അമ്മു : അതെന്താ അർജുൻ അവിടെ ഒരു കൂട്ടം
അർജുൻ : ബിയർ ആൻഡ് വൈൻ പാർലറാ ഇവിടെ ഈ ഒരെണ്ണമേ ഉള്ളു അതാ ഇത്രയും തിരക്ക്
അമ്മു : അർജുൻ ബിയർ അടിച്ചിട്ടുണ്ടോ
അർജുൻ : ഹേയ് ഇല്ല
അമ്മു : കള്ളം പറയാതെ സത്യം പറ അജു
അർജുൻ : അത് പിന്നെ കോളേജിൽ പഠിച്ചിരുന്നപ്പോൾ ഒന്ന് രണ്ട് തവണ കുടിച്ചിട്ടുണ്ട് ഇപ്പോൾ തൊട്ടിട്ട് വർഷങ്ങളായി എനിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല അതിരിക്കട്ടെ നീ എന്തിനാ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നെ അല്ല നീ കുടിച്ചിട്ടുണ്ടോ
അമ്മു : ഹേയ് ഇല്ല അച്ഛന്റെ വൈൻ മോഷ്ടിച്ച് കുടിച്ചിട്ടുണ്ട് പക്ഷെ വേറെ ഒന്നും തൊട്ടിട്ടില്ല നമുക്കിന്ന് ഒന്നിച്ച് അടിച്ചാലോ
അർജുൻ : ദേ നല്ലത് വച്ച് തരും കുടിക്കണം പോലും അതും ഭർത്താവിന്റെ കൂടെ
അമ്മു : നല്ല രസമായിരിക്കും രണ്ട് കുപ്പി ബിയർ മാത്രം മതി
അർജുൻ : വേണ്ട നീ വരാൻ നോക്ക്
അമ്മു : പ്ലീസ്… പ്ലീസ്…. ഇനി പറയില്ല ഇന്ന് മാത്രം എനിക്ക് ബിയർ ടേസ്റ്റ് ചെയ്യാൻ നല്ല ആഗ്രഹമുണ്ട്
അർജുൻ : ഇത് വലിയ കഷ്ടമായല്ലോ… ശെരി പക്ഷെ അങ്കിളിനോടൊന്നും പറഞ്ഞേക്കരുത് പിന്നെ വീട്ടിൽ അമ്മയൊന്നും ഒരു കാരണവശാലും അറിയരുത്
അമ്മു : അതൊക്കെ എനിക്കറിയാം
അർജുൻ : എല്ലാം അറിയാം എന്ന് പറയും എന്നിട്ട് ഓർക്കാതെ നീ തന്നെ പോയി വിളമ്പും അതുകൊണ്ടാ നേരത്തെ പറഞ്ഞത്
ഇത്രയും പറഞ്ഞു അർജുൻ ബിയർ പാർലറിലേക്ക് പോയി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഒരു കവറിൽ രണ്ട് കുപ്പിയുമായി തിരിച്ചെത്തി
അർജുൻ : ഈ ഒറ്റ തവണത്തക്ക് മാത്രമാ കേട്ടോ
അമ്മു : ഒക്കെ അപ്പോൾ രാത്രി നമുക്ക് പൊളിക്കാം
അന്നേ ദിവസം രാത്രി റൂമിൽ
അമ്മു : ഇതാ ഫ്രിഡ്‌ജിലിരുന്ന് നല്ല തണുത്തിട്ടുണ്ട് ഞാൻ പൊട്ടിക്കട്ടെ
അർജുൻ : വേണ്ട ഞാൻ പൊട്ടിക്കാം നിനക്ക് കുടിച്ച് പരിചയമില്ലല്ലോ
ഇത്രയും പറഞ്ഞു അർജുൻ കുപ്പി പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലായി ഒഴുച്ചു ശേഷം ഒരു ഗ്ലാസ്സ് അമ്മുവിന് നൽകി
“അപ്പോൾ ചിയേർസ് ”
രണ്ട് പേരും ഗ്ലാസ്സ് തമ്മിൽ മുട്ടിച്ച ശേഷം ബിയർ കുടിച്ചു
അമ്മു : ഉം… ഇതാണോ ഇതിന്റെ ടെസ്റ്റ് ചെറിയ എരിച്ചിൽ ഉണ്ട്
അർജുൻ : അതൊക്കെ കാണും പായസമല്ലല്ലോ എന്താ നിനക്ക് മതിയായോ
അമ്മു : ഒന്നുകൂടി ഒഴിക്ക്
ഇത് കേട്ട അർജുൻ ഗ്ലാസ്സിൽ ഒന്ന് കൂടി ഒഴിച്ച് അമ്മുവിന് കൊടുത്തു ശേഷം അവനും കുടിക്കാൻ തുടങ്ങി
അമ്മു : അമ്മോ എനിക്ക് മതി
അർജുൻ : മതിയെങ്കിൽ മതി ബാക്കി ഞാൻ കുടിക്കാം വേസ്റ്റ് ആക്കാൻ പറ്റില്ലല്ലോ
അമ്മു : അപ്പോൾ ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞത് അഭിനയമായിരുന്നു അല്ലേ
അർജുൻ പതിയെ വീണ്ടും കുടിച്ചു
അമ്മു : അജു മതി നാളെ കുറേ പരുപാടികൾ ഉള്ളതാ
അർജുൻ : ഉം… അമ്മു… അമ്മുമോളെ
അമ്മു : എന്താ… എന്തിനാ ഇങ്ങനെ കിടന്ന് പേര് വിളിക്കുന്നെ
അർജുൻ : സോറി അമ്മു റിയലി സോറി
അമ്മു : ഉം തലക്ക് പിടിച്ചു അജു എണീറ്റെ കിടക്കാം
അർജുൻ : സോറി അമ്മു ഞാൻ നിന്നെ പറ്റിച്ചു റിയലി സോറി
അമ്മു : പറ്റിച്ചോ എന്ത് പറ്റിച്ചു കളിക്കാതെ എഴുനേറ്റെ
അർജുൻ : നമ്മുടെ വിവാഹം അത് തന്നെ ഒരു പറ്റിപ്പാ
അമ്മു : എന്താ അജു ഈ പറയുന്നെ തെളിച്ച് പറയ്
അർജുൻ : അത് നമ്മുടെ കമ്പനിയില്ലേ അത് കടത്തിലായി വലിയ കടം അത് തീർക്കാൻ ഒരു നിവർത്തിയും ഇല്ലായിരുന്നു അപ്പോഴാ അങ്കിള് വഴി നിന്റെ മാരേജ് പ്രൊപോസൽ വരുന്നത്
അമ്മു : എന്നിട്ട്
അർജുൻ : ഉം… എന്നിട്ട് എന്നിട്ട് എന്താ
അമ്മു : പറ അർജുൻ
അർജുൻ : ഹാ.. എന്നിട്ട് എല്ലാവരും കൂടി എന്നെ കല്യാണത്തിന് നിർബന്ധിച്ചു രാജീവ് അങ്കിള് കടം തീർക്കാൻ സഹായിക്കുമല്ലോ അങ്ങനെയാ ഞാൻ അന്ന് പെണ്ണുകാണാൻ വരുന്നത്
അമ്മു : അപ്പോൾ അർജുന് എന്നോട് കുഞ്ഞിലേ മുതൽ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതോ
അർജുൻ : ഞാൻ പറഞ്ഞില്ലല്ലോ നീ അല്ലേ പറഞ്ഞത് നിനക്ക് വിഷമം ആകണ്ട എന്ന് കരുതി ഞാൻ സമ്മതിച്ചു തന്നതാ സത്യത്തിൽ നിന്റെ കുട്ടികാലത്തെ മുഖം പോലും എനിക്ക് ഓർമ്മ ഇല്ലായിരുന്നു അത്ര നാൾ നിന്നെ പറ്റി ഞാൻ ഓർത്തിട്ടു കൂടി ഉണ്ടായിരുന്നില്ല
