❤️സഖി ❤️ – 8 1

 

 

മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.

 

 

ജയശ്രീ : ആണോ… ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?

 

 

മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്. അത് താൻ എനിക്ക് വാക്ക് തരുവാണേൽ ഞാൻ പറയാം.

 

 

ജയശ്രീ : ആ ഞാൻ ആയിട്ട് അവനോട് ഒന്നും പറയില്ല. കാര്യം പറ നമ്മൾ നാളെ എങ്ങോട്ടേക്ക് ആണ് പോവുന്നത്.

 

 

മാധവൻ : തനിക്കറിയാമല്ലോ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനും കൈക്കലാക്കാൻ നടക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. നമുക്ക് രണ്ടാൾക്കും പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മോന് ഒന്നുമില്ലാതാവും അതുകൊണ്ട് എന്റെയും നിന്റെയും പേരിലുള്ള എല്ലാ സ്വത്തുക്കളും നമ്മൾ അവന്റെയും പിന്നെ കുറച്ചൊക്കെ ഐഷു മോളുടെയും പേരിലേക്ക് മാറ്റാം എന്ന് കരുതി 🙂 അത് അവൻ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല അതാണ് ഞാൻ അവനോട് പറയണ്ട എന്ന് പറഞ്ഞത് നമ്മൾ തിരികെ എത്തിയശേഷം മാത്രം അവൻ അറിഞ്ഞാൽ മതി.

 

 

ജയശ്രീ : 😊 ഞാൻ ഈ കാര്യം ചേട്ടനോട് പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു. നല്ല തീരുമാനം ആണ്. ഇതെന്തായാലും ഞാൻ അവനോട് പറയാൻ നിൽക്കില്ല എനിക്കറിയാം അവൻ ഒരിക്കലും അത് സ്വീകരിക്കാൻ തയ്യാറാവില്ല എന്ന്.

 

 

മാധവൻ : ആ. അല്ല തനിക്ക് ഉറക്കമൊന്നുമില്ലേ?

 

 

ജയശ്രീ : എന്താണന്നു അറിയത്തില്ല കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല എന്തോ ഒരു അപകടം വരുന്നത് പോലെ. രാവിലെ ജയദേവൻ വന്നു അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത് കൊണ്ടാണെന്ന് തോന്നുന്നു

 

 

മാധവൻ : അവൻ പറയുന്നത് ഒന്നും നീ കാര്യമാക്കണ്ട സ്വത്ത്‌ കിട്ടാനുള്ള ഒരു മാർഗം മാത്രമാണ് അവന്റെ ഈ ഭീഷണി. പിന്നെ അവൻ ഇവിടെ വന്നതും മോൻ അറിയാൻ നിൽക്കണ്ട കേട്ടോ.

 

 

ജയശ്രീ : ഇല്ല.

 

 

മാധവൻ : എന്നാൽ വാടോ കിടക്കാം രാവിലെ തന്നെ പോകേണ്ടതല്ലേ.

അല്ല നമുക്കുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണ്ടേ?

 

 

ജയശ്രീ : അതൊക്കെ അവൻ തന്നെ എടുത്തു വെച്ചിട്ടുണ്ട്. പിന്നെ ആ റെവോൽവർ കൂടി അച്ഛനെ എൽപ്പിക്കാൻ പറഞ്ഞു തന്നിട്ടുണ്ട്.

 

 

മാധവൻ : അവനു നമ്മൾ ഒറ്റക്ക് എവിടേക്കെങ്കിലും പോവുന്നത് നല്ല പേടിയാ. ആ എന്തായാലും അത് കയ്യിൽ ഉള്ളത് നല്ലതാണ്.

എല്ലാം തയ്യാറാക്കി വെച്ചേക്കുവാണെങ്കിൽ വാടോ കിടക്കാം.

 

 

ജയശ്രീ : ആ ശെരി.

 

 

അവർ ഇരുവരും അകത്തേക്ക് കയറി വിഷ്ണു തിരികെ എത്തുന്നതുകൊണ്ട് മുൻവശത്തെ വാതിൽ ചാരിയിട്ടശേഷം അവരുടെ മുറിയിലേക്ക് മയറി വാതിൽ ലോക്ക് ചെയ്തു.

 

 

ഇതേ സമയം ഞാൻ ഔസപ്പ് അച്ഛന്റെ ആശ്രമത്തിലേക്ക് എത്തിയിരുന്നു. ഒരുപാട് രാത്രിയായി എങ്കിലും അച്ഛൻ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് തന്നെ. ആശ്രമത്തിന് വെളിയിൽ വണ്ടി പാർക്ക്‌ ചെയ്ത ശേഷം ഞാൻ വാതിൽക്കലേക്ക് നടന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ ഔസപ്പ് അച്ഛൻ മുൻപിൽ തന്നെ സ്ഥിരമായി പതിവുള്ള വായനയിലാണ്. അച്ഛന് എല്ലാ ദിവസവും എന്തേലും ഒക്കെ വായിച്ചിരിക്കണം ഉറക്കം നമ്മളെ ക്ഷണിക്കണം നമ്മൾ ആയിട്ട് ഉറക്കത്തെ ക്ഷണിക്കരുത് എന്നാണ് അച്ഛന്റെ ഒരു രീതി.

 

 

രാത്രി ഇത്രയും വൈകി വരുന്ന എന്നെ കണ്ടിട്ടാവണം ഔസപ്പ് അച്ഛൻ വായുച്ചുകൊണ്ടിരുന്ന ബുക്ക്‌ മാറ്റി വെച്ച ശേഷം എന്നെ നോക്കി ചോദിച്ചു.

 

 

ഔസപ്പ് അച്ഛൻ : എന്താ വിഷ്ണു ഈ രാത്രിക്ക്? എന്തേലും പ്രശ്നം ഉണ്ടോ?