത് വെച്ചേക്കണെ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം വീടിനു പുറത്തേക്കിറങ്ങി കാറിനടുത്തേക്ക്‌ എത്തി

ശ്രുതി : അർജുൻ നല്ല സന്തോഷത്തിലാണല്ലോ

അമൽ : എങ്ങനെ സന്തോഷിക്കാതിരിക്കും കോടികളുടെ സ്വത്തല്ലേ കിട്ടാൻ പോകുന്നത് സ്വത്തൊക്കെ അവന്റെ പേരിൽ ആയിട്ടുവേണം നമ്മുടെ കമ്പനിയെ ഒന്നുകൂടി ഉഷാറാക്കാൻ

ശ്രുതി : ശെരിയാ അവനെ പിണക്കാതെ സോപ്പിട്ടു നിന്നോ

*****************—–***
ഇതേ സമയം പുറത്ത്

അമ്മു : അർജുന് ബൈക്കുണ്ടല്ലോ പിന്നെന്തിനാ ചേട്ടന്റെ കാർ എടുക്കുന്നെ

അർജുൻ : ബൈക്കിന്റെ ബ്രേക്ക് അല്പം പ്രശ്നമാ പിന്നെ രാത്രി എനിക്ക് കാറാ കൂടുതൽ കംഫർട്ടബിൾ എന്താ തനിക്ക് ബൈക്ക് ആണോ ഇഷ്ടം

അമ്മു : അതെ എനിക്കൊരു ജിക്സർ ഉണ്ടായിരുന്നു

അർജുൻ : താൻ ബൈക്കും ഓടിക്കുമോ

അമ്മു : പിന്നില്ലാതെ ബൈക്ക് ആകുമ്പോൾ ഫ്രീ ആയിട്ട് അങ്ങ് പോകാം

അർജുൻ : ശെരി ശെരി താൻ കയറ് ഇനി വൈകിയാൽ ടിക്കറ്റ് കിട്ടില്ല

ഇത്രയും പറഞ്ഞു അർജുൻ കാറിലേക്ക്‌ കയറി ഒപ്പം അമ്മുവും

അല്പസമയത്തിന് ശേഷം

അർജുൻ : അല്ല ബൈക്ക് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അത് എന്നിട്ട് എവിടെ പോയി

അമ്മു : കറക്കം കൂടുതലാണെന്ന് പറഞ്ഞു അച്ഛൻ എടുത്ത് കൊടുത്തു അമ്മയാ പാര വച്ചത് ഞാൻ ആശിച്ചു വാങ്ങിയതായിരുന്നു

ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി ചിരിച്ചു

അമ്മു : എന്തിനാ ചിരിക്കുന്നെ

അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ ചിരിച്ചതാ

അമ്മു : അതിരിക്കട്ടെ നേരത്തെ എന്താ പറഞ്ഞത്

അർജുൻ : എന്ത് പറഞ്ഞെന്ന്

അമ്മു : ഓർമ്മയില്ലേ ചിലപ്പോൾ എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞില്ലേ

അർജുൻ : ഹേയ് അതൊന്നുമില്ല

അമ്മു : ഒന്നുമില്ലെ മര്യാദക്ക്‌ പറഞ്ഞോ

അർജുൻ : എനിക്ക് പറയാനൊന്നും വയ്യ ബുദ്ധിയുണ്ടെങ്കിൽ സ്വയം കണ്ടെത്ത്‌

അല്പസമയത്തിന് ശേഷം അർജുനും അമ്മുവും മാളിൽ

അമ്മു : ടിക്കറ്റ് കിട്ടിയോ

അർജുൻ : എവിടുന്ന് നീ ഈ തിരക്ക് കണ്ടില്ലേ ഫസ്റ്റ് ഡേയ് ആണെങ്കിലും രാത്രി ആള് കുറവായിരിക്കുമെന്നാ ഞാൻ കരുതിയത് ഇതിപ്പോൾ സിനിമക്ക്‌ നല്ല അഭിപ്രായമാ പോരാത്തതിന് അവധി ദിവസവും എന്തായാലും വന്നത് വേസ്റ്റ് ആയി നമുക്ക്‌ പിന്നീട് ഒരുദിവസം വരാം എന്താ

അമ്മു : എന്തിന് സിനിമ കാണാൻ വന്നിട്ടുണ്ടെങ്കിൽ നമ്മൾ കണ്ടിരിക്കും അർജുൻ ആ പൈസ ഇങ്ങടുക്ക്

അർജുൻ : അല്ല അമ്മു നല്ല തിരക്കുണ്ട്

അമ്മു : ഇങ്ങടുക്ക് അജു..

ഇത്രയും പറഞ്ഞു അർജുന്റെ കയ്യിൽ നിന്നും പൈസയും വാങ്ങി അമ്മു മുന്നോട്ട് നടന്നു

5 മിനിറ്റിന് ശേഷം

അർജുൻ : ഇവളിത് എങ്ങോട്ട് കയറി പോയി കാണുന്നില്ലല്ലോ

പെട്ടെന്നാണ് വിയർത്ത് കുളിച്ച് അമ്മു അങ്ങോട്ടേക്ക് എത്തിയത്

അർജുൻ : എന്താ അമ്മു ഇത്

അമ്മു : ഹോ വല്ലാത്ത തിരക്ക് തന്നെ കുറേ ഇടികിട്ടി

അർജുൻ : ഞാൻ അപ്പോഴേ പറഞ്ഞതല്ലേ… വെറുതെ കുച്ചുകുട്ടികളെ പോലെ വാശികാണിച്ചിട്ട്… ശെരി വാ പോകാം നാളെ നിന്റെ വീട്ടിൽ പോകുന്ന വഴിക്ക് നമുക്ക് കാണാം ഞാൻ ഇന്ന് തന്നെ ബുക്ക്‌ ചെയ്യാം പോരെ

അമ്മു : എവിടെ പോകാൻ ടിക്കറ്റ് കിട്ടി

ഇത്രയും പറഞ്ഞു അമ്മു കയ്യിലുണ്ടായിരുന്നു ടിക്കറ്റ് അർജുനെ കാണിച്ചു

അർജുൻ : ഇതെങ്ങനെ ഒപ്പിച്ചു

അമ്മു : ഒരു വാട്ടി മുടിവ് പണ്ണിട്ടേണാ എൻ പേച്ച് ഞാനേ കേക്കാത് 🤨

അർജുൻ : അമ്മോ നീ…

അമ്മു : ശെരി വാ ഷോ ഇപ്പോൾ തുടങ്ങും സ്ക്രീൻ 1 ലാ

ഇത്രയും പറഞ്ഞു അവർ സ്ക്രീൻ 1 ലേക്ക് കയറി

അമ്മു : f4, f5 ദോ അവിടെയാ വാ

ഇരുവരും വേഗം തന്നെ സീറ്റിലേക്ക്‌ ഇരുന്നു അല്പസമയത്തിനുള്ളിൽ തന്നെ മൂവി തുടങ്ങി

അർജുൻ : അതെ അമ്മു നീ എന്നെ കുറച്ച് മുൻപ് എന്തോ വിളിക്കുന്നത് കേട്ടല്ലോ

അമ്മു : എന്തിനാ വളച്ചു കെട്ടുന്നെ അജൂന്ന് വിളിച്ചതല്ലേ

അർജുൻ : അതെ നിനക്ക് എങ്ങനെ ആ പേര് അറിയാം

അമ്മു :അർജുനെ കുഞ്ഞു നാളിൽ എല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നെ

അർജുൻ : കുഞ്ഞുനാളിൽ മാത്രമല്ല ഇപ്പോഴും സ്നേഹം കൂടുമ്പോൾ വീട്ടിൽ അങ്ങനെയാ വിളിക്കാറ്

അമ്മു : എനിക്കും സ്നേഹം കൂടിയപ്പോൾ വിളിച്ചതാ

അർജുൻ : 😊

അമ്മു : പക്ഷെ ഇപ്പോൾ വീണ്ടും സ്നേഹം കുറഞ്ഞു

അർജുൻ : കുറഞ്ഞോ

അമ്മു : അതെ കുറച്ച് മുൻപ് എന്നോട് ദേഷ്യപ്പെട്ടില്ലേ

അർജുൻ : അത് ദേഷ്യപ്പെട്ടതാണോ… ദേഹത്തൊക്കെ ഇടിയും മേടിച്ചിട്ട് വന്നാൽ പിന്നെ… നിന്റെ കൈ പൊള്ളിയിരിക്കുവല്ലേ

അമ്മു : അയ്യോ ഞാൻ ഒരു ജോക്ക് പറഞ്ഞതാ ഇങ്ങനെ സീരിയസ് ആകല്ലേ അജു

“ഇത് കുറേ നേരമായല്ലോ നിങ്ങൾ പടം കാണാൻ തന്നെയാണോ വന്നത് വെറുതെ മനുഷ്യരെ മെനകെടുത്താനായിട്ട് ”

പെട്ടെന്നാണ് അടുത്തിരുന്ന ഒരാൾ അവരോട് ദേഷ്യപ്പെട്ടത്

അർജുൻ : സോറി സാർ…. റിയലി സോറി… അമ്മു നമുക്ക് പിന്നെ സംസാരിക്കാം

ഇത്രയും പറഞ്ഞു അർജുൻ സിനിമ ശ്രദ്ധിച്ചു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ അർജുൻ അമ്മുവിനെ വീണ്ടും നോക്കി അപ്പോൾ അവൾ സിനിമയിൽ മുഴുകി ഇരിക്കുവായിരുന്നു ഇത് കണ്ട അർജുൻ പതിയെ സീറ്റിന്റെ വശത്തായി വച്ചിരുന്ന അമ്മുവിന്റെ കൈക്ക്‌ മുകളിലൂടെ കൈ എടുത്തു വച്ചു ഇതറിഞ്ഞ അമ്മു പതിയെ അർജുനെ നോക്കിയ ശേഷം ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി എന്നാൽ അർജുൻ വീണ്ടും കൈ എടുത്തു വച്ചു ശേഷം പതിയെ അവളുമായി കൈ വിരലുകൾ കോർത്തു ഇത് കണ്ട അമ്മു പതിയെ ചിരിച്ചു അർജുൻ പതിയെ അവളുടെ കയ്യിൽ കൂടുതൽ മുറുക്കി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *