സരയു എന്റെ പ്രണയിനി – 2 2


എന്റെ കഥയുടെ ആദ്യഭാഗത്തിനു നിങ്ങൾ തന്ന സപോർട്ടിന് ഒരുപാട് നന്ദിയുണ്ട്. എന്റെ വായിൽതോന്നിയ പോലുള്ള എഴുത്തിന് തെറിയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നിങ്ങൾ എന്നെ തോൽപിച്ചു കളഞ്ഞു. പിന്നെ ആദ്യ ഭാഗത്ത്‌ ഞാൻ കാർ എഴുതിയത് ദയവായി സ്കൂട്ടർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു. അത് ചൂണ്ടിക്കാണിച്ച സുധക്ക് എന്റെ പ്രത്യേകം നന്ദി.🥰 ഞാൻ തുടരട്ടെ.🥰

മുറിയിൽ കയറി വാതിൽ അടച്ച ഞാൻ പോയി ഫ്രഷ് ആയി തിരികെ വന്നു. 20 മിനുട്ട് കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ അതാ സരയു. സാരിയൊക്കെ മാറി ഒരു ബ്ലൂ കളർ ചുരിദാർ ആണ് വേഷം. കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് മൂടിക്കെട്ടി വച്ചിരിക്കുന്നു. മേക്കപ്പ് തീരെ ഇല്ലാത്ത മുഖമെങ്കിൽ കൂടി എന്തൊരു ഭംഗിയാണ്. ഞാൻ ഇതുവരെ കണ്ട യുകാമും, ബി 612 ഒരുമിച്ചു മുക്കി ഫോട്ടോ പോസ്റ്റുന്ന ഫേസ്ബുക്കിലെ കാന്ന്താരികളെ ഒന്നടങ്കം എടുത്ത് വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നിപ്പോയി.

“വരു ഭക്ഷണം കഴിക്കാം” ആ സ്വരത്തിൽ അജ്ഞാശക്തി മാറി ഒരു മയം വന്നിരുന്നു.

“വേണ്ട ചേച്ചി. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. ” ഞാൻ ഒഴിഞ്ഞു മാറി.

“അതെന്താ ഇവിടെ വന്നാൽ കഴിക്കാൻ പാടില്ലെന്ന് വല്ലതും ഉണ്ടോ. വീട്ടിൽ നിന്ന് വന്നിട്ട് കുറെ ആയില്ലേ? വരൂ, എന്തെങ്കിലും കഴിക്കൂ. ഇവിടെ ഒരാൾ പട്ടിണി കിടക്കുമ്പോൾ ആരും കഴിക്കുന്ന പതിവില്ല.”

” അങ്ങനെയാണെങ്കിൽ എനിക്കുള്ളത് ഇവിടെ തന്നാൽ മതി. ഞാൻ കഴിച്ചിട്ട് പ്ലേറ്റ് ക്ളീൻ ചെയ്ത് അങ്ങ് തന്നേക്കാം” ഞാൻ അതിവിനീത കുനിയൻ ആയി പറഞ്ഞു.
“വീട്ടിൽ കുനിഞ്ഞ് ഒരു കുപ്പയെങ്കിലും എടുത്തിട്ടുണ്ടോ സാർ? പാത്രം കഴുകാൻ വന്നിരിക്കുന്നു. മര്യാദക്ക് വാടാ” സരയു ഒരു ലോഡ് പുച്ഛം വാരി വിതറി.

അങ്ങനെ മര്യാദക്ക് പറ എന്ന ഭാവത്തിൽ ഞാൻ പിന്നാലെ പോയി. ആ തറവാടിന്റെ മരപ്പണികളും കൽപ്പണികളും ഒക്കെ കണ്ട് ആസ്വദിച്ചു നടന്ന ഞാൻ മനോഹരമായ ഒരു കോലം തറവാടിന് മുന്നിൽ കണ്ടു.
“ഹായ് എത്ര മനോഹരമായാണ് വരച്ചിരിക്കുന്നത്! ആരാ അത് വരച്ചത്.” ഞാൻ ചോദിച്ചു.

“അതോ? ഞാനാ. എന്തേ ചോദിക്കാൻ?”

“അതെന്താ കോലം വരക്കാൻ നിങ്ങൾ വല്ല ബ്രാഹ്മിൻസും ആണോ?”

“അതേ”

” അപ്പൊ….. ഇവിടെ നോൺവെജ്… ഒക്കെ ഉണ്ടാകുമോ?”

“ഏയ് മുട്ട പോലും തറവാട്ടിൽ കയറ്റില്ല”

“ങേ” ഹല്ലേലൂയ സ്തോത്രം. ബീഫില്ലാത്തതിനു ഓണത്തിന് പോലും വഴക്കുണ്ടാക്കി സദ്യ കഴിക്കാതിരുന്ന എനിക്ക് ഇത് ഒരുമാതിരി മറ്റേടത്തെ പണി ആയി പോയി.

“നീ മുടിഞ്ഞു പോകുമെടാ അളിയാ.”ഞാൻ മനസുരുകി അളിയന് വേണ്ടി പ്രാർത്ഥിച്ചു.

“പിന്നെ, ഇവിടെ നില്കുമ്പോ കുറച്ചു ശുദ്ധവും വൃത്തിയും ഒക്കെ വേണം കേട്ടോ. തറവാടിനകത്ത് മുട്ട, മാംസം, മദ്യം, സിഗരറ്റ് ഒന്നും കയറ്റാൻ പാടില്ല. നിനക്കു വേണേൽ പുറത്തു പോയി നോൺവെജ് കഴിക്കാം. ” സരയു ആ പറഞ്ഞത് വല്ലാത്ത ആശ്വാസമായിരുന്നു. മദ്യവും പുകയും ഇല്ലെങ്കിൽ എനിക്ക് മൈരാണ്. പക്ഷെ ഇറച്ചി ഇല്ലെങ്കിൽ ഞാൻ ഇല്ല.

“മ്…” മറുപടിയായി ഞാൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ. വിശാലമായ സിറ്റൗട്ട് കഴിഞ്ഞ് ഞങ്ങൾ അകത്തെത്തി. മനോഹരമായ നടുമുറ്റവും അതിൽ ഒരു തുളസിത്തറയും.

“വരൂ. അവിടെയാണ് ഡൈനിങ്ങ്. ” ഒരു ഭാഗത്ത് ചൂണ്ടി സരയു പറഞ്ഞു. വിശാലമായ തീന്മേശ. അതിൽ വാഴയിലയിട്ട് നാലഞ്ചു വിഭവങ്ങളും. ചോറും മാമ്പുളിശ്ശേരിയും ഒക്കെ കൂട്ടി കഴിച്ചപ്പോൾ എങ്ങോ വായിൽ നിന്നകന്നു പോയ മുത്തശ്ശിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് എനിക്കനുഭവപ്പെട്ടു
“ഇവിടെ എന്നും ഇങ്ങനെയാണോ? ഇലയൊക്കെ ഇട്ട്” കഴിക്കുന്ന കൂട്ടത്തിൽ ഞാൻ ചോദിച്ചു.

“അല്ല. ഇന്നിനി വാടക ഒക്കെ മേടിച്ചു ക്ഷീണിച്ചതല്ലേ. പാത്രം കഴുകാൻ മടിച്ചിട്ടാ” സരയു മുഖത്ത് ഒരു ചിരി വരുത്തി.

“അച്ഛനും അമ്മയും കഴിച്ചോ?” ഞാൻ അപ്പോഴാണ് അവരെക്കുറിച്ച് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *