Related Posts
“ഇനി ഞാൻ എങ്ങനെയാ ജോ ഇവിടെ നിൽക്കുന്നെ.. എന്ത് പറഞ്ഞു നിൽക്കും.. ഇന്നലെ വരെ പറയാൻ ഒരു കാരണം ഉണ്ടായിരുന്നു.. ജോയലിന്റെ പെണ്ണ് ആണെന്ന്.. ഇന്നോ..”
അവൾ പറഞ്ഞതിലും കാര്യമുണ്ട്.. വേഗന്ന് തന്നെ ഞാൻ അവളുടെ കൈ തട്ടി മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി അമ്മയുടെയും അച്ഛന്റെയും മുറി ലക്ഷ്യമാക്കി നടന്നു
ഇരുന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ കൂടെ ശ്രമിക്കാതെ ചേച്ചി ആ ഇരിപ്പ് തുടർന്നു
അമ്മയുടെ റൂമിലേക്ക് ഓടി കയറിയ ഞാൻ കണ്ടത് കട്ടിലിൽ ഇരുന്ന് എന്തോ സംസാരിക്കുന്ന അച്ഛനെയും അമ്മയെയും തന്നെ ആണ്
ചേട്ടനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി
എന്നെ കണ്ടതും സംസാരം നിർത്തിയവർ എന്നെ നോക്കി
“എന്താ ജോ നീ ഉറങ്ങിയില്ലേ.. നാളെ ക്ലാസ്സിൽ പോണ്ടേ നിനക്ക്..”
വളരെ ശാന്തനായി എന്നോട് അച്ഛൻ ചോദിച്ചു
എന്നെ തല്ലിയ വിഷമം അച്ഛന് ഉണ്ടെന്ന് എനിക്ക് തോന്നി.. എങ്കിലും അച്ഛനെ നോക്കാതെ ഞാൻ അമ്മയോട് ചോദിച്ചു
“ചേട്ടന്റെ കല്യാണം കഴിഞ്ഞോ..?
“മ്മ്..”
അമ്മ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്
“അപ്പൊ ഇനി ചേച്ചിയുടെ കാര്യമോ… ചേച്ചി ഇനി എങ്ങോട്ട് പോകും..”
ഉള്ളിലെ സങ്കടത്തിലും ദേഷ്യത്തിലും എന്റെ ശബ്ദം ഇടറിയിരുന്നു
അതിന് അമ്മ ഒന്നും പറഞ്ഞില്ല.. അടുത്തിരുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരുന്നു
ഞാൻ അച്ഛനെ നോക്കി
എന്റെ ചോദ്യത്തിനുള്ള മറുപടി അച്ഛൻ ആണ് തന്നത്
“നിന്റെ ചേച്ചി എങ്ങോട്ട് പോകാൻ..?
ങേ.. ഇനി ഇവർക്ക് ഞാൻ ചോദിച്ചത് മനസിലായി കാണില്ലേ
“ചേട്ടൻ കെട്ടുമെന്ന ഒറപ്പിൽ അല്ലേ ഇത്രയും കാലം ചേച്ചി ഇവിടെ നിന്നത്.. ഇനി അത് നടക്കില്ലല്ലോ..”
ഞാൻ ചോദിച്ചു.. അതിന് അച്ഛന്റെയും അമ്മയുടെയും മുഖത്തു ഒരു ചിരി മാത്രം ആയിരുന്നു മറുപടി
ഇതിപ്പോ എല്ലാത്തിനും വട്ടായോ.. അതോ എനിക്ക് മാത്രം വട്ടായത് ആണോ.. ഇവിടെ രണ്ടു പേരിരുന്ന് ചിരിക്കുന്നു.. അവിടെ റൂമിൽ ഒരുത്തിയിരുന്നു കരയുന്നു
“ദയ എവിടേക്കും പോണില്ല തല്കാലം… ചേട്ടനെക്കൊണ്ട് കെട്ടിക്കാമെന്ന് പറഞ്ഞല്ല ഞാനവളെ ഇവിടെ നിർത്തിയത്… എന്റെ സ്വന്തം മോളായി തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞാണ് ഞാൻ ഇവിടെ നിർത്തിയത്…ഇനി അവൾക്ക് പോണമെന്നു പറയുന്ന കാലം വരെ അവൾ ഇവിടെ തന്നെ നിൽക്കും.. അതുകൊണ്ട് നീ കൂടുതൽ ഒന്നും ആലോചിക്കാതെ പോയി കെടക്കാൻ നോക്ക്..”
അച്ഛനത് പറഞ്ഞു കഴിഞ്ഞപ്പോ സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു എനിക്കപ്പോ.. നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയത് പോലെ
ഞാൻ തിരിഞ്ഞു റൂമിലേക്കു നടക്കാൻ തുടങ്ങി.. അപ്പോൾ ആണ് അമ്മ പിറകിൽ നിന്ന ചോദിച്ചത്
“അവൾ നിന്നോട് ഇതൊന്നും പറഞ്ഞില്ലേ…?
“എന്ത് പറഞ്ഞില്ലേന്ന്..?
ഞാൻ സംശയത്തോടെ തിരിഞ്ഞു നിന്നു
“അവളോടും കൊറച്ചു മുന്നേ അച്ഛൻ ഇതേ കാര്യം പറഞ്ഞാണല്ലോ വിട്ടത്.. എന്നിട്ട് അത് നീയറിഞ്ഞില്ലേ…ഏതായാലും ഇപ്പൊ അറിഞ്ഞല്ലോ.. ഇനി നീ പോയി കിടക്ക്.. രാവിലെ വിളിക്കുമ്പോൾ എണീറ്റില്ലെങ്കിലാണ് ഞാൻ ബാക്കി പറയാൻ പോണത്..”
ഞാൻ തിരിച്ചു റൂമിലേക്ക് നടന്നു
ചേച്ചിക്ക് ഇപ്പൊ അച്ഛൻ പറഞ്ഞതെല്ലാം അറിയാമായിരുന്നു.. പിന്നെ എന്തിനാ അവിടെ വന്നിരിന്നു കരഞ്ഞത്
റൂമിലെത്തിയപ്പോ അവിടെ ആരെയും കണ്ടില്ല.. ചേച്ചിയുടെ റൂമിലേക്ക് നടന്നപ്പോൾ ആണ് ടെറസ്സിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്
അപ്പൊ ആളവിടെ കാണുമെന്നു എനിക്ക് മനസിലായി
ഞാൻ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു
ഒരു മൂലയിലായി ഒരു രൂപം നിൽക്കുന്നത് ചെറിയ വെളിച്ചത്തിൽ കാണാം
പിറകെ ചെന്നു പേടിപ്പിച്ചാലോ എന്ന് ആദ്യം കരുതി..പിന്നെങ്ങാനും ചേട്ടനോടുള്ള ദേഷ്യത്തിൽ എന്നെപ്പിടിച്ചു താഴേക്ക് ഇട്ടാലോ എന്ന പേടിയിൽ ഞാനവിടെ നിന്നു..പോത്തുപോലെ വളർന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും ഒരു അരവട്ടത്തി ആണ്
“നീയെന്താ അവിടെ തന്നെ നിക്കണേ..?
