സൂര്യനെ പ്രണയിച്ചവൾ- 15 Like


ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി.

“ഇവിടെ, പാലക്കാട്?”

അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…”

റിയ പറഞ്ഞു.
പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു.

“ജോ…”

ലാലപ്പന്‍ പറഞ്ഞു.

അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി.

“ഒരു ന്യൂസ് ഉണ്ട്….”

ലാലപ്പന്‍ പറഞ്ഞു.

“ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ഇളയേടത്ത് മഠത്തില്‍ ഇപ്പോള്‍ വിളിച്ചിരുന്നു….”

“എന്താ? എന്താ കാര്യം?”

ജോയലിന്റെ സ്വരത്തില്‍ ആകാംക്ഷയേറി.

“അത്…”

“നീ കാര്യം പറ ലാലപ്പാ!”

ജോയല്‍ അസഹിഷ്ണുവായി.

“ജോയലെ, എടാ ഇന്ന് നൈറ്റ് പറളിയിലെ വീട്ടില്‍ വെച്ച് … അവരുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഗായത്രിയുടെ വിവാഹനിശ്ചയച്ചടങ്ങ്‌ …”

റിയയും ഷബ്നവും സംഭീതിയോടെ പരസ്പ്പരം നോക്കി.

“ഇതാണോ നീയിത്ര കഷ്ട്ടപ്പെട്ടത്?”

ജോയേല്‍ ചിരിച്ചു.

“വല്ലവളും കല്യാണമോ അടിയന്തിരമോ നടത്തുന്നതിന് നമുക്കെന്ത്?”

“അങ്ങനെ വല്ലവളും ഒന്നുമല്ല!”
ഷബ്നം ഉച്ചത്തില്‍, പെട്ടെന്ന് പറഞ്ഞു.

ടീം ലീഡര്‍ സന്തോഷിന്‍റെ മുമ്പിലാണ് താനത് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അവളൊന്ന് ജാള്യതയോടെ അയാളെ നോക്കി.

“ഐ മീന്‍…ഗായത്രി അങ്ങനെ മറ്റു വല്ലവരും എന്ന കാറ്റഗറിയില്‍ പെട്ട ആളല്ലല്ലോ…അതുകൊണ്ട് …”

“അതുകൊണ്ട്?”

ജോയല്‍ നെറ്റി ചുളിച്ച് അവളെ നോക്കി.

“അതുകൊണ്ടെന്താ?”

ശബ്ദമൊട്ടും കുറയ്ക്കാതെ ഷബ്നം പറഞ്ഞു.

“…..നമുക്ക് ആ ചടങ്ങ് മുടക്കണം…”

എല്ലാവരും ജോയലിനെ നോക്കി.

“സന്തോഷ്‌ ചേട്ടാ, ഒന്ന് പറ!”

ഷബ്നം അയാളെ നോക്കി.

“ജോയല്‍ പറയട്ടെ!”

സന്തോഷ്‌ ഗൌരവത്തോടെ പറഞ്ഞു.

“എന്നിട്ട് ലാസ്റ്റ് ഞാന്‍ പറയാം!”

എല്ലാവരും ജോയലിനെ നോക്കി.

ജോയല്‍ മിലിട്ടറി യൂണിഫോമിനകത്ത് നിന്നും ഒരു തോക്കെടുത്തു.

“എന്‍റെ ഏറ്റവും ഫേവറിറ്റ് ഗണ്‍ ആണിത്!”

അവന്‍ അത് എല്ലാവരും കാണ്‍കെ ഉയര്‍ത്തി.

“റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….”

അവന്‍ പറയുന്ന നാടകീയമായ വാക്കുകളിലെ സൌന്ദര്യത്തിലേക്ക് എല്ലാവരും കാതുകള്‍ കൊടുത്തു.

“എന്‍റെ അടിമ ആണിവന്‍…ഇവന്‍റെ അടിമയാണ് ഇവന്‍റെയുള്ളിലെ മാഗസിന്‍ ….. ഇതിലെ ബുള്ളറ്റ്സ്… എന്‍റെ രണ്ടാജ്ഞകള്‍ മാത്രം ഇവന്‍, റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….എന്ന ഇവന്‍ നടപ്പാക്കിയിട്ടില്ല…”

എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ ഓരോ ചലനങ്ങളിലുമാണ്.

“പോത്തന്‍ ജോസഫ് എന്ന കില്ലര്‍കോപ്പിന്‍റെ തല തുളയ്ക്കുക എന്ന ആജ്ഞ…പദ്മനാഭന്‍ തമ്പിയെന്ന എക്സ് കില്ലര്‍ മിനിസ്റ്ററുടെ തല തുളയ്ക്കുക എന്ന ആജ്ഞ….”

“അല്ല…ജോയല്‍…”
സന്തോഷ്‌ പറഞ്ഞു.

“അവരെ നമ്മുടെ കയ്യില്‍ കിട്ടാഞ്ഞിട്ടല്ലല്ലോ… അപ്പോഴൊക്കെ നീ പറഞ്ഞത്…വെറുതെ വെടിവച്ച് ഒരു നിമിഷത്തെ മാത്രം വേദന നല്‍കി കൊല്ലേണ്ടവരല്ല…ഒരു സഹസ്രാബ്ദം വരെ നീളുന്ന വേദന നല്‍കി ഇഞ്ചിഞ്ചായി കൊല്ലണം എന്നല്ലേ പറഞ്ഞത്…അതുകൊണ്ടല്ലേ…?”

“അതെ…”

ജോയല്‍ പറഞ്ഞു.

“പപ്പായുടെ ചോരയ്ക്ക് കാരണക്കാരായ എല്ലാവരേയും നമ്മള്‍ കൊന്നു. ശ്യാം മോഹന്‍ ശര്‍മ്മയെ, അയാളുടെ ഗ്രൌണ്ട് ക്രൂവിലെ സഹദേവനെ, തോമസ്‌ പാലക്കാടനെ…പക്ഷെ…”

ജോയല്‍ എല്ലാവരെയും ഒന്ന് നോക്കി.

“ഇവരെ… പദ്മനാഭന്‍ തമ്പിയേയും പോത്തന്‍ ജോസഫിനെയും …. ഇവരെ രണ്ടുപേരെയും കൊല്ലുകയല്ല…കിഡ്നാപ്പ് ചെയ്യാന്‍ ആണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്…. അത് കൊ….”

“അത്കൊണ്ട്…”

സന്തോഷ്‌ ജോയലിനെ തുടരാന്‍ അനുവദിക്കാതെ പറഞ്ഞു.

“ഇന്ന് നമ്മള്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നു… ഒരു ടെസ്റ്റ്‌ ഡോസ് പോലെ … കളിക്ക് മുമ്പുള്ള ട്രയല്‍ പോലെ…”

“ഗായത്രിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ആരാണ് എന്നറിയുമോ?”

Leave a Reply

Your email address will not be published. Required fields are marked *