❤️സഖി ❤️ – 9

❤️സഖി ❤️ – 9

Sakhi Part 8 | Author : Sathan

[ Previous Part ] [ www.kambi.pw ]


ഒരുപാട് പ്രതീക്ഷ വെക്കാതെ വായിച്ചു തുടങ്ങുക… ബാക്കി കഥ കഴിഞ്ഞു പറയാം 😌

 

❤️സഖി❤️ ഭാഗം 8 by സാത്താൻ 😈

 

 

 

അച്ഛനും അമ്മയുമൊക്കെ പോയതുകൊണ്ടാവാം വീട് ആകെ ഒരു നിശബ്ദത. എന്തോ എനിക്ക് ആ വീട്ടിൽ നിൽക്കാൻ പോലും തോന്നുന്നുണ്ടായിരുന്നില്ല പോരാത്തതിന് അച്ഛനും അമ്മയും പോയതിന്റെ ടെൻഷനും. ഇടക്ക് ജൂലിയെ വിളിച്ചു കാര്യങ്ങൾ ഒക്കെ അന്വേക്ഷിച്ചിരുന്നു എങ്കിലും ഒരു സമാധാനം ലഭിക്കുന്നില്ല.

പിന്നെ ഔസപ്പ് അച്ഛൻ തന്ന ധൈര്യം അതുകൊണ്ട് പിടിച്ചു നിൽക്കുന്നുഎന്ന് മാത്രം.

രാവിലെ ഒരു 11 മണിയായപ്പോഴേക്കും എന്റെ ഡ്രെസ്സും മറ്റും ഞാൻ പാക്ക് ചെയ്തു കഴിഞ്ഞിരുന്നു. അത് കഴിഞ്ഞതും ഞാൻ ബാഗും എടുത്ത് വീട് പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്തു വെച്ച ശേഷം വണ്ടിയും എടുത്തിറങ്ങി.

 

നേരെ പോയത് ആഷിക്കിന്റെ വീട്ടിലേക്ക് ആയിരുന്നു. ആദ്യഭാഗങ്ങളിൽ പറയാൻ വിട്ടുപോയതാണ്. ആഷിക്കിന് അമ്മയും ഒരു പെങ്ങളും ആണ് ഉള്ളത്. അച്ഛൻ അനിയത്തിക്ക് രണ്ട് വയസുള്ളപ്പോൾ മരിച്ചു. സ്വന്തമായി ഒരു കടയുണ്ട് അവർക്ക് അതാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം. ഇടക്കൊക്കെ അവനും പാർട്ട് ടൈം ആയിട്ട് എന്തേലും ജോലിക്കൊക്കെ പോവുന്നുണ്ട്.

അനിയത്തി ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. ഇതാണ് അവന്റെ വീട്ടിലെ അവസ്ഥ. ഞാൻ അങ്ങോട്ട് ചെന്നു കയറിയ ഉടനെ അമ്മയോട് ചോദിച്ചു.

 

ഞാൻ : അമ്മ അവൻ എന്തെ?

 

അമ്മ (ആഷിക്കിന്റെ അമ്മ ) : ആ മോൻ ഇങ്ങു എത്തിയോ 😊 അവൻ ദേ ഇപ്പോൾ കുളിക്കാൻ കയറിയിട്ടേയുള്ളു.

 

ഞാൻ : ആ എന്താ അമ്മ കഴിക്കാൻ ഉള്ളത് നല്ല വിശപ്പ് 😌

 

അമ്മ : ബിരിയാണി ഉണ്ട് എടുക്കട്ടെ 😊

 

ഞാൻ : എടുക്കട്ടെ എന്നോ എന്ത് ചോദ്യം ആണ് അമ്മ അതിങ് എടുത്താൽ പോരെ 😋

 

മുഖസ്തുതി പറയുന്നതല്ല കേട്ടോ ഇവന്റെ അമ്മക്ക് നല്ല കൈപ്പുണ്യം ആണ് എന്ത് വെച്ചുണ്ടാക്കിയാലും അടിപൊളി രുചിയാണ്. അതുകൊണ്ട് തന്നെ ഇവിടെ വരുമ്പോഴൊക്കെ എന്തേലും കഴിച്ചിട്ടേ ഞാൻ പോവാറുള്ളു

 

അപ്പോഴേക്കും അമ്മ ഒരു പ്ലേറ്റിൽ ബിരിയാണിയുമായി വന്നു കഴിഞ്ഞിരുന്നു. നല്ല നെയ്യ് മണം വീശുന്ന റൈസും പൊരിച്ചു കറിവെച്ച ചിക്കനും കൂടി ദം ഇട്ട് വെച്ചുണ്ടാക്കുന്ന ബിരിയാണി അമ്മയുടെ സ്പെഷ്യൽ തന്നെയായിരുന്നു.

 

അമ്മ കൊണ്ടുവന്ന പ്ലേറ്റിൽ നിന്നും ഞാൻ കൊതിയോടെ തന്നെ കഴിക്കാൻ തുടങ്ങി. മ്മ്മ് പതിവ് പോലെ തന്നെ പറയാൻ വാക്കുകളില്ലാത്ത വിധം മനോഹരം 😌.

അത് മറച്ചു വെക്കാതെ തന്നെ ഞാൻ അമ്മയോട് പറയുകയും ചെയ്തു.

 

ഞാൻ : എന്റെമ്മേ ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌😊

 

അമ്മ : ആണോ 😌….. മോൻ കഴിക്ക് ഞാൻ ഒന്ന് അപ്പുറത്തേക്ക് പോയിട്ട് വരാം.

 

അതും പറഞ്ഞുകൊണ്ട് അമ്മ പുറകുഭാഗത്തേക്ക് പോയി. ഞാൻ നല്ലതുപോലെ തന്നെ ആസ്വദിച്ചുകൊണ്ട് ബിരിയാണി കഴിക്കാനും. കഴിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് എനിക്ക് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത്.

 

“ആ വന്ന ഉടനെ തന്നെ തീറ്റ തുടങ്ങിയല്ലേ കൊരങ്ങാ ”

 

ആഷിക്കിന്റെ അനിയത്തി അഷ്മിക ആയിരുന്നു അത്. അവൾ എപ്പോഴും ഇങ്ങനെയാണ് എന്തേലും പറഞ്ഞിങ്ങനെ കളിയാക്കികൊണ്ടിരിക്കും. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന ഒരു കാന്താരി കുട്ടി 😊

 

അവളുടെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞുനോക്കി. എവിടെയോ പോയിട്ട് വന്നതാണെന്ന് തോന്നുന്നു കക്ഷി. കയ്യിൽ ഒരു ബാഗൊക്കെ ഉണ്ട്. എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു തുടങ്ങി..

 

ഞാൻ : ആ രാവിലെ തന്നെ തെണ്ടാൻ പോയിട്ട് വന്ന നീയാണോ എന്നെ കളിയാക്കുന്നത് 🤣

 

ആമി : (അങ്ങനെയാണ് അവളെ വീട്ടിൽ വിളിക്കുന്നത് ) ഞാൻ തെണ്ടാൻ പോയതാണെന്ന് നിന്നോട് ആരാടാ കൊരങ്ങാ പറഞ്ഞത്. അതെങ്ങനാ നിയൊക്കെ ചേട്ടന്മാർ ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ പെങ്ങൾക്ക് എന്നാണ് എക്സാം തുടങ്ങുന്നതെന്നോ ഹാൾ ടിക്കറ്റ് വാങ്ങാൻ പോവേണ്ടത് എന്നാണ് എന്നോ ഒന്നും അന്നെഷിക്കാൻ ഒരുത്തനും സമയമില്ലല്ലോ 😏

 

ഞാൻ ചോദിച്ചത് പിടിക്കാഞ്ഞിട്ടാവണം അവൾ പരിഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നിരത്തി. അവളുടെ പരാതികൾക്ക് മറുപടിയെന്നവണ്ണം ഞാനും സംസാരിച്ചു തുടങ്ങി.

 

ഞാൻ : അതൊക്കെ ശെരി തന്നെ ഈ പെങ്ങൾക്ക് അറിയില്ലേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചേട്ടന്മാരോട് പറയണം എന്നൊക്കെ? സത്യം പറയടി ആരുടെ കൂടെ കറങ്ങാൻ പോയതാ 😜

 

ആമി : ദേ ചെക്കാ വെറുതെ ഓരോന്ന് പറയല്ലേ ആരേലും കേട്ടാൽ അത് മതി. പിന്നെ ഈ പ്രേമിച്ചു നടക്കുന്നതും കണ്ടാൽ ഉടനെ വായും പൊളിച്ചു നിൽക്കുന്നതൊക്കെ ആരാണെന്നൊക്കെ എനിക്കറിയാം കേട്ടോ 😂.

 

ഞാൻ : ആ… ആരാ?

 

ആമി : ദേ കൂടുതൽ ഉരുളാൻ നിൽക്കണ്ട എല്ലാം ഞാൻ അറിഞ്ഞു. പിന്നെ കഴിക്കുവാണ് എങ്കിൽ കഴിക്കുക കേട്ടോ 😂

 

ഞാൻ : ഓ ശെരി തമ്പുരാട്ടി 😌

 

ആമി : അല്ല ഇന്നെന്താ പതിവ് തെറ്റിച്ചുകൊണ്ട് സാർ ഇങ്ങോട്ടേക്കു വന്നത് 🤨

 

ഞാൻ : ഏയ്യ് ഇന്ന് ട്രിപ്പ് പോവല്ലേ അപ്പോൾ കുറച്ചു ഷോപ്പിംഗ് ഉണ്ട് അതിനു ഒരു കൂട്ടിന് ഇവനെക്കൂടെ വിളിക്കാം എന്ന് കരുതി 😊

 

ആമി : ബിവറേജിൽ ആയിരിക്കും അല്ലെ ഷോപ്പിംഗ് 🤨

 

ഞാൻ : ഒന്ന് പതിയെ പറ കുരുപ്പേ 🥴 അമ്മയെങ്ങാനും കേട്ടാൽ അത് മതി.

 

ആമി : ആ നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ഒരുകാലത്തും നന്നാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുവല്ലേ?

 

ഞാൻ : എല്ലാം ശെരിയാവും മോളെ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നു അതുപോലെ ഞങ്ങളും നന്നാവും 😌

 

ആമി : ആ നടന്നത് തന്നെ. എന്തായാലും മക്കൾ ഇരുന്ന് കഴിക്ക് ഞാൻ ഫ്രഷ് ആയി വരാം. എന്താ ചൂട്.

 

അതും പറഞ്ഞുകൊണ്ട് അവൾ വീടിനകത്തേക്ക് പോയി. ഞാൻ എന്റെ പാതി വഴി നിറുത്തിയ ജോലിയും തുടർന്നു ( വേറൊന്നുമല്ല കേട്ടോ തീറ്റ തന്നെ 😊) ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ അവനും കുളികഴിഞ്ഞു ഡ്രെസ്സും മാറി വന്നിരുന്നു. അവനും എന്റെ ഒപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചശേഷം അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിറങ്ങി (ആഷിക്കിന്റെ അമ്മയും അനിയത്തിയും ആണ് കേട്ടോ)

 

ഇതിനിടയിൽ ഹബീബ് വിളിച് അവൻ കോളേജിൽ എത്തിയിട്ടുണ്ട് ഒരു മൂന്ന് മണിയൊക്കെ ആവുമ്പോൾ പുറപ്പെടണം എന്ന് സാർ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. വണ്ടിയൊടിക്കുന്ന എന്നോട് പുറകിൽ ഇരുന്നുകൊണ്ട് ആഷിക് ചോദിച്ചു.

 

ആഷിക് : അല്ല മോനെ എന്താ പ്ലാൻ?

Leave a Reply

Your email address will not be published. Required fields are marked *