❤️സഖി ❤️ – 9

ജയദേവൻ : മര്യാദക്ക് ഇത്രയും തവണ ഞാൻ ചേട്ടനോട് ചോദിച്ചു നിങ്ങൾ ആ ഡോക്യൂമെന്റസ് ഒക്കെ ആർക്കാണ് കൈമാറിയത് എന്ന്. ചേട്ടന് അത് പറയാൻ പറ്റില്ല അപ്പോൾ പിന്നെ നിങ്ങളോടൊപ്പം ഒരു വൈദ്ധീകനെ കൂടി കൊന്നു എന്നൊരു ശാപം എനിക്ക് ഉണ്ടാക്കി തന്നെ നിങ്ങൾക്ക് മതിയാവു അല്ലെ?

മാധവൻ : നീ ഞങ്ങളെ കൊന്നാലും പറയില്ലടാ എന്റെ സ്വത്തുക്കളൊക്കെ ഞങ്ങളുടെ മോന് ഉള്ളതാണ് അല്ലാതെ പണത്തിനും സ്വത്തിനും വേണ്ടി കൂടപ്പിറപ്പിനെ പോലും കൊല്ലാൻ നടക്കുന്ന നിനക്ക് ഒരു കാലത്തും അത് തരില്ല നായെ.

ജയദേവൻ : നിങ്ങളുടെ ഏത് മകന് കൊടുക്കുമെന്ന് ആടോ താൻ പറയുന്നേ എന്റെ കൈകൊണ്ട് വർഷങ്ങൾക്ക് മുൻപേ തീർന്ന വിജയ്ക്കോ അതോ അവന്റെ ഹൃദയം ധാനം ചെയ്തത് കൊണ്ട് മാത്രം മകനായ ആ അനാഥ ചെക്കനോ 😂

ജയദേവന്റെ വാക്കുകൾ മാധവന്റെയും ജയശ്രീയുടെയും നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്നതുപോലെ തുളഞ്ഞു കയറി. തങ്ങളുടെ മകന്റെത് വെറുമൊരു അപകടം അല്ലായിരുന്നു എന്നും ജയദേവൻ അവനെ തന്ത്രപൂർവ്വം ഭൂമുഖത്ത് നിന്നും ഒഴുവാക്കിയതാണെന്നുമുള്ള സത്യം ആ അച്ഛനും അമ്മയും വേദനയോടെ തിരിച്ചറിയുക ആയിരുന്നു ആ നിമിഷം. അവരുടെ അലറിയുള്ള നിലവിളി അവിടമാകെ നിറഞ്ഞു.

പൊട്ടി കരയുന്ന അവരെ നോക്കി ജയദേവൻ വീണ്ടും പറഞ്ഞു തുടങ്ങി.

ജയദേവൻ : കരഞ്ഞോ കരഞ്ഞോ ചാവാൻ നേരം സത്യങ്ങളൊക്കെ അറിഞ്ഞു ചാവുന്നത് നല്ലതാണെന്ന് തോന്നി അതാ പറഞ്ഞത്. പിന്നെ നിങ്ങൾ ഇപ്പോൾ മകൻ എന്നും പറഞ്ഞു കൊണ്ടുനടക്കുന്ന അവനില്ലേ ആ തന്ത ആരാ തള്ള ആരാ എന്നറിയാത്ത കഴിവേറിടെ മകൻ അവൻ അച്ഛനെയും അമ്മയെയും കൊന്ന കുറ്റത്തിന് ജീവിതകാലം മുഴുവനും ജയിലിൽ ആയിരിക്കും 😂 അപ്പോഴും ജയം എനിക്ക് മാത്രം😂 മര്യാദക്ക് ആ ഡോക്യൂമെന്റസ് ആരെയാണ് എല്പിച്ചതെന്ന് പറഞ്ഞാൽ എല്ലാത്തിനും ജീവൻ എങ്കിലും ഞാൻ ബാക്കി തരും

😡

മാധവൻ : ഞങ്ങൾ ചത്താലും നിനക്കത് ലഭിക്കില്ല. പിന്നെ എന്റെ മോന് കൂട്ടായിട്ട് ആരുമില്ല എന്ന് കരുതണ്ട അവന് വേണ്ടി ചാവാൻ പോലും തയ്യാറായിട്ട് ഒരുത്തനുണ്ട്. അതുപോലെ ഒരിക്കൽ സത്യം മറനീക്കി വെളിയിൽ വരുക തന്നെ ചെയ്യും ജയാ.

ഔസപ്പ് അച്ഛൻ : എന്റെ കുഞ്ഞിന് കൂട്ടായിട്ട് അവൻ വന്നിരിക്കും ജയദേവാ…. അതുപോലെ ഇന്ന് എന്റെയും ഇവരുടെശരീരത്തിൽ നിന്നും വീഴുന്ന ഓരോ തുള്ളി രക്തത്തിനും നീ കണക്ക് പറയുന്ന ഒരു ദിവസം വരും അത് നീ ഓർത്തോളൂ.

ജയദേവൻ : എന്നാൽ പിന്നെ എന്തായാലും കണക്ക് പറയണ്ടതല്ലേ ആദ്യം താൻ തന്നെ മുകളിലേക്ക് പൊക്കോ. അതും പറഞ്ഞുകൊണ്ട് ജയദേവൻ തന്റെ അരയിൽ വെച്ചിരുന്ന തോക്ക് പുറത്തെടുത്തു. തങ്ങളുടെ മകന് വേണ്ടി മരിക്കുന്നത് കൊണ്ടാവാം അവർ മൂന്നാളിലും മരണഭയം എന്നത് പേരിനു പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ട്ടോ…. ട്ടോ…. ട്ടോ….”

മൂന്ന് വെടിയൊച്ചകൾ ആ വനത്തിലാകെ മുഴങ്ങി കേട്ടു. അതുകേട്ടു പക്ഷികൾ ആ രാത്രിയിലും പേടിച്ചു പറന്നു. മരിച്ചു കിടക്കുന്ന അവർ മൂന്നാളുടെയും ശവശരീരത്തിന്റെ അടുത്തായി നിന്നുകൊണ്ട് ജയദേവൻ ജൂലിയോട് പറഞ്ഞു….

ജയദേവൻ : നാളെ രാവിലെ തന്നെ എല്ലാം ഞാൻ പറഞ്ഞതുപോലെ നടന്നിരിക്കണം. പോലീസിന്റെയും നിയമത്തിന്റെയും മുന്നിൽ എല്ലാം എല്ലാം അവന് എതിരായിരിക്കണം. ഒരു തെളിവ് പോലും നമ്മൾക്ക് എതിരായി വരാതെ പ്രത്യേകം ശ്രദ്ധിച്ചുവേണം ചെയ്യാൻ.

ജൂലി : ശെരി സാർ….

അപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഈ ലോകത്തോട് വിടപറഞ്ഞത് അറിയാതെ അഞ്ജലിയെയും ചേർത്തു പിടിച്ചുകൊണ്ടു ബസിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു വിഷ്ണു…………..

തുടരും……..

Sorry guys   ഒരുപാട് തെറ്റുകൾ ഉണ്ടെന്ന് അറിയാം മനപ്പൂർവ്വമല്ല ഇപ്പോഴത്തെ എന്റെ അവസ്ഥ ഈ കഥയിലെ വിഷ്ണുവിനെ കാൾ പരിതാപകരമാണ്. കഥ ഒരുപാട് പേര് കാത്തിരിക്കുന്നതുകൊണ്ട് മാത്രം എഴുതിയതാണ്‌ ശെരിക്കും മനസ്സ് തീരെ സ്വസ്ഥമല്ല. അടുത്ത ഭാഗത്തിൽ എങ്കിലും എല്ലാ തെറ്റുകളും ശെരിയാക്കുവാൻ പരമാവതി ശ്രെമിക്കാം.

സ്നേഹപൂർവ്വം

സാത്താൻ😈

Leave a Reply

Your email address will not be published. Required fields are marked *