തണൽ – 2 3


നമസ്കാരം.. എന്റെ കഥ വായിച്ച എല്ലാവർക്കും നന്ദി. ഞാൻ എഴുതിയ ഈ കഥ (തണൽ) കുറച്ചധികം പേർക്ക് ഇഷ്ടമായി എന്ന് കരുതുന്നു. “സന്തോഷം ” നിങ്ങൾ ഈ.. കഥയ്ക്ക് നൽകിയ കമന്റുകൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.

പക്ഷേ…. ഒന്ന് രണ്ട് കമന്റുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. കാരണം വേറെ ഒന്നുമല്ല അവർ കഥയെ അല്ല എന്നെയാണ് ടാർഗറ്റ് ചെയ്തത്.

തീർച്ചയായും കഥയുടെ പോരായ്മകൾ തുറന്ന് പറയണം. ഇഷ്ടപെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. പക്ഷേ… കഥ ഇഷ്ടപെടാത്തതിന്റെ പേരിൽ അത് എഴുതിയ ആളുടെ നെഞ്ചത്തേക്ക് കയറുന്നത് എന്ത് മര്യാദയാണ്.

ഈ.. ഭാഗം നിങ്ങൾ പ്രദീക്ഷിക്കുന്നത് പോലെ നന്നായിലെങ്കിൽ ക്ഷമിക്കണം. തുടർന്ന് വായിക്കുക…. സ്നേഹത്തോടെ dear . jk

##############################

ഒരാഴ്ചകൂടി കഴിഞ്ഞാൽ രമ്യയുടെ കല്യാണമാണ് അതുകൊണ്ട് തന്നെ ഇന്ന് രമ്യയുടെ ബാങ്കിലെ അവസാന ദിവസമാണ്.

കല്യാണത്തിന് ശേഷം അവൾ ബാങ്കിലേക്ക് വരുന്നില്ല എന്നും സമയം പോലെ പിജി ചെയ്യാനാണ് ആഗ്രഹം എന്നവൾ എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ രമ്യ പോകുന്നതിനോടനുബന്ധിച്ച് ഒരു യാത്രായായപ്പ് എന്നോണം ഞങ്ങൾ എല്ലാവരും ചേർന്ന് അവൾക് ചെറിയ ഒരു ട്രീറ്റും കൊടുക്കുന്നുണ്ട്.

ബാങ്കിങ് ടൈം കഴിഞ്ഞശേഷം വൈകിട്ടയിരുന്നു പരുപാടി.

പരുപാടിക്ക് ശേഷം രമ്യ എന്റെ അടുത്തേക് വന്നു.

എത്ര പെട്ടെന്നാണ് നിങ്ങളെ ഓക്ക് വിട്ട് പോവേണ്ടിവരുന്നത്. അവൾ ചെറിയ സങ്കടത്തോടെ എന്നോട് പറഞ്ഞു.

അത് കേട്ട് ഞാനവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

ഡാ… നിന്നോടും അഭിചേച്ചിയോടും മാത്രാണ് തലേന്ന് വരാൻ പറഞ്ഞിട്ടോളൂ. വരണട്ടോ.. അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ഔദ്യോഗികമായുള്ള ക്ഷണിക്കലോക്കെ മുൻപ് കഴിഞ്ഞതാണ്. എങ്കിലും വീണ്ടും ഒരു ഓർമപ്പെടുതൽ പോലെ അവൾ എന്നോട് പറഞ്ഞു.

ആടി പെണ്ണെ. വരാം…
നീ മാത്രല്ല അഭിചേച്ചിയും…

ഞാൻ അതിന് അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

കിഷോർ… കുറച്ച് കാലത്തെ പരിചയമേ നമ്മൾ തമ്മിലൊള്ളൂ. പക്ഷേ ഒരുപാട് വർഷത്തെ അടുപ്പം എനിക്ക് നിന്നോട് തോന്നുന്നുണ്ട്. നീ നല്ലവനാണ്. അതിന് എനിക്ക് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യല്ല്യ. രമ്യ എന്തോ പറയുവാൻ വേണ്ടി മുഖവരയിട്ടു.

മനസ്സിലെ ഇഷ്ടം ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തുറന്ന് പറ. അവൾ എന്റെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി പിടിച്ചുകൊണ്ട് പറഞ്ഞു. അതിനുശേഷം അവൾ എന്റെ അടുത്ത് നിന്നും നടന്നാകന്നു.

കുറച്ച് ദിവസമായി എന്റെ മനസ്സിലും ഉരുതിരിയുന്ന കാര്യം തന്നെയാണ് രമ്യ ഇപ്പോൾ തന്നോട് പറഞ്ഞത്. അഭിരാമിയോട് തുറന്ന് പറയണമെന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ കഴിയുനില്ല. അവളെ നഷ്ടപ്പെടുത്താനും കഴിയില്ല. കാരണം ഞാൻ ഇന്ന് അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

പക്ഷേ എന്തുകൊണ്ടോ ഒന്നാവാൻ കഴിയാത്തവിധം ഞങ്ങൾക്കിടയിൽ എന്തൊക്കയെ അദൃശ്യമായ അതിർ വരമ്പുകൾ ഉള്ളതുപോലെ.

ചിന്തകൾ കാട് കയറുന്നതിനിടയിലാണ് അഭിരാമി എന്റെ മുനിലൂടെ കടന്ന് പോയത്. ആ കണ്ണുകൾ എനിലേക്ക് നീണ്ടു.

കുറച്ച് കഴിഞ്ഞതും ഫോണിൽ വാട്സാപ്പ് മെസ്സേജ് വരുന്ന സൗണ്ട് കേട്ടു. ഞാൻ ഫോൺ എടുത്ത് നോക്കി. ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ അത് അഭിരാമിയായിരുന്നു. ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു.

എന്തുപറ്റി…

ഹേയ്.. ഒന്നും ഇല്ല. ഞാൻ മറുപടി അയച്ചു.

പിന്നെ എന്താ മുഖത്തൊരു വാട്ടം.. അവളുടെ അടുത്ത ചോദ്യമെത്തി.

ഹേയ്.. തോന്നുന്നതാവും. ഞാൻ വീണ്ടും ഒഴിഞ്ഞു മാറി.

Ok ഞാൻ ഇറങ്ങാണ്. വൈകിട്ട് വിളിക്കാം. അവൾ അതും പറഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങി.

മ്മ്.. ok. ഞാൻ മറുപടി കൊടുത്തു.

അവൾ വൈകിട്ട് വിളിച്ചപ്പോഴും കാര്യമെന്താണെന്ന് ചോദിച്ചു. എന്നാൽ അപ്പോഴും ഞാൻ ഒഴിഞ്ഞ് മാറി.

Leave a Reply

Your email address will not be published. Required fields are marked *