അഞ്ജലി : ഞാൻ അല്ലല്ലോ ഏട്ടൻ അല്ലെ വണ്ടിയിൽ കയറിയിട്ടൊന്ന് നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് പോയത്?
ഞാൻ : അത് പിന്നെ ഇനി ഞാൻ നോക്കുന്നത് കണ്ടിട്ട് ആർക്കേലും മനസ്സിലായല്ലോ എന്ന് ഓർത്തിട്ടല്ലേ.
അഞ്ജലി : ആയിക്കോട്ടെ.
ഞാൻ : പിണക്കം ആണോ?
അഞ്ജലി : ആണങ്കിൽ 😏
ഞാൻ : എന്നാൽ ഇങ്ങോട്ട് വാ പിണക്കം മാറ്റി തരാം 😌❤️
അഞ്ജലി : അയ്യടാ എന്നിട്ട് വേണം ആരേലും കണ്ട് സീൻ ആവാൻ ഞാനൊന്നുമില്ല.
ഞാൻ : വാന്നെ.
അഞ്ജലി : ഒന്ന് പോ ഏട്ടാ 😌
ഞാൻ : വരൂല?
അഞ്ജലി : ഇല്ല 😌
ഞാൻ : വരാതെ ഇനി ഞാൻ മിണ്ടില്ല😒😏
അഞ്ജലി : ആരേലും കണ്ടാൽ സീൻ ആവുന്നത്കൊണ്ടല്ലേ 🥹അല്ലേൽ ഞാൻ വരുമെന്ന് അറിയില്ലേ
ഞാൻ : എനിക്കതൊന്നും അറിയണ്ട
അഞ്ജലി : എന്നാൽ എല്ലാവരും ഒന്ന് അടങ്ങട്ടെ പ്ലീസ് 🥲
ഞാൻ : ആ അത് പിന്നെയും ഒകെ ആണ് 😌
അഞ്ജലി : അല്ല വന്നിട്ട് എന്തിനാ? 😌
ഞാൻ : വന്നിട്ട് എന്തിനാ എന്ന് ചോദിച്ചാൽ…
അഞ്ജലി : ചോദിച്ചാൽ??? 😌
ഞാൻ : കെട്ടിപ്പിടിച് ഇരിക്കാം 😌❤️
അഞ്ജലി : 😍 💋💋💋💋
ഞാൻ : വേണേൽ അതും ആവാം 😜💋💋💋
അഞ്ജലി : പോടാ 😌
അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ മെസ്സേജ് ആയതുകൊണ്ട് ഇരുന്നു. എന്തോ ജൂനിയർ പിള്ളേർ ആയത്കൊണ്ട് കൂടെ കയറി തുള്ളാൻ ഒരു മൈൻഡ് സെറ്റ് ആവുന്നില്ല. അതുകൊണ്ട് അവർ തുള്ളി പൊളിക്കുമ്പോൾ ഞങ്ങൾ മൂന്നാളും പുറകിൽ ഇരുന്ന് കുപ്പി പൊട്ടിച്ചു ഓരോന്ന് കഴിക്കാൻ തുടങ്ങി. മൂന്ന് പേരും മൂന്നെണ്ണം വീതം കഴിച്ച ശേഷം ബസിന്റെ വിൻഡോ തുറന്ന് ഓരോ സിഗ്ഗരറ്റ് ഉം കത്തിച്ചു പുക പുറത്തേക്ക് ഊതി അങ്ങനെ ഇരുന്നു. വലിയ കിക്ക് ഒന്നും ആയില്ലേലും ചെറിയ ഒരു പിടുത്തം ഒക്കെ ആയിട്ടുണ്ട്. അല്ലേലും രണ്ടെണ്ണം അടിക്കാതെ എന്ത് ടൂർ അല്ലെ 😌.
ഏകദേശം രാത്രി ഏഴു മണി ആയപ്പോൾ എവിടെയോ ഉള്ള ഒരു പെട്രോൾ പമ്പിൽ വണ്ടി സൈഡ് ആക്കിയ ശേഷം എല്ലാവർക്കും ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ബാക്കിയുള്ള വാദികളും അവിടെ തന്നെ ഉണ്ടായിരുന്നു. ഫുഡും അക്കൗമോടെഷനും ഒക്കെ കോളേജ് തന്നെ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു അന്നത്തെ രാത്രി ഭക്ഷണം. ആ പിള്ളേരുടെ കയ്യിൽ നിന്നും നല്ല പൈസ വാങ്ങുന്നതല്ലേ അപ്പോൾ കുറച്ചൊക്കെ മുടക്കണം 😌.
ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു അഞ്ജലിയെ ഞാൻ ശെരിക്കും കാണുന്നത്. ബസിൽ കയറിയപ്പോൾ കണ്ടിരുന്നു എങ്കിലും അവളുടെ ഡ്രസ്സ് ഒന്നും അത്രക്ക് നല്ലപോലെ കാണാൻ കഴിഞ്ഞിരുന്നില്ല. ഡാർക്ക് ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവളുടെ ഡ്രസ്സ്. വലിയ make up ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ടുള്ള ലുക്ക്. പക്ഷെ അത് തന്നെ അവളിൽ നിന്നും കണ്ണെടുക്കാതെ നോക്കാൻ ധാരാളം ആയിരുന്നു. പതിവുപോലെ വായും പൊളിച്ചു നിന്ന് നോക്കാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു എങ്കിലും അതൊന്നും അത്രക്ക് വിജയം കണ്ടില്ല. എന്റെ നോട്ടം കണ്ടിട്ട് അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്.
പക്ഷെ ചുറ്റിനും ഒരുപാട് ആൾക്കാർ ഉള്ളതുകൊണ്ട് തന്നെ പരസ്പ്പരം അടുത്തു നിൽക്കാനും സംസാരിക്കാനും ഒന്നും ഞങ്ങൾക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല. അല്ല ഒരു വിധത്തിൽ അതാ നല്ലത് വെറുതെ ഒരു സീൻ ഉണ്ടാക്കണ്ടല്ലോ.
ഭക്ഷണം ഒക്കെ കഴിഞ്ഞു ഏകദേശം 8:30 ഒക്കെ ആയപ്പോൾ ആണ് വണ്ടി അവിടെ നിന്നും എടുത്തത്. ഭക്ഷണത്തിനു മുൻപ് വരെ ഉണ്ടായിരുന്ന ആഘോഷങ്ങൾ ഒന്നും ഭക്ഷണത്തിനു ശേഷം വണ്ടിയിൽ ഉണ്ടായിരുന്നില്ല. അല്ലേലും ഫുഡ് കഴിച്ചു കഴിഞ്ഞാൽ തുള്ളാനൊന്നും പറ്റില്ലല്ലോ. എല്ലാവരുമാവരവരുടെ സീറ്റുകളിൽ ആയി ഇരുന്ന് ഉറങ്ങാൻ തുടങ്ങിയെന്നു തോന്നുന്നു. ഓരോ സിഗ്ഗരറ്റും വലിച്ചുകൊണ്ട് ഞങ്ങളും പുറകിൽ അങ്ങനെ ഇരുന്നു. ബസിൽ അടിച്ചുപൊളി പാട്ടൊക്കെ മാറ്റി ഇപ്പോൾ കുറച്ചു ഫീൽ ഗുഡ് ആയിട്ടുള്ള സോങ്‌സ് ആണ് പ്ലേ ചെയ്യുന്നത് അതുപോലെ ലൈറ്റും ഒരു നീല വെളിച്ചം മാത്രം.
