❤️സഖി ❤️ – 8 1

 

 

ഞാൻ : ഏയ് അതൊന്നും സാരല്ല. അല്ല അവിടെ പണിയൊന്നുമില്ലേ ഇങ്ങനെ വെറുതെ ഫോണും നോക്കി ഇരുന്നാൽ മതിയോ

 

 

അഞ്ജലി : ആ കൊള്ളാം ചെക്കൻ കിടന്നുറങ്ങുന്നതും നോക്കി ഇരുന്ന ഞാൻ ഇപ്പൊ ആരായി. ഞാൻ പോവാ 😒

 

 

 

ഞാൻ : ഏയ് പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ 😘😘😘😘😘😘😘

 

 

അഞ്ജലി : 😌😌😌😌😌

അല്ല മോനെ പാക്ക് ചെയ്യുന്നൊന്നുമില്ലേ?

 

 

ഞാൻ : ആ ചെയ്യണം പിന്നെ പുറത്തുപോവാൻ ഉണ്ട്. പത്തുമണി ആയിട്ട് വേണം പോവാൻ.

 

 

അഞ്ജലി : അതെന്നതിനാ പോവുന്നത്?

 

 

ഞാൻ : ചുമ്മാ ടൂർ പോവല്ലേ അപ്പോൾ ഞങ്ങൾക്ക് മൂന്നാൾക്കും കുറച്ചു സാധനം വാങ്ങാൻ ഉണ്ട്

 

 

അഞ്ജലി : എന്ത് സാധനം? 🤨

 

 

ഞാൻ : അതൊക്കെ ഉണ്ട് 😌

 

 

അഞ്ജലി : ദേ ചെക്കാ വല്ല കള്ളും വാങ്ങി വന്നു മൂന്നിനും കൂടി കുടിച്ചു കൂത്താടാൻ വല്ല പ്ലാനും ഉണ്ടേൽ തല ഞാൻ അടിച്ചു പൊളിക്കും പറഞ്ഞേക്കാം 😡

 

 

ഞാൻ : 😲 ഞങ്ങൾ അങ്ങനെ ചെയ്യോ 😇

 

 

അഞ്ജലി : നിങ്ങളെ അങ്ങനെ ചെയ്യൂ മൂന്നും വഷളൻ മാർ ആണ് 😂

 

 

ഞാൻ :😁😁😁😁

 

 

 

“മോനെ വിച്ചു നീ എഴുന്നേറ്റില്ലേ ഞങ്ങൾക്ക് പോവാൻ സമയം ആയി ”

 

മുറിയുടെ പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ഇന്ന് അവർക്ക് പോവേണ്ട കാര്യം ഞാൻ ഓർത്തത് പെട്ടന്ന് തന്നെ അഞ്ജലിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞു ഫോണും വെച്ച് ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്നെ കണ്ടപാടേ തന്നെ അമ്മ ചോദിച്ചു.

 

 

അമ്മ : എന്തുറക്കാം ആട ഇത് എത്ര നേരായി വിളിക്കുന്നു.

 

 

ഞാൻ : ഈ 😁 അല്ല നിങ്ങൾ റെഡി ആയോ?

 

 

അമ്മ : ഞങ്ങൾ എല്ലാരും റെഡി ആയി നീ വന്നിട്ട് ഇറങ്ങാം എന്ന് കരുതി നിന്നതാ. നിനക്ക് ഉറക്കം കഴിഞ്ഞിട്ട് വരാൻ പറ്റില്ലല്ലോ അതാ പിന്നെ ഇങ്ങു വന്നു വിളിച്ചത്.

 

 

ഞാൻ : ഓ രണ്ടാൾക്കും ടൂർ പോവാനുള്ള തിരക്കായി അല്ലെ 😂

 

 

അമ്മ : പോടാ തെമ്മാടി 😊 വാ താഴേക്ക് പോവാം എല്ലാവരും മോനെ കാത്തു നിൽക്കുന്നുണ്ട് അവിടെ.

 

 

ഞാൻ : ആം വാ പോവാം.

 

 

അതും പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടാളും താഴേക്കുള്ള പടികൾ ഇറങ്ങി ചെന്നു.

ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി ടേബിളിന് അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.

 

“എന്തൊരു ഉറക്കം ആണ് കുഞ്ഞേ നേരത്തും കാലത്തുമൊക്കെ എഴുന്നേറ്റുകൂടെ ”

 

എന്നെ കണ്ടപാടേ തന്നെ ഔസപ്പ് അച്ഛൻ ചോദിച്ചു.

 

 

ഞാൻ : അത് അച്ചോ ഇന്നലെ ഉറങ്ങിയപ്പോൾ കുറച്ചു വൈകി അതാ 🙂

 

 

ഔസപ്പ് അച്ഛനോടായി ഞാൻ പറഞ്ഞ മറുപടി കേട്ട ഉടനെ എന്റെ അച്ഛൻ (മാധവൻ ) നൈസ് ആയിട്ട് ഒന്ന് ഊക്കി.

 

 

അച്ഛൻ : അതെങ്ങനാ ഫാദർ രാത്രി മുഴുവനും ആ കൊച്ചിനെ ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നുകാണും 😂

 

 

ഞാൻ : 🥴🥴🥴🥴🥴

 

 

ജൂലി : 🤭🤭🤭🤭

 

 

അമ്മ : 😆

 

 

ഔസപ്പ് അച്ഛൻ : 😂

 

ചുരുക്കി പറഞ്ഞാൽ രാവിലെ തന്നെ ഊക്ക് ആ എന്തായാലും പിന്നീട് ഒന്നും അതികം പറയാൻ ഞാൻ നിന്നില്ല അല്ല വല്ലതും പറഞ്ഞാൽ പിന്നെ അതിലും എന്തേലും ഊക്ക് കിട്ടിയാലോ 🫣. ഞാനും അവരോടൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു.

 

 

കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ അവർ പോവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബാഗുകൾ ഒക്കെ എടുത്ത് കാറിൽ വെക്കാൻ ഞാനും അവരെ സഹായിച്ചു. അപ്പോഴും കുറച്ചു മാറി ഫോണിൽ കുത്തി നിൽക്കുന്ന ജൂലിയെ ഞാൻ ശ്രദ്ധിച്ചിരുന്നു.

അവൾ കാണാതെ ഞാൻ അവളുടെ പുറകിൽ ചെന്ന ശേഷം ചോദിച്ചു.

 

 

ഞാൻ : എന്താണ് മോളെ വല്ല ഊരാകുടുക്കിലിം ചെന്ന് പെട്ടോ? കുറെ നേരം ആയല്ലോ ഫോണിൽ കുത്തി നിൽക്കുന്നത് 🤨

 

 

ജൂലി : (ചെറുതായി ഒന്ന് പരുങ്ങിയത് പോലെ തോന്നിയെങ്കിലും പെട്ടന്ന് തന്നെ നോർമൽ ആയി സംസാരിക്കാൻ തുടങ്ങി ) അത്… അതുപിന്നെ കസിൻ മെസ്സേജ് അയക്കുവായിരുന്നു 😊