ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു
അമ്മു : ബാക്കി പറ പെണ്ണ് കണ്ടപ്പോൾ എന്നെ ഇഷ്ടമായോ
അർജുൻ : ഹേയ് ഇല്ല എന്റെ മനസ്സിൽ ഉള്ള പെൺകുട്ടിയായിരുന്നില്ല നീ മുടിയും ഇല്ല വെള്ളപാറ്റയെ പോലെ ഒരുത്തി
ഇത് കേട്ട അമ്മു ദേഷ്യത്തോടെ അടുത്തിരുന്ന ബിയർ കുപ്പിയിൽ പിടി മുറുക്കി
അമ്മു : പിന്നെ എന്തിനാ എന്നെ കെട്ടിയെ
അർജുൻ : എല്ലാവരും നിർബന്ധിച്ചു ഒഴിവാകാൻ വഴി ഒന്നും ഇല്ലായിരുന്നു അങ്ങനെ വിവാഹത്തിന് സമ്മതിച്ചു അതോടെ ഞങ്ങളുടെ പ്രശ്നമൊക്കെ തീർന്നു എല്ലാവരും ഹാപ്പി ഹൂ….
അമ്മു : അച്ഛൻ എത്ര തന്നു
അർജുൻ : അതൊന്നും ഞാൻ ചോദിച്ചില്ല എനിക്ക് നാണക്കേടായിരുന്നു അച്ഛന്റെ കയ്യിലാ പൈസ കൊടുത്തെ ഞങ്ങൾക്ക് 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നു അതിൽ കൂടുതൽ തന്നു കാണും അങ്കിള് സ്വീറ്റാ നമുക്ക് തിരിച്ചു പോകുമ്പോൾ നിന്റെ വീട്ടിൽ ഒന്ന് കൂടി കയറാം
അമ്മു : 😡😡
അർജുൻ : പക്ഷെ നിന്നെ പറ്റിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ട്…. പിന്നെ ഇപ്പോൾ എനിക്ക് നിന്നെ ഭയങ്കര…
പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അർജുൻ അമ്മുവിന്റെ ദേഹത്തേക്ക് മയങ്ങി വീണു അടുത്ത നിമിഷം അമ്മു അർജുനെ ദേഹത്ത് നിന്ന് നിലത്തേക്ക് തള്ളി മാറ്റി താഴെ വീണ അർജുൻ പതിയെ കണ്ണുകൾ അടച്ചു
പിറ്റേന്ന് കണ്ണ് തിരുമികൊണ്ട് നിലത്ത് നിന്നെഴുനേറ്റ അർജുൻ കാണുന്നത് ബെഡിൽ എഴുനേറ്റിരിക്കുന്ന അമ്മുവിനെയാണ്
അർജുൻ : എഴുനേറ്റാൽ വിളിക്കരുത് കേട്ടോ
എന്നാൽ അമ്മു മറുപടി ഒന്നും നൽകിയില്ല
അർജുൻ : എന്താ ഉറക്കം തെളിഞ്ഞില്ലേ
അർജുൻ പതിയെ എഴുനേറ്റ് അമ്മുവിന്റെ അടുത്തിരുന്നു
അർജുൻ : എന്നെ എഴുനേൽപ്പിച്ച് മുകളിൽ കിടത്തികൂടായിരുന്നോ ഈ തണുപ്പത്ത് താഴെ തന്നെ ഇട്ടേക്കുന്നു ദുഷ്ടത്തി
അമ്മു : അർജുന് എന്നെ എത്ര ഇഷ്ടമുണ്ട്
അർജുൻ : ഇഷ്ടമോ നിനക്കെന്താ അമ്മു
അമ്മു : വെറുതെ പറയ്
അർജുൻ : എന്റെ അമ്മ കഴിഞ്ഞാൽ നിന്നെയാ ഇഷ്ടം എന്താ പോരെ അതോ അതിന് മുകളിൽ വേണോ
അമ്മു : നമ്മൾ പണ്ട് അർജുന്റെ വീട്ടിലെ മാവിൽ കയറിയത് ഓർമ്മയുണ്ടോ
അർജുൻ :(ദൈവമേ തുടങ്ങി ) പിന്നെ ഇല്ലാതെ എല്ലാം ഓർമ്മയുണ്ട്
അമ്മു : ഉണ്ടല്ലേ… (😡)
അർജുൻ : നീ പെട്ടെന്ന് റെഡിയായിക്കെ നമുക്ക് പുറത്ത് പോകാം
അമ്മു : അർജുന് സിനിമയിൽ ഒരു കൈ നോക്കാം കേട്ടോ അത്രക്ക് നാച്ചുറൽ അഭിനയമാ
അർജുൻ : നിനക്ക് എന്താ പറ്റിയെ നീ വന്നേ അമ്മു
അമ്മു : എനിക്ക് നല്ല മൂടില്ല അർജുൻ വേണമെങ്കിൽ പൊക്കൊ
അർജുൻ : മൂടില്ലേ ഓഹ് അതാണ് ഇങ്ങനെ ഓരോന്ന് സംസാരിക്കുന്നത് അല്ലേ എന്നാൽ പിന്നെ പോകണ്ട നമുക്ക് റൂമിൽ തന്നെ ഇരുന്ന് മൂട് ഉണ്ടാക്കാം
ഇത്രയും പറഞ്ഞു അർജുൻ പതിയെ അമ്മുവിന് നേർക്ക് തന്റെ ചുണ്ട്കൊണ്ട് പോയി
എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുനെ തള്ളി മാറ്റി
“എന്റെ ദേഹത്ത് തൊടരുത് ”
അർജുൻ : നീ എന്താ ഇങ്ങനെയൊക്കെ പറയുന്നെ
അമ്മു : പിന്നെ എങ്ങനെ പറയണം എന്റെ അച്ഛന്റെ കയ്യിൽ നിന്നും പൈസയും വാങ്ങി നക്കിയിട്ട് 😡
അർജുൻ : പൈസ… അങ്കിള് നിന്നോട്….
അമ്മു : അച്ഛൻ അല്ല കുടിച്ചു പൂസായി അർജുൻ തന്നെ എന്നോട് പറഞ്ഞതാ
അർജുൻ : അമ്മു നീ വിചാരിക്കുന്നത് പോലെയല്ല വാ നമുക്ക് ഇരുന്ന് സംസാരിക്കാം
അമ്മു : അങ്ങനെ എന്നെ ഇരുത്തണ്ട അർജുന് അല്പമെങ്കിലും ഉളുപ്പ് ഉണ്ടോ വ്യക്തിത്വം ഇല്ലാത്തവൻ 😡
അർജുൻ : ദേ അമ്മു…😡
അമ്മു : എന്താ ഇഷ്ടപ്പെട്ടില്ലേ ഈ കഴിഞ്ഞ ദിവസനങ്ങളിൽ എന്റെ കൂടെ കിടന്നത് പോലും അഭിനയം ആയിരുന്നില്ലേ
അർജുൻ : അമ്മു വാ അടക്കിക്കൊ…. പൈസ വാങ്ങി എന്നത് നേരാ അത് ഗതി കേട് കൊണ്ടാ പക്ഷെ അതിന്റെ പേരിൽ ആവശ്യമില്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ
അമ്മു : എന്ത് ആവശ്യമില്ലാത്തത് നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ
അർജുൻ : എന്താ അമ്മു ഇത് എനിക്ക് നിന്നെ ജീവനാ
അമ്മു : ഇത് ഞാൻ വിശ്വസിക്കണം അല്ലേ ശെരി ഈ ചോദ്യത്തിന് ഉത്തരം പറ പണത്തിനു വേണ്ടി തന്നെയല്ലേ എന്നെ കെട്ടിയത് പറയ് ഇത് എന്നോട് അർജുൻ തന്നെ ഇന്നലെ പറഞ്ഞതാ നിന്റെ സങ്കല്പപത്തിൽ എന്നെ പോലെ ഒരു കുട്ടി ആയിരുന്നോ
