വണ്ടി ഒന്ന് നല്ലപോലെ മൂവ് ആയി തുടങ്ങിയിട്ട് ഞങ്ങളുടെ പരുപാടി തുടങ്ങാം എന്ന് കരുതിയിരിക്കുവായിരുന്നു ഞങ്ങൾ. അപ്പോഴതാ മേഘ മിസ്സ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. ഈ തള്ളക്ക് ആ സീറ്റിൽ എങ്ങാനും ഇരുന്നാൽ പോരെ വെറുതെ ഈ ഓടുന്ന വണ്ടിയിൽ ഇങ്ങനെ എഴുന്നേറ്റ് നടക്കണോ? ഞാൻ മനസ്സ് കൊണ്ട് ഒന്ന് ആലോചിച്ചു എങ്കിലും അത് പുറമെ കാണിക്കാതെ മിസ്സിനെ നോക്കി ചിരിച്ചു.
ഞങ്ങൾക്ക് അരികിലായി വന്നിരുന്ന മിസ്സ് ഞങ്ങളോട് ആയി ചോദിക്കാൻ തുടങ്ങി.
മിസ്സ് : എന്താണ് മൂന്നാളും കൂടി ഇവിടെ പരുപാടി?
ഞാൻ : എന്ത് പരുപാടി?
ആഷിക് : അതെ എന്ത് പരുപാടി മിസ്സ് എന്താ ഉദ്ദേശിച്ചത്?
മിസ്സ് : കൂടുതൽ ഒന്നും ഉദ്ദേശിക്കുന്നില്ല…. അല്ല എന്താ രണ്ടാളും വൈകിയത് വരാൻ ആയിട്ട്?
ഞാൻ : അ… അതുപിന്നെ ബ്ലോക്കിൽ പെട്ടുപോയി അല്ലാതെന്താ 😊
ആഷിക് : അതെ എന്തൊരു ബ്ലോക്ക് ആയിരുന്നു ഭയങ്കര തിരക്ക്.
മിസ്സ് : ബിവറേജിൽ ആയിരിക്കുമല്ലേ?
ഞാൻ : അതെ.. അ. അല്ല റോഡിൽ… മിസ്സ് എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഞങ്ങൾ എന്താ വല്ല കുടിയന്മാരും ആണോ?
മിസ്സ് : മോനെ വിച്ചു കൂടുതൽ കിടന്നുരുളണ്ട അത്യാവശ്യം നിന്നെപ്പോലെ ഉള്ളവന്മാരുടെയൊക്കെ സ്വഭാവം എനിക്ക് നല്ലപോലെ അറിയാം. 😊 ഒന്നും അല്ലങ്കിലും നിന്നെ പോലെ ഉള്ള ഒരുപാടെണ്ണത്തിനെ ഞാൻ കണ്ടിട്ടുള്ളതല്ലേ.
ഞാൻ : 🥲
ആഷിക് : മൂഞ്ചി 🥲
ഹബീബ് : 🥲
മിസ്സ് : 😂 പിന്നെ കുടിക്കുന്നതൊക്കെ കൊള്ളാം അലമ്പ് ഉണ്ടാക്കരുത്. ഈ ഒരു കാര്യത്തിന് വേണ്ടി നിനക്കൊന്നും വക്കാലത്തു പറയാൻ ആവാത്തത് കൊണ്ട.
ഞാൻ : ഇല്ല മിസ്സേ അങ്ങനെ ഒന്നും ഉണ്ടാവില്ല പോരെ 😊
മിസ്സ് : എന്നാൽ മതി. പിന്നെ ടൂർ ആവുമ്പോൾ പിള്ളേർ കുറച്ചൊക്കെ കുടിക്കും അതൊന്നും വലിയ പ്രശ്നം അല്ല. പക്ഷെ ഓവർ ആവരുത് കേട്ടല്ലോ 😊
ഞാൻ : ഇല്ല മിസ്സേ… പിന്നെ അവളുമാരോട് പറയരുത് കേട്ടോ. വാങ്ങിക്കരുതെന്ന് വർണിങ് ഉണ്ട് atha😌
മിസ്സ് : മ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ 😌😊
അതും പറഞ്ഞുകൊണ്ട് മിസ്സ് അവിടെ നിന്നും മുന്നിലേക്ക് തന്നെ പോയി.
മിസ്സ് പോയ ഉടനെ ആഷിക് പറഞ്ഞു തുടങ്ങി.
ആഷിക് : ഇതാണ് മിസ്സ് ഇതാവണം മിസ്സ് വേറെ കുറെയെണ്ണം ഉണ്ട് എന്തേലും കണ്ടാൽ ഉടനെ ഊതി പെരുപ്പിച്ചു ഒരുമാതിരി മറ്റേ സ്വഭാവം കാണിക്കുന്ന കുറെ എണ്ണം
ഹബീബ് : സത്യം ഇങ്ങനൊരു മിസ്സ് ഉണ്ടായത് എന്തായാലും നന്നായി.
ഞാൻ : ശെരിയാ അല്ലെ 😊
ബസ് നീങ്ങി തുടങ്ങിയപ്പോൾ തന്നെ മ്യൂസിക് ഓൺ ചെയ്തിരുന്നു ആദ്യമൊക്കെ എല്ലാവരും നല്ല കുട്ടികൾ ആയി തന്നെ ഇരുന്നെങ്കിലും പതിയെ ഓരോരുത്തരായി എഴുന്നേറ്റ് തുള്ളാൻ തുടങ്ങി. അല്ലേലും കോളേജ് ടൂറിന്റെ ആ ഒരു വൈബ് തന്നെ അടിച്ചുപൊളി പാട്ടും പിള്ളേരുടെ ഭൂമി കുലുങ്ങുന്ന തുള്ളലും ഒക്കെ ആണല്ലോ 😌. അതും നമ്മുടെ മലയാളത്തിലെ കുറച്ചു എവെർഗ്രീൻ പാട്ടുകൾ ഉണ്ട് നരൻ നരസിംഹം രൺവെ അങ്ങനെ കുറച്ചു സിനിമകളിലെ പാട്ടുകൾ അതൊക്കെ ഇട്ട് ഒന്ന് തുള്ളി മറിക്കുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെയാണ്. വലിയ സ്പീഡിൽ ഒന്നുമല്ല ബസ് നീങ്ങുന്നത് എന്തോ 60 കിലോമീറ്ററിന് മുകളിൽ വണ്ടി ഓടിക്കാൻ പാടില്ലെന്നാണ് നിയമം പോലും. ആ അതുകൊണ്ട് എന്തായാലും പിള്ളേർക്ക് നല്ലപോലെ അറുമാതിക്കാം.
തുള്ളുന്ന പിള്ളേരുടെ ഇടയിലൊന്നും അഞ്ജുവിനെ കാണാതായപ്പോൾ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു.
ഞാൻ : എന്തെ ടൂർ വന്നിട്ട് ഒന്ന് അടിച്ചുപൊളിക്കാതെ അവിടെ തന്നെ ഇരിക്കുന്നത്? നിന്റെ കൂട്ടുകാരികൾ ഒക്കെ നല്ല ചില്ലിങ്ങിൽ ആണല്ലോ?
അഞ്ജലി : അത് ഏട്ടാ എനിക്ക് ഒരു മൂഡ് ഇല്ല 🙂 അതാ.
ഞാൻ : ഓ പിന്നെ എന്താ ഒരു മൈൻഡ് ഇല്ലാത്തത് മെസ്സേജ് പോലും അയക്കുന്നില്ലല്ലോ.
