❤❤Tomboy love ❤❤ – 4 7

 

ഇത് കണ്ട് അവിടെ നിന്ന കുട്ടി കയ്യടിക്കാൻ തുടങ്ങി

 

“സൂപ്പർ ചേച്ചി… ചേച്ചി പൊളിയാ ”

 

കളിച്ച ശേഷം ബാറ്റുമായി വരുന്ന അമ്മുവിനെ നോക്കി പയ്യൻ പറഞ്ഞു

 

അമ്മു : കണ്ടോ അജു എന്റെ ഫാൻസിനെ കണ്ടോ

 

“ഇത് ചേച്ചിയുടെ ആരാ ”

 

പയ്യൻ അമ്മുവിനോടായി ചോദിച്ചു

 

“ഇത് ഇന്റെ ഭാര്യയാ മോനെ ”

 

അർജുനായിരുന്നു അവന് മറുപടി നൽകിയത്

 

“ഭാര്യയോ?”

 

അർജുൻ : അതെന്താ ഭാര്യയോ എന്ന് ഒരു ചോദ്യം ഞങ്ങളെ കണ്ടാൽ അങ്ങനെ തോന്നില്ലേ

 

“ഹേയ് ഇല്ല ചേച്ചി ഫ്രീക്ക്‌ ചേട്ടൻ പാവം പിന്നെ ചേട്ടന് ചേച്ചിയെകാൾ പൊക്കവും കുറവാ ചേച്ചിക്ക്‌ വേറെ ആളെ കിട്ടിയില്ലേ ”

 

അർജുൻ : നിർത്തെടാ ഇനി മിണ്ടിയാൽ നിന്റെ ചെവി ഞാൻ പോന്നാക്കും അവൻ പൊക്കം നോക്കാൻ വന്നേക്കുന്നു നീ വന്നേ അമ്മു

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു അമ്മു അപ്പോൾ പതിയെ ചിരിക്കുകയായിരുന്നു

 

അർജുൻ : എന്താ ഇളിക്കുന്നെ

 

അമ്മു : അല്ല ആ പയ്യൻ പറഞ്ഞത് ശെരിയാ അർജുന് അല്പം പൊക്കം കുറവാ

 

അർജുൻ : എന്റെ പൊക്കത്തിന് ഒരു കുറവും ഇല്ല നിനക്കാ തോട്ടപൊക്കം അതാ പ്രശ്നം

 

അമ്മു : അയ്യൊടാ അജൂന് കോംപ്ലക്സ് അടിച്ചോ

 

അർജുൻ : നീ പോയേ അമ്മു

 

അമ്മു : എന്നാൽ ഞാൻ അജൂന് കോംപ്ലാൻ വാങ്ങി തരാം എന്താ പോരെ

 

അർജുൻ : നിന്നെ ഉണ്ടല്ലോ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മൂക്ക് കൈകൊണ്ട് പിഴിഞ്ഞെടുത്തു

 

“ആ…മനുഷ്യന്റെ മൂക്ക് ഞാൻ നല്ലത് തരും കേട്ടോ ”

 

അർജുൻ : എന്നാൽ വാ ഒരു കൈ നോക്കാം

 

അമ്മു : ഒന്ന് പോയേ ദുഷ്ടൻ

 

ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു

 

രണ്ടാം ദിവസം

 

അർജുൻ : ഇന്നലെ അവിടെ മുഴുവൻ കണ്ടില്ലേ ഇന്ന് നമുക്ക് ആ മലയുടെ മുകളിൽ കയറാം

 

അമ്മു : നടന്നോ

 

അർജുൻ : അല്ല നിന്നെകൊണ്ട് പോകാൻ പ്ലെയിൻ വരും

 

ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക്‌ കയറാൻ തുടങ്ങി പിന്നാലെ അമ്മുവും

 

അർജുൻ : വേഗം കയറി വാ മടിച്ചി ഇപ്പോൾ എനിക്ക് മനസ്സിലായി ജിമ്മ് അങ്കിൾ അല്ല നിർത്തിച്ചത് നീ മടി കാരണം തനിയെ നിർത്തിയതാകും

 

അമ്മു : നിന്നെ ഇന്ന് കൊല്ലൂടാ അജു… 😡

 

ഇത്രയും പറഞ്ഞു അമ്മു അർജുന് പിന്നാലെ ഓടി ഇത് കണ്ട അർജുനും മുന്നിലേക്ക്‌ വേഗത്തിൽ ഓടി

 

“ഹാ…. അമ്മാ”

 

മുകളിൽ എത്തിയ അർജുൻ കിതച്ചുകൊണ്ട് നിന്നു

 

“ഹാ വയ്യേ ”

 

പിന്നാലെ എത്തിയ അമ്മുവും അർജുന്റെ തോളിൽ കൈ ഇട്ടുകൊണ്ട് അവിടെ നിന്നു ശേഷം ഇരുവരും മുന്നോട്ട് നടന്നു

 

മുന്നോട്ട് പോകും തോറും അവിടവിടെയായി ഒരുപാട് സ്ഥാളുകൾ അവർക്ക് കാണാൻ കഴിഞ്ഞു

 

അർജുൻ വേഗം അതിൽ ഒന്നിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ശേഷം അത് അമ്മുവിന് കൊടുത്തു

 

ശേഷം അടുത്ത സ്റ്റാളിലേക്ക്‌ കയറി ചോക്ലേറ്റുകളും ക്യാരറ്റുമൊക്ക അടുക്കി വച്ചിരുന്ന ഒരു സ്റ്റാൾ ആയിരുന്നു അത്

 

അമ്മു : അജു ചോക്ലേറ്റ് വാങ്ങ് സാന്ദ്രക്ക്‌ ഇഷ്ടമല്ലേ

 

അർജുൻ : അധികം ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് കേടാ എന്നാലും അവളുടെ ഏട്ടത്തി പറഞ്ഞതല്ലേ അതുകൊണ്ട് വാങ്ങാം

 

ഇത്രയും പറഞ്ഞു അർജുൻ രണ്ട് മൂന്ന് പെട്ടി ചോക്ലേറ്റ് വാങ്ങി

 

അർജുൻ : നിനക്ക് ക്യാരറ്റ് വേണോ ഫ്രഷാ

 

അമ്മു : ഉം ഒന്ന് വാങ്ങിക്ക്

 

ഇത് കേട്ട അർജുൻ ഒരു കാരറ്റ് വാങ്ങി അമ്മുവിന് നൽകി

 

അമ്മു : അജുന് വേണ്ടേ

 

അർജുൻ : വേണ്ട എനിക്ക് കാരറ്റ് ഇഷ്ടമല്ല നീ കഴിക്ക്

 

അമ്മു : ഇത് കഴുകണ്ടേ

 

അർജുൻ : വേണ്ട അവർ കഴുകി തന്നെയാ തന്നത് നീ കഴിക്കാൻ നോക്ക്

 

ഇത്രയും പറഞ്ഞു അർജുൻ ഫോൺ എടുത്ത് അമ്മുവിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങി അമ്മു ക്യാരറ്റ് വായിൽ വച്ചുകൊണ്ട് ഫോട്ടോക്ക്‌ പോസ് ചെയ്തു

 

അർജുൻ : ഉം കൊള്ളാം ഇത് കാണുബോൾ എനിക്ക് വേറെ ഒരു കാര്യമാ ഓർമ്മവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *