❤❤Tomboy love ❤❤ – 4 7

 

അമ്മു : ദേ വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ

 

അർജുൻ : എന്ത് വൃത്തികേട് മുയൽ കുട്ടി ക്യാരറ്റ് കടിച്ചുകൊണ്ട് നിൽക്കുന്നത് പോലെ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് അല്ല നീ എന്താ ഉദ്ദേശിച്ചേ ഓഹ്

 

അമ്മു : ഞാൻ ഉദ്ദേശിച്ചത് കുന്തം വരുന്നെങ്കിൽ വാ നമുക്ക് അവിടുത്തെ വ്യൂ നോക്കാം

 

ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു

 

മൂന്നാം ദിവസം

 

റിസോർട്ടിൽ നിന്നിറങ്ങിയ അർജുനും അമ്മുവും നേരെ കാറിനടുത്തേക്ക്‌ എത്തി

 

അമ്മു : ഇന്ന് എവിടേക്കാ പോകുന്നെ

 

അർജുൻ : അതൊക്കെ പോകാം

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് നേരെ കാറിന്റെ കീ നീട്ടി

 

അർജുൻ : പയ്യെ ഓടിക്കുവോ

 

അടുത്ത നിമിഷം അമ്മു കീ അർജുനിൽ നിന്ന് കൈക്കലാക്കി

 

അമ്മു : താങ്ക്സ് അജു… എന്റെ മുത്താണ്

 

അർജുൻ : തരരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞതാ സ്പീഡ് എങ്ങാനും കൂടിയാൽ അപ്പോൾ ഞാൻ വാങ്ങും

 

അമ്മു : ഇല്ല പതിയെ ഓടിക്കു

 

ഇത്രയും പറഞ്ഞു അമ്മു കാറിൽ കയറി ഒപ്പം അർജുനും

 

അമ്മു : എങ്ങോട്ടാ പോകേണ്ടത്

 

അർജുൻ : ഞാൻ പറയാം നീ വണ്ടി എടുത്തോ

 

അല്പസമയത്തിനു ശേഷം

 

അമ്മു : ഇത് എങ്ങോട്ടാ അജു പോകുന്നെ കുറേ നേരം ആയല്ലോ

 

അർജുൻ : ദോ അങ്ങോട്ട് വളച്ചു നിർത്ത്

 

ഇത് കേട്ട അമ്മു അർജുൻ പറഞ്ഞ സ്ഥലത്ത്‌ വണ്ടി നിർത്തി

 

ശേഷം അമ്മു അർജുനോടൊപ്പം കാറിന് പുറത്തേക്ക് ഇറങ്ങി അവർ ഒരു ജൂവലറിക്ക്‌ മുന്നിലായിരുന്നു

 

അർജുൻ : വാ അമ്മു

 

അമ്മു : നമ്മൾ എന്താ ഇവിടെ

 

അർജുൻ : അതൊക്കെ പറയാം നീ വാ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് ജുവലറിയിലേക്ക്‌ കയറി

 

അമ്മു : എന്താ അർജുൻ ഇത് നമ്മൾ എന്താ ഇവിടെ

 

അർജുൻ : ജൂവലറിയിൽ വരുന്നത് എന്തിനാ ആഭരണം വാങ്ങാൻ നമ്മൾ ഇപ്പോൾ നിനക്കൊരു കമ്മല് വാങ്ങാൻ വേണ്ടി വന്നതാ പോയി ഇഷ്ടപ്പെട്ടത് എടുത്തൊ

 

അമ്മു : കമ്മലോ എനിക്കൊന്നും വേണ്ട വീട്ടിൽ നിന്ന് തന്ന ആഭരണങ്ങൾ തന്നെ ഇടാതെ വച്ചേക്കുവാ അപ്പോഴാ പിന്നെ എനിക്ക് ഈ തൂങ്ങി കിടക്കുന്നതോന്നും ഇഷ്ടമല്ല എന്റെ കാതിൽ കമ്മലുണ്ടല്ലോ അത് മതി

 

അർജുൻ : ഏത് ഈ സ്റ്റഡോ

 

അമ്മു : അതെ എന്താ കൊള്ളില്ലേ എനിക്ക് ഇതാ ഇഷ്ടം

 

അർജുൻ : എന്നാൽ പിന്നെ സ്വർണ്ണത്തിന്റെ ഒരു സ്റ്റട് വാങ്ങാം നീ വാ നമുക്ക് നോക്കാം

 

അമ്മു : ഞാൻ ഇല്ല അർജുൻ തന്നെ ഒന്ന് സെലക്ട്‌ ചെയ്യ് ഇഷ്ടപ്പെട്ടാൽ ഞാൻ ഇടാം

 

ഇത് കേട്ട അർജുൻ കമ്മലുകൾക്കിടയിൽ നിന്നും ഒരു ഹാർട്ടിന്റെ ആകൃതിയിലുള്ള സ്റ്റട് സെലക്ട്‌ ചെയ്തു ശേഷം പതിയെ അമ്മുവിന്റെ അടുത്തേക്ക്‌ എത്തി

 

അർജുൻ : ഇതാ നോക്ക് നല്ല ചെറുതാ നിനക്ക് ഇഷ്ടപ്പെടും

 

അമ്മു പതിയെ കമ്മലിലേക്ക്‌ നോക്കി

 

അമ്മു : ഉം കൊള്ളാമെന്ന് തോന്നുന്നു അജു തന്നെ ഇട്ടുതാ

 

ഇത്രയും പറഞ്ഞു കാതിൽ കിടന്ന കമ്മൽ ഊരി മാറ്റി അർജുൻ പതിയെ അവളുടെ കാതിൽ കമ്മൽ അണിയിച്ചു

 

“ഹാ… പതിയെ ”

 

“ദാ കഴിഞ്ഞു ”

 

അമ്മു : എങ്ങനെയുണ്ട്

 

അർജുൻ : നല്ല രസമുണ്ട് മുൻപ് ഇട്ടിരുന്നതിനേക്കാൾ കൊള്ളാം

 

അൽപനേരത്തിനുള്ളിൽ ജുവലിറിയിലെ പൈസ സെറ്റിൽ ചെയ്ത ശേഷം അവർ കാറിലേക്ക്‌ എത്തി

 

അമ്മു : പൈസ കുറവാണെന്ന് പറഞ്ഞിട്ട് അർജുൻ നല്ല പൊടിക്കലാണല്ലോ പൊടിക്കുന്നെ എന്താ വല്ല ലോട്ടറിയും അടിച്ചോ ”

അർജുൻ : ഒന്നും അടിച്ചില്ല എന്റെ സേവിങ്ങ്സ് കൊണ്ട് വാങ്ങിയതാ നിനക്ക് എന്റെ കണക്കായി എന്തെങ്കിലും വാങ്ങി തരണം എന്നുണ്ടായിരുന്നു അതാ കമ്മല് വാങ്ങിയത്

അമ്മു : വേണ്ടായിരുന്നു അജു വേറെ വല്ല ആവശ്യവും വന്നാലോ

അർജുൻ : ഒന്നും വരില്ല വന്നാൽ വേറെ വഴി നോക്കാം എന്തെങ്കിലും ആഗ്രഹം തോന്നിയാൽ പെട്ടെന്ന് ചെയ്യണം അതാ എന്റെ ഒരു പോളിസി

അന്നേ ദിവസം വൈകുന്നേരം അമ്മുവും അർജുനും പതിയെ നടക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *