പിന്നെ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു. അവൾ ബെഡിൽ അവൾക്ക് നേരെ പില്ലോയിലോ മറ്റോ ഫോൺ ചാരി വെച്ചുകൊണ്ട്
ബെഡിൽ കിടന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൂടുതലും സംസാരിച്ചത് പതിവ് കാമുകി കാമുകൻ മാരെ പോലെ തന്നെ പറ… പറ.. പറ…. എന്നൊക്കെ തന്നെയായിരുന്നു . ഇടക്കെപ്പോഴോ സംസാരിക്കുന്നതിനിടയിൽ തന്നെ പാവം എന്റെ പെണ്ണ് കിടന്നുറങ്ങി പോയി. ഫോണിന് നേരെ തിരിഞ്ഞു കിടന്ന് രണ്ടു കൈകൾക്കും മുകളിൽ തലചായ്ച്ചുറങ്ങുന്ന അവളിൽ എന്തോ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് എനിക്കപ്പോൾ തോന്നി. അങ്ങനെ കിടക്കുന്ന അവളെ കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരു മാലാഖയെ പോലെ. ( പണ്ട് പറഞ്ഞത് പോലെ തന്നെ പ്രേമിക്കുന്ന സമയത്ത് ചെമ്പരത്തി പൂവ് കണ്ടാലും പനിനീർ പുഷ്പമായി ഒക്കെ തോന്നിയെന്ന് വരും 😜)
എന്തായാലെന്താ എനിക്ക് ഉറങ്ങാനെ തോന്നിയിരുന്നില്ല. അവളെ അങ്ങനെ നോക്കി കിടക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം. ഇടക്ക് ഉറക്കത്തിനിടയിൽ അവൾ നിവർന്നു കിടന്നപ്പോഴാണ് എന്റെ കണ്ണ് വേറെ എവിടേക്കോ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞത്. വേറെയൊന്നുമല്ല നിവർന്നു കിടന്നപ്പോൾ അവളുടെ മാറിടങ്ങൾ ശ്വാസഗതിക്കനുസരിച് ഉയർന്നു തഴുന്നത് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീൽ പോലെ. ഉള്ളിലെവിടെയോ ഒരനക്കം സൃഷ്ടിക്കാൻ അത് മാത്രം മതിയായിരുന്നു. അല്ല അതിലിപ്പോൾ തെറ്റൊന്നുമില്ലല്ലോ എന്റെ പെണ്ണിനെ അല്ലെ ഞാൻ നോക്കുന്നത്. 😊 ഒരുപാട് വലുതല്ല എങ്കിലും അത്യാവശ്യം വലിപ്പമുള്ള അവളുടെ മാറിടങ്ങളുടെ ആകാര വടിവ് എന്നെ മത്തുപിടിപ്പിക്കുന്നതായി എനിക്കപ്പോൾ തോന്നി. മുൻപ് ഒരിക്കൽ അവൾ അയച്ചു തന്ന ഒരു പിക്കിലും എന്റെ കണ്ണ് ഈ രീതിയിലായിരുന്നു സഞ്ചരിച്ചത്.
ഇടക്കെപ്പോഴോ എന്നെ അത്രക്ക് വിശ്വാസം ഉള്ളതുകൊണ്ടല്ലേ അവൾ ധൈര്യമായി ഫോൺ ഓണിൽ വെച്ചുതന്നെ കിടന്നുറങ്ങുന്നതെന്ന് ഓർത്തപ്പോൾ ഒരു കുറ്റബോധം തോന്നി. അതുകൊണ്ട് തന്നെ ആ നോട്ടം ഞാൻ അവിടെ നിറുത്തി. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്കായിരുന്നില്ല. ഡിസ്പ്ലേയിൽ അവളുടെ കവിൾ വരുന്ന ഭാഗത്തിൽ ഞാൻ ചുമ്പിച്ചു. ശേഷം വീണ്ടും അവളെത്തന്നെ നോക്കി അങ്ങനെ കിടന്നു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞുകൊണ്ട് നിദ്രാ ദേവിയെ പുൽകി.
രാവിലെ ആദ്യം എഴുന്നേറ്റത് അഞ്ജലി ആയിരുന്നു. കണ്ണ് തുറക്കുകയും കാണുന്നത് call കട്ടാക്കാതെ തന്നെ മറുതലക്കൽ ഫോണിന് മുന്നിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനെയും.
“പാവം ഇന്നലെ ഒന്ന് ഗുഡ് നൈറ്റ് പോലും പറയാൻ കഴിഞ്ഞില്ല എപ്പോഴാണോ എന്തോ ഉറങ്ങിയത് ” അവൾ മനസ്സിൽ പറഞ്ഞു. ശേഷം ഫോൺ ഡിസ്പ്ലേയിലൂടെ അവന് ഒരു ഉമ്മയും കൊടുത്ത ശേഷം അവനെ തന്നെ നോക്കികൊണ്ട് ബെഡിൽ തന്നെ ഇരുന്നു.
“എന്റെ കൃഷ്ണാ ഈ ചെക്കൻ എന്നും എനിക്ക് കൂട്ടായിട്ട് കൂടെ തന്നെ ഉണ്ടാവാണേ ”
അവൾ തന്റെ ഇഷ്ട ദേവനോട് മനസ്സറിഞ്ഞുതന്നെ പ്രാർത്ഥിച്ചു. പക്ഷെ അവളുടെ ആ പ്രാർത്ഥന ഭഗവാൻ ചെവിക്കൊള്ളില്ല എന്നവൾക്ക് അപ്പോൾ അറിയില്ലായിരുന്നു.
രാവിലെ അമ്മ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് വിഷ്ണു എഴുന്നേൽക്കുന്നത്. കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് ഫോണിലൂടെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന അഞ്ജലിയെ ആയിരുന്നു.
അവൾക്കും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ എഴുന്നേറ്റ് ഫോണും കയ്യിലെടുത്തു ബെഡിൽ ഇരുന്നു.
ശേഷം ഇരുവരും പരസ്പരം സംസാരിക്കാൻ തുടങ്ങി.
ഞാൻ : എപ്പോ എഴുന്നേറ്റു..
അഞ്ജലി : ഞാൻ എഴുന്നേറ്റിട്ട് കുറച്ചു സമയം ആയി പിന്നെ എന്റെ ചെക്കൻ കിടന്നുറങ്ങുന്നത് കാണാൻ ഒരു ഭംഗി തോന്നി അതോണ്ട് നോക്കി ഇരുന്നതാ.
ഞാൻ : ഓഹോ ഞാനും ഇന്നലെ ഉറങ്ങുന്നത് നോക്കി ഇരുന്ന് ഉറങ്ങി പോയതാ.
അഞ്ജലി : സോറി ഏട്ടാ വല്ലാത്ത ക്ഷീണം തോന്നി അറിയാതെ ഉറങ്ങി പോയതാട്ടോ
