ജീവിതമാകുന്ന നൗക – 6

Kambi Kadha – Jeevitha Nauka Part 6 | Author  : Red Robin | Previous Part

“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.”

“പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്‌സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞായിരുന്നു. അവൻ എന്നെയും. അവൻ എന്നെ ക്ലാസ്സിനു വെളിയിലേക്ക് വിളിച്ചിറക്കി ഭീഷിണി സ്വരത്തിൽ സംസാരിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും അന്വേഷിച്ചത്.”

അന്നക്ക കുറച്ചു നേരം ഒന്നും മിണ്ടാൻ സാധിച്ചില്ല. അത്രക്ക് വലിയ ഷോക്കിലായിരുന്നു അവൾ.

“ഹലോ ആരാധിക അവിടെ തന്നെ ഉണ്ടോ ?”

സാറയുടെ ചോദ്യം കേട്ടാണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. ഉടനെ അവൾ രാഹുലിനെ കുറിച്ച് ചോദിച്ചു. രാഹുലിനെ മുൻപരിചയം ഇല്ലെന്നായിരുന്നു അവരുടെ മറുപടി.

കൂടുതൽ എന്തോക്കെയോ ചോദിക്കണം എന്ന് അന്നക്കു തോന്നി. പക്ഷേ എന്താണ് എന്ന് അവള്ക്ക് വ്യക്തതയുമില്ല. ഹോസ്റ്റൽ ഗേറ്റ് എപ്പോൾ വേണെമെങ്കിലും അടക്കാം. അത് കൊണ്ട് സാറക്ക് നന്ദി പറഞ്ഞിട്ട് അവൾ കാൾ അവസാനിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരികെ പോയി.

ചെന്നതും ഡയറി തുറന്നു അറിഞ്ഞ കാര്യങ്ങൾ മുഴുവൻ എഴുതി. എന്നിട്ട് ഓരോന്ന് ആലോചിച്ചിരുന്നു. അവളുടെ ചെയ്‌തികൾ അമൃതയും അനുപമയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താടി ഒരു രഹസ്യം? നീ കുറച്ചു നാളയെല്ലോ ആ ഡയറയിൽ ഒരു കുത്തികുറിക്കൽ?”

അമൃതയായിരുന്നു അത് ചോദിച്ചത്

“അതെ അതെ, ഇടയ്ക്കു അതും തുറന്നു വെച്ചു സ്വപ്‌നം കണ്ടിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ഇനി വല്ല പ്രേമവും ആണോ ഡീ”

അനുപമയുടെ വക ചോദ്യം

ഇരുവരുടെയും ചോദ്യം കേട്ട് അന്ന ഒന്ന് ഞെട്ടി. എന്തു പറഞ്ഞാലും സംഭവം കൈവിട്ടുപോകും. ഒന്നാലോചിച്ചു ശേഷം അവൾ പറഞ്ഞു.
“നിങ്ങൾ ആരോടും പറയരുത് എന്ന് എനിക്ക് പ്രോമിസ് ചെയ്യതാൽ ഞാൻ പറയാം. “

അവരിരുവരും തലയാട്ടി

“അയ്യ ചുമ്മാ തലയാട്ടിയാൽ പോരാ കൈയിൽ അടിച്ചു പ്രോമിസ് ചെയ്യ്”

അവരിരുവരും പ്രോമിസ് ചെയ്‌തു കഴിഞ്ഞതും അന്ന പറഞ്ഞു

“ഇത് അവന്മാരെ കുറിച്ചുള്ള എൻ്റെ അന്വേഷണം ആണ് ആ അർജ്ജുവും രാഹുലും. രണ്ട് പേർക്കും കൂടി എന്തോ രഹസ്യമുണ്ട്. ഇപ്പോൾ എനിക്കും അറിയില്ല. പക്ഷേ ഞാൻ അത് കണ്ടുപിടിച്ചിരിക്കും മുഴുവനായി അറിയുമ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് പറയാം “

“സൂപ്പർ അന്നേ സൂപ്പർ ഇപ്പോൾ ആണ് എൻ്റെ അന്ന പഴയതു പോലെ ആയത് നിന്നെ ഇങ്ങനെ ചവിട്ടി അരച്ച അവനോട് നീ പകരം ചോദിക്കണം. എന്തു ഹെല്പ് വേണേൽ ഞാൻ തരാം.

ഇതിനായിരിക്കും അല്ലേ നീ ജെന്നിയുടെ കൂടെ പുതിയ കൂട്ട്. ”

അമൃതാ ആവേശത്തോടെ പറഞ്ഞു

അന്ന ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്‌തത്‌.

“അവളുടെ ഒരു സിബിഐ ഡയറികുറിപ്പ് നിനക്കിതുവരെ മതിയായില്ലേ അന്നേ”

അനുപമ ഒരു ഉപദേശരൂപേണ പറഞ്ഞു

“നിങ്ങൾ നോക്കിക്കോ ഞാൻ അവനിട്ട് ഒരു പണി കൊടുക്കും ജീവിതകാലം മൊത്തം മറക്കാത്ത തരത്തിലുള്ള ഒരു പണി “

അവൾ അർജ്ജുവിനെ സ്വന്തമാക്കുന്നതായി മനസ്സിൽ കണ്ട് കൊണ്ടാണ് അത് പറഞ്ഞത്. അതിൻ്റെ ഒരു പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്തു വിടർന്നു. പക്ഷേ അമൃതയും അനുപമയും വിചാരിച്ചത് അന്നക്ക് അർജ്ജുവിനോടുള്ള പകയുടെ, പ്രതികാരത്തിൻ്റെ കൊലചിരിയാണെന്നാണ് .

“പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഒരാളോട് പോലും ഒന്നും പറയരുത്”

അനുപമയും അമൃതയും തലയാട്ടി സമ്മതിച്ചു.

ഉറങ്ങാൻ കിടന്നപ്പോൾ സാറ പറഞ്ഞ ഓരോ കാര്യത്തെ കുറിച്ച് അന്ന ആലോചിക്കുകയായിരുന്നു. പറഞ്ഞതൊക്കെ സത്യമാണ് എന്നവൾക്ക് മനസ്സിലായി. അർജുവിൻ്റെ പരീക്ഷയിലെ പെർഫോമൻസും ഒക്കെ ശരിക്കും ഉള്ളതാണ് ആണ് എന്ന മനസ്സിലായി.

രാജ്യത്തെ തന്നെ ടോപ് ഇന്സ്ടിട്യൂട്ടിൽ കയറാൻ തലയുള്ളവൻ അവിടെത്തെ കോഴ്‌സും നിർത്തി ഇവിടെ വരേണ്ട കാര്യമെന്താണ്?

പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?

അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി
പിറ്റേന്ന് രാവിലെ സുഖമില്ലെന്നു പറഞ്ഞു വാർഡൻ്റെ അടുത്തു നിന്ന് പെർമിഷൻ എടുത്ത് അന്ന ഹോസ്റ്റലിൽ തന്നെ നിന്നു.

അനുപമയും അമൃതയും ക്ലാസ്സിൽ പോയപ്പോൾ തന്നെ ലാപ്ടോപ്പ് എടുത്ത് ശിവ എന്ന പേരിൽ fb പ്രൊഫൈൽ സെർച് ചെയ്തു. പക്ഷേ ശിവ എന്ന പേരിൽ ആയിരക്കണിക്കുന്നു പ്രൊഫൈലുകൾ ഉണ്ട് പോരാത്തതിന് ശിവയുടെ മുഴുവൻ പേരും അറിയില്ല. കുറെ എണ്ണം ഒക്കെ തുറന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം. അന്നക്ക് ദേഷ്യം വന്നു. ആ കോളേജിലേക്ക് എങ്ങാനും പോയാ മതിയായിരുന്നു അവനെ കാണുകയെങ്കിലും ചെയ്യാമായിരുന്നു.

അന്നക്ക് വേറേ ഒരു ഐഡിയ തോന്നി. കൊച്ചിയിലും സൗത്ത് ഇന്ത്യയിൽ തന്നെ പല നഗരങ്ങളിൽ CAT എൻട്രൻസ് കോച്ചിങ്ങ് നൽകുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ മുഴുവൻ പേജ് പരസ്യം അവളുടെ മനസ്സിലേക്ക് വന്നു. ഏതെങ്കിലും ഒരു കോച്ചിങ്ങ് സെന്ററിൽ അർജ്ജുൻ എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാദ്യതയുണ്ട്. മാത്രമല്ല ഐ.ഐ.എം കൊൽക്കത്തയിൽ അഡ്മിഷൻ നേടണമെങ്കിൽ പ്രവേശന പരീക്ഷയിൽ നല്ല റാങ്കും വേണം. അങ്ങനെ റാങ്ക് നേടിയിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിൽ അവൻ്റെ പേരും ഫോട്ടോയും വരാൻ സാദ്യതയുണ്ട്. കോച്ചിങ്ങ് സ്ഥാപനങ്ങളുടെ ആ കൊല്ലത്തെ പരസ്യം നോക്കിയാൽ ഒരു പക്ഷേ അർജ്ജുവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ചാൻസുണ്ട്.

അന്ന വൈകിട്ട് കാണണം എന്ന് അവളുടെ അനിയൻ സ്റ്റീഫന് മെസ്സേജ് ഇട്ടു. പിന്നെ പ്രത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും അർജ്ജുവിനെ ചുമ്മാ കാണാനുള്ള മോഹത്തിൽ ലഞ്ച് ബ്രേക്ക് കഴിയുന്ന സമയം നോക്കി അന്ന ക്ലാസ്സിലേക്ക് പോയി.

വൈകിട്ട് സ്റ്റീഫനെ കണ്ട് സാറാ പറഞ്ഞതടക്കം ഉള്ള കാര്യങ്ങൾ അന്ന സ്റ്റീഫനോട് പറഞ്ഞു. ഐഐഎംമിൽ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ സ്റ്റീഫന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.

“ചേച്ചി ഐ.ഐ.എം കൊൽക്കത്തയിൽ പഠിച്ച ആൾ കോഴ്‌സ് നിർത്തി ഈ കോളേജിൽ ഒക്കെ ചേരുമോ?”

“അതിൻ്റെ കാര്യമല്ലേ നമ്മൾ അന്വേഷിച്ചു കണ്ട് പിടിക്കാൻ പോകുന്നത്”

“2018 ബാച്ച് ആകുമ്പോൾ 2016 ലെ എൻട്രൻസ് പരീക്ഷയിൽ നിന്നായിരിക്കും അഡ്‌മിഷൻ. അതിൽ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ പരസ്യം കാണും അർജ്ജു പോയിട്ടുണ്ടാകാൻ സാദ്യതയുണ്ട്. ഉയർന്ന റാങ്ക് വാങ്ങാതെ ഐ.ഐ.എം കൊൽക്കത്തയിൽ കയറി പറ്റാൻ സാദിക്കുകയുമില്ല.”
“ചേച്ചി പറഞ്ഞത് ശരി ആണ്”

“നീ പഴയ ന്യൂസ്‌പേപ്പർ എവിടുന്ന് കിട്ടുമെന്ന് പറ?”

Leave a Reply

Your email address will not be published. Required fields are marked *