ഞാൻ ചോദിച്ചത് പിടിക്കാഞ്ഞിട്ടാവണം അവൾ പരിഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നിരത്തി. അവളുടെ പരാതികൾക്ക് മറുപടിയെന്നവണ്ണം ഞാനും സംസാരിച്ചു തുടങ്ങി.
ഞാൻ : അതൊക്കെ ശെരി തന്നെ ഈ പെങ്ങൾക്ക് അറിയില്ലേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചേട്ടന്മാരോട് പറയണം എന്നൊക്കെ? സത്യം പറയടി ആരുടെ കൂടെ കറങ്ങാൻ പോയതാ 😜
ആമി : ദേ ചെക്കാ വെറുതെ ഓരോന്ന് പറയല്ലേ ആരേലും കേട്ടാൽ അത് മതി. പിന്നെ ഈ പ്രേമിച്ചു നടക്കുന്നതും കണ്ടാൽ ഉടനെ വായും പൊളിച്ചു നിൽക്കുന്നതൊക്കെ ആരാണെന്നൊക്കെ എനിക്കറിയാം കേട്ടോ 😂.
ഞാൻ : ആ… ആരാ?
ആമി : ദേ കൂടുതൽ ഉരുളാൻ നിൽക്കണ്ട എല്ലാം ഞാൻ അറിഞ്ഞു. പിന്നെ കഴിക്കുവാണ് എങ്കിൽ കഴിക്കുക കേട്ടോ 😂
ഞാൻ : ഓ ശെരി തമ്പുരാട്ടി 😌
ആമി : അല്ല ഇന്നെന്താ പതിവ് തെറ്റിച്ചുകൊണ്ട് സാർ ഇങ്ങോട്ടേക്കു വന്നത് 🤨
ഞാൻ : ഏയ്യ് ഇന്ന് ട്രിപ്പ് പോവല്ലേ അപ്പോൾ കുറച്ചു ഷോപ്പിംഗ് ഉണ്ട് അതിനു ഒരു കൂട്ടിന് ഇവനെക്കൂടെ വിളിക്കാം എന്ന് കരുതി 😊
ആമി : ബിവറേജിൽ ആയിരിക്കും അല്ലെ ഷോപ്പിംഗ് 🤨
ഞാൻ : ഒന്ന് പതിയെ പറ കുരുപ്പേ 🥴 അമ്മയെങ്ങാനും കേട്ടാൽ അത് മതി.
ആമി : ആ നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ഒരുകാലത്തും നന്നാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുവല്ലേ?
ഞാൻ : എല്ലാം ശെരിയാവും മോളെ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നു അതുപോലെ ഞങ്ങളും നന്നാവും 😌
ആമി : ആ നടന്നത് തന്നെ. എന്തായാലും മക്കൾ ഇരുന്ന് കഴിക്ക് ഞാൻ ഫ്രഷ് ആയി വരാം. എന്താ ചൂട്.
അതും പറഞ്ഞുകൊണ്ട് അവൾ വീടിനകത്തേക്ക് പോയി. ഞാൻ എന്റെ പാതി വഴി നിറുത്തിയ ജോലിയും തുടർന്നു ( വേറൊന്നുമല്ല കേട്ടോ തീറ്റ തന്നെ 😊) ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ അവനും കുളികഴിഞ്ഞു ഡ്രെസ്സും മാറി വന്നിരുന്നു. അവനും എന്റെ ഒപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചശേഷം അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിറങ്ങി (ആഷിക്കിന്റെ അമ്മയും അനിയത്തിയും ആണ് കേട്ടോ)
ഇതിനിടയിൽ ഹബീബ് വിളിച് അവൻ കോളേജിൽ എത്തിയിട്ടുണ്ട് ഒരു മൂന്ന് മണിയൊക്കെ ആവുമ്പോൾ പുറപ്പെടണം എന്ന് സാർ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. വണ്ടിയൊടിക്കുന്ന എന്നോട് പുറകിൽ ഇരുന്നുകൊണ്ട് ആഷിക് ചോദിച്ചു.
ആഷിക് : അല്ല മോനെ എന്താ പ്ലാൻ?
ഞാൻ : എന്തോ പ്ലാൻ ടൂർ പോവുന്നു അത്രതന്നെ 🙂
ആഷിക് : അതല്ല മൈരേ
ഞാൻ : പിന്നെന്തുവാ?
ആഷിക് : ഈ മൈരൻ ഡാ കുപ്പി എടുക്കണ്ടേ?
ഞാൻ : ഓ അതായിരുന്നോ? എടുക്കണോ?
ആഷിക് : പിന്നെ വേണ്ടേ 🤨
ഞാൻ : അതല്ലടാ രാവിലെ അഞ്ചു വിളിച്ചിട്ട് കുടിച് കൂത്താടാൻ ആണേൽ ചെല്ലണ്ട എന്നാ പറഞ്ഞേ ഇനി അവളുമാർ എങ്ങാനും നമ്മൾ അടിക്കുന്നത് അറിഞ്ഞാൽ പിന്നെ തീർന്നു 🥲
ആഷിക് : എന്നോടും പറഞ്ഞിരുന്നു പക്ഷെ പെണ്ണിന് വേണ്ടി ഇത്രകാലം കൂടെയുണ്ടായിരുന്ന കൂട്ട് നിർത്താൻ പറ്റുവോ? 😊 എന്നേലും കുപ്പി ഇല്ലാതെ നമ്മൾ ടൂർ പോയിട്ടുണ്ടോ
ഞാൻ : അതില്ല പക്ഷെ……
ആഷിക് : ഒരു പക്ഷെയും ഇല്ല പിന്നെ നിനക്ക് വേണ്ടെങ്കിൽ കുടിക്കേണ്ട ഞാൻ എന്തായാലും എടുക്കുന്നുണ്ട്.
ഞാൻ : അതെന്ത് വർത്തമാനം ആണ് മൈരേ 🤨 ആ എന്തേലും ആവട്ട് വരുന്നിടത്തുവെച്ചു കാണാം. വാ ബിവറേജിലേക്ക് പോവാം.
ആഷിക് : അതാണ് 😌
ഞങ്ങൾ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു നേരെ ചെന്ന് രണ്ട് ഫുൾ ബോട്ടിൽ മാജിക് മോമെന്റസ് വോഡ്കയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും രണ്ട് പാക്ക് ഗോൾഡും കുറച്ചു സെന്റർ ഫ്രഷും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു. ഏകദേശം 3:30 ആയി കഴിഞ്ഞിരുന്നു ഞങ്ങൾ കോളേജിൽ എത്തുമ്പോഴേക്കും. അപ്പോഴേക്കും എല്ലാവരും ബസുകളിൽ കയറി കഴിഞ്ഞിരുന്നു. വൈകി ചെന്നതിനു പ്രിൻസിപ്പളിന്റെ വായിൽ നിന്നും നല്ലപോലെ തന്നെ കേട്ടു. ആ ഇയാൾക്ക് അല്ലേലും ചുമ്മാ കിടന്ന് നാവിട്ടടിച്ചില്ലേൽ ഉറക്കം വരാത്ത മൈരൻ ആണ് 😌. ആര് മൈൻഡ് ചെയ്യുന്നു 😌.
