അർജുൻ : അമ്മു ഞാൻ ബോധമില്ലാതെ എന്തൊക്കെയോ പറഞ്ഞതാ അതിന് നീ….
അമ്മു : നിർത്ത് കൂടുതൽ ഒന്നും പറയണ്ട വാ പോകാം ഹണിമൂണും കോപ്പുമെല്ലാം മതി
അർജുൻ : അമ്മു ഞാൻ അങ്കിളിന്റെ പൈസ മുഴുവൻ തിരിച്ചുകൊടുക്കും നീ അങ്കിളിനോട് ചോദിച്ചു നോക്ക് അങ്കിൾ എല്ലാം പറയും…
അമ്മു : പൈസയുടെ കാര്യം ഞാൻ മറക്കാം പക്ഷെ എന്റെ ഫീലിങ്ങ്സ് മുതലെടുത്ത് എന്നെ പറ്റിച്ചത് ഞാൻ ക്ഷമിക്കില്ല നീ ഒരു ചീറ്റർ ആണ് ഇന്ന് കാലത്ത് കൂടി എന്നോട് നുണപറഞ്ഞു ഐ ഹേറ്റ് യു അർജുൻ ഐ റിയല്ലി ഹേറ്റ് യു
അർജുൻ : അമ്മു…
അമ്മു : ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്നും സംസാരിക്കണ്ട വാ ഇവിടുന്ന് പോകാം ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കൊളാം
അർജുൻ : വേണ്ട നമുക്ക് പോകാം
ഇത്രയും പറഞ്ഞു അർജുൻ പാക്ക് ചെയ്യാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ റൂം വെക്കേറ്റ് ചെയ്ത് അവർ കാറിനടുത്തേക്ക് എത്തി അമ്മു വേഗം പിൻ സീറ്റിലേക്ക് കയറി അർജുൻ അവളെ ഒന്ന് നോക്കിയ ശേഷം വണ്ടി മുന്നോട്ട് എടുത്തു
അല്പസമയത്തിന് ശേഷം
അർജുൻ : അമ്മു ഏതെങ്കിലും ഹോട്ടലിൽ നിർത്തട്ടെ രാവിലെ ഒന്നും കഴിച്ചില്ലല്ലോ നമുക്ക് എന്തെങ്കിലും
അമ്മു : എനിക്ക് ഒന്നും വേണ്ട അർജുന് വേണമെങ്കിൽ വാങ്ങി കഴിക്ക്
ഇത് കേട്ട അർജുൻ ഒന്നും മിണ്ടാതെ വീണ്ടും വണ്ടി എടുത്തു
അർജുൻ : നമുക്ക് നിന്റെ വീട്ടിൽ പോകാം
അമ്മു : എന്തിന് എന്നെ അവിടെ കൊണ്ട് വിടാം എന്ന് കരുതണ്ട അങ്ങനെ ഒഴിവായി പോകുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല
അർജുൻ : എന്തിനാ ഇങ്ങനെ എഴുതാ പുറം വായിക്കുന്നെ അവിടെ ചെന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം അതിനാ ഞാൻ….
അമ്മു : ഒന്നും വേണ്ട നേരെ അർജുന്റെ വീട്ടിലേക്ക് തന്നെ വിട്ടോ എന്നെ പൈസകൊടുത്ത് ഒരാളുടെ തലയിൽ കെട്ടിവച്ച അവരെ എനിക്കിനി കാണണ്ട ഇങ്ങനെ ഒഴിവാക്കാനും മാത്രം ഒരു ഭാരമായിരുന്നു ഞാൻ എന്ന് ഞാൻ അറിഞ്ഞില്ല
അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അർജുൻ : അമ്മു നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ജീവനാ എനിക്കും നീ വെറുതെ കരയല്ലേ
എന്നാൽ അമ്മു അർജുൻ പറഞ്ഞത് ശ്രദ്ധിച്ചില്ല
അന്നേ ദിവസം 6 മണിയോടെ അവർ വീടിന് മുന്നിൽ എത്തി
അർജുൻ : അമ്മു നമ്മൾ തമ്മിലുള്ള പ്രശ്നം ഇവരെ അറിയിക്കരുത് വെറുതെ എന്തിനാ എല്ലാവരെയും വിഷമിപ്പിക്കുന്നത്
എന്നാൽ അമ്മു മറുപടി ഒന്നും പറയാതെ വീട്ടിലേക്ക് കയറി പിന്നാലെ അർജുനും അവർ കയറുമ്പോൾ ഹാളിലായി തന്നെ മറ്റ് കുടുംബാങ്ങളും ഇരിപ്പുണ്ടായിരുന്നു
ശേഖരൻ : നിങ്ങൾ ഇത്ര പെട്ടെന്ന് വന്നോ നാലു ദിവസം അല്ലേ ആയുള്ളൂ
എന്നാൽ അവരാരെയും ശ്രദ്ധിക്കാതെ അമ്മു പടികൾ കയറി മുകളിലേക്ക് പോയി
ദേവി : എന്താടാ അജു അവൾ എന്താ ഒന്നും മിണ്ടാതെ പോയെ
അർജുൻ : അത് അമ്മേ അവൾക്ക് നല്ല സുഖമില്ല അതുകൊണ്ടാ നേരത്തെ വന്നത്
ശേഖരൻ : സുഖമില്ലേ എന്നിട്ട് ഹോസ്പിറ്റലിൽ പോയോ
അർജുൻ : അതൊക്കെ പോയി റസ്റ്റ് എടുക്കാനാ ഡോക്ടർ പറഞ്ഞത്
ദേവി : എന്നാലും നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെയല്ലേ അവൾ പോയത്
ശേഖരൻ : വിട്ടേക്ക് ഒട്ടും വയ്യായിരിക്കും
സാന്ദ്ര : മുഖം കണ്ടിട്ട് എനിക്ക് വയ്യായികയൊന്നും തോന്നിയില്ല
ശ്രുതി : ചിലപ്പോൾ പണത്തിന്റെ അഹങ്കാരം കാണിക്കുന്നതാകും
അർജുൻ : എന്താ ഏട്ടത്തി ഇത്… അവൾക്ക് സുഖമില്ല അല്ലാതെ വേറെ ഒന്നുമില്ല ഇവിടെ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ
ദേവി : അടിക്കളയിൽ ചോറ് ഉണ്ട് എന്താ നീ ഒന്നും കഴിച്ചില്ലെ
അർജുൻ : അവൾ ഒന്നും കഴിച്ചിട്ടില്ല ഞാൻ അല്പം ചോറ് കൊണ്ടുപോയി നോക്കട്ടെ
ഇത്രയും പറഞ്ഞു അർജുൻ കിച്ചണിൽ നിന്നും അല്പം ചോറും കറിയും എടുത്തുകൊണ്ട് മുകളിലേക്ക് പോയി
റൂമിൽ എത്തിയ അർജുൻ കാണുന്നത് കയ്യിൽ തന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോയും വച്ച് കൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ് അർജുൻ പതിയെ ഡോർ ക്ലോസ് ചെയ്തു
അർജുൻ : അതവിടെ വെക്ക് അമ്മു
