Kallyanam Part 7 | Author : Kottaramveedan | Previous Part
എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..
അതിരാവിലെ ഇറങ്ങിയത് കൊണ്ട് നല്ല തണുത്ത അന്തരീക്ഷം.. അമൃത അമ്മയുടെ മടിയിൽ കിടന്നു ഉറക്കം ആണു…വഴിയിൽ മൂടൽ മഞ്ഞ് നിറഞ്ഞിട്ടുണ്ട്.. വണ്ടി പയ്യെ ചൂരം കയറാൻ തുടങ്ങി..
ഒരു വലിയ റിസോർട്ടിനു മുന്നിൽ ചെന്നാണ് വണ്ടി നിന്നത്.. ഞാൻ ഡോർ തുറന്ന് ഇറങ്ങി.. ചുറ്റും തേയിലതോട്ടം…അദ്യം തന്നെ എല്ലാരും കഴിക്കാം കയറി.. നല്ല വിശപ്പ് ഉണ്ടാരുന്നു…കൈ കഴുകി ഞാൻ അമൃതയുടെ അടുത്ത ആരുന്നു ഇരുന്നേ..
അവളുടെ മുഖത്തു യാത്ര ക്ഷീണം നല്ലത് പോലെ ഉണ്ടാരുന്നു…ഞങ്ങളുടെ മുന്നിൽ ചേച്ചിയും അളിയനും ആരുന്നു.. അതുകൊണ്ട് ശെരിക് ഒന്നും മിണ്ടാൻ പറ്റിയില്ല…
ചേച്ചിയൊക്കെ എണീറ്റപ്പോൾ…
ഞാൻ :“ആമി…എനിക്ക് നിന്നോട് ഒന്നും മിണ്ടണം.. “
അവൾ ചുറ്റും ഒന്നും നോക്കിട്ട്..
അവൾ :“എനിക്കും…”
ഞാൻ : ഇനി ഇവിടുന്ന് ഇവരുടെ വണ്ടിയില പോകുന്നെ…. നീ എന്റെ കൂടെ ഇരുന്ന മതി…
അവൾ തലയാട്ടി..
ഞങ്ങൾ കൈ കഴുകാൻ എണിറ്റു…എല്ലാരും റൂമിൽ പോയി ബാഗ് ഒകെ വെച്ചു തിരിച്ചു വന്നു…ഇനി അവരുടെ ജീപ്പിൽ ആണു യാത്ര…
എന്റെ പ്ലാൻ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി.. എന്റെ കൂടെ അളിയനും അമ്മാവനും വന്നു ഇരുന്നു…നിരാശയോടെ ഞാൻ ആ വണ്ടിയിൽ ഇരുന്നു…ഞങ്ങളുടെ മുൻപിലെ വണ്ടിയിൽ ആരുന്നു അമൃത..
എനിക്ക് സ്ഥലങ്ങൾ ഒന്നും കാണാൻ താല്പര്യം ഇല്ലാതെ ആയി.. മുൻപിലെ വണ്ടിയിൽ പോകുന്ന അവളെ നോക്കി സീറ്റിൽ തല ചാരി ഞാൻ ഇരുന്നു…
നല്ല ഓഫ് റോഡ് ആണ് അതും തേയില തോട്ടത്തിലൂടെ.. തണുപ്പ് ജീപ്പിലേക്ക് ഇരച്ചു കയറുന്നുണ്ട്..
ഒരു കുന്നിന് മുകളിൽ വണ്ടി നിർത്തി..എല്ലാരും ഇറങ്ങി…ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
അവൾ : പ്ലാൻ തകർന്നു അല്ലെ…
ഞാൻ ചിരിച്ചു..
ഞാൻ : വാ..
ഞങ്ങൾ മുൻപിലേക്ക് നടന്നു.. കുന്നിന്റെ അറ്റത് ഒരു പാറ ഉണ്ട്…ഞാൻ നടന്നു അതിനു മുകളിൽ കയറി…നല്ല കാറ്റ് ഉണ്ട്..
“നീ കയറി വാ..”
ഞാൻ കൈ നീട്ടി അവളെ വിളിച്ചു.. അവളെ ഞാൻ വലിച്ചു കയറ്റി…ഞങ്ങൾ രണ്ടും ആ പാറയിൽ നിന്നു.. കാറ്റത്തു അവളുടെ മുടിയും ഡ്രെസ്സും പാറി പറന്നു…സൂര്യന്റെ അവളിലേക്ക് പതിച്ചു.. ആരോ വരച്ച ഒരു ചിത്രം പോലെ ആ ഫ്രെയിം ഞാൻ നോക്കി നിന്നു…
“ഇറങ്ങി വാ പിള്ളേരെ…”
അച്ഛൻ പുറകിൽ നിന്നും വിളിച്ചിട്ട് തിരിച്ചു നടന്നു.. ഞങ്ങൾ അവിടെ നിന്നു രണ്ടു മുന്ന് ഫോട്ടോ എടുത്തു.. ഞാൻ താഴേക്ക് ഇറങ്ങി..
അവള്ക്ക് താഴേക്ക് ഇറങ്ങാൻ ഒരു പേടി പോലെ. ഞാൻ അവൾക്ക് നേരെ കൈ നീട്ടി.. അവള് എന്നിലേക്ക് ചാഞ്ഞു.. അവളെ ഞാൻ മുറുക്കെ പിടിച്ചു.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. അവൾ എന്റെ തോളിലൂടെ എന്നെ മുറുക്കെ കെട്ടിപിടിച്ചു… ഞാൻ പയ്യെ അവളെ താഴേക്ക് നിർത്തി..
അവൾ ചുണ്ട് എന്റെ കാവിലേക്ക് അടുപ്പിച്ചു.. ഒരു ചൂട് ചുംബനം സമ്മാനിച്ചു…എന്നിൽ നിന്നും അടർന്നു മാറി.. വണ്ടിയുടെ അടുത്തേക്ക് നടന്നു…ഞാൻ ഒരു സ്വപ്ന ലോകത്തിൽ നിന്നും ഞെട്ടി എണീറ്റ പോലെ.. ചുറ്റും നോക്കി…ഭാഗ്യം ആരും കണ്ടിട്ടില്ല…
ഞാനും അവളുടെ പുറകെ നടന്നു…അവൾ ഇരുന്ന ജീപ്പിൽ കയറി അവളുടെ കൂടെ ഇരുന്നു…
ചേച്ചി : ആഹ്ഹ നീ ഇതിൽ കയറിയോ…
ഞാൻ : ഓ.. അവിടെ ആ കിളവന്മാരുടെ കൂടെ ഇരുന്നിട്ട് ഒരു സുഖം ഇല്ലാ…
ഞാൻ അമൃതയുടെ മുഖത്തു നോക്കി ചിരിച്ചിട്ട് ചേച്ചിയോട് പറഞ്ഞു…
വണ്ടി മെല്ലെ നിങ്ങി തുടങ്ങി…നല്ല കട്ട ഓഫ് റോഡ്.. ഇത്രേം നേരം ഈ യാത്ര ഒരു ശാപം പോലെ തോന്നിയ എനിക്ക് ഈ യാത്ര തീരല്ലേ എന്ന് തോന്നി തുടങ്ങി…
ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു…വണ്ടി കുലുങ്ങും തോറും ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു…
അവളുടെ തോളിലൂടെ കൈ ഇട്ടു എന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി.. ഞാൻ ചുണ്ട് അടുപ്പിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. പെട്ടന്ന് കൈ മുട്ട് കൊണ്ട് എന്റെ വയറിൽ ഒറ്റ ഇടി..
