ജീവിതമാകുന്ന നൗക – 6 Like

“ഡി നീ വിചാരിക്കും പോലെ ദീപു പെണ്ണുപിടിയൻ ഒന്നുമല്ല. അന്ന് അറിയാതെ ഞാൻ ആണ് അവൻ്റെ ദേഹത്ത് ചെന്ന് കയറിയതും. പിന്നെ അന്ന് എൻ്റെ പൊട്ട ബുദ്ധിക്ക് ഞാൻ അത് വിഷയമാക്കി.”

“അതൊക്കെ ഞാൻ കേട്ടിട്ടുണ്ട് അന്നേ. പക്ഷെ എനിക്ക് അവനെ ഇഷ്ടമല്ല . അത്ര തന്നെ”

“പിന്നെ അവൻ്റെ നോട്ടം കണ്ടാൽ തന്നെ അറിയാം അവൻ ആള് ശരിയല്ല”

“എന്നാലും ഇത്രക്ക് വേണ്ടായിരുന്നു കീർത്തു. ഇത് ഇപ്പൊ എല്ലാവരുടെയും മുൻപിൽ “

“എത്രയാണ് എന്ന് വെച്ചാ, ഇത് ഇപ്പോൾ മൂന്നാമത്തെ ആളാണ്. സീനിയർസിൻ്റെ ശല്യം വേറെ. എനിക്കാണെങ്കിൽ ഇതൊന്നും ഇഷ്ടമല്ല. ഒരാൾക്ക് നല്ലത് പോലെ ഒന്ന് കൊടുത്താൽ പിന്നെ ശല്യങ്ങൾ ഒഴുവായികോളും. “

അവളുടെ വാക്ക് കേട്ടപ്പോൾ അർജ്ജുവിനു പണി കൊടുക്കാൻ പോയി സ്വയം പണി കിട്ടിയ സ്വന്തം അനുഭവം ആണ് അന്നക്ക് ഓർമ്മ വന്നത്. അന്ന പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല.

അന്നുച്ചക്ക് തന്നെ സ്റ്റീഫൻ അന്നയെ ചെന്ന് കണ്ട് കാര്യങ്ങൾ അറിയിച്ചു. അവൻ്റെ ഫോണിൽ എടുത്ത ഫോട്ടോസ് കാണിച്ചു കൊടുത്തു. ഫോട്ടോസ് കണ്ടതും അന്നയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
“ചേച്ചി നമ്മൾ അന്വേഷിച്ച കണ്ട് പിടിച്ചു.”

അർജ്ജു ചേട്ടൻ്റെ ശരിക്കുള്ള പേര് ശിവ രാജശേഖരൻ എന്നാണ്.

CAT ഇന് ആൾ ഇന്ത്യ റാങ്ക് ഇരുപത്തിമൂന്നൊക്കെ ഉണ്ട്

ചേച്ചി ഞാൻ ഫോട്ടോസ് whatsapp ചെയ്യട്ടെ. “

“ഡാ അത് വേണ്ടാ നീ എനിക്ക് മെയിൽ അയച്ചാൽ മതി.

ഗുരുകുലം ഇത് ഏതാടാ ഈ കോച്ചിങ്ങ് സെൻറ്റെർ? നമ്മുടെ നാട്ടിൽ ഇല്ലല്ലോ.”

ചേച്ചി ഈ പത്രം ശ്രദ്ധിച്ചോ ടൈംസ് ഓഫ് ഇന്ത്യ ബാംഗ്ലൂർ എഡിഷൻ ആണ്.

“ഈ ഗുരുകുലം അകെ ബാംഗ്ലൂർ, ദില്ലി നോയിഡ മുംബൈ ഈ നാലു സ്ഥലത്തെ ഉള്ളു. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു ആകാൻ ആണ് ചാൻസ്.”

“പേര് കിട്ടിയ സ്ഥിതിക്ക് നമുക്ക്‌ വേറെ രീതിയിലും അന്വേഷിക്കാമെടാ.”

ഡാ താങ്ക്സ് ഡാ.

അവൾ വേഗം തന്നെ ഫേസ്ബുക്കിൽ ശിവ രാജശേഖരൻ എന്ന് സെർച്ച് ചെയ്‌തു. ആ പേരിൽ കുറച്ചു പ്രൊഫൈലുകൾ ഉണ്ട്. പലതും ലോക്കഡ്‌ ആണ്. പക്ഷേ ഒന്നിൽ മാത്രം പ്രൊഫൈൽ ഫോട്ടോ ഇല്ല. അതായിരിക്കാനാകും ചാൻസ് എന്നവളുറപ്പിച്ചു. അന്നക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിടണം എന്ന് തോന്നി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.

ക്ലാസ്സിൽ തിരിച്ചെത്തിയ അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അർജ്ജു ക്ലാസ്സിലേക്ക് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവനെ നോക്കി ‘ശിവാ’ എന്ന് വിളിച്ചു കൂവാൻ അവൾക്കു തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു.

ക്‌ളാസ്സിലേക്ക് കടന്നു വന്ന അർജ്ജുവും അന്നയിലെ മാറ്റം ശ്രദ്ധിച്ചു. പതിവിലും വിപിരീതമായി തന്നെ നോക്കി എന്ധോക്കയോ ആലോചിച്ചിരിക്കുന്ന അന്നയെ ആണ് അർജ്ജുൻ കണ്ടത്. മുഖത്തു വല്ലാത്ത ഒരു വിജയ ഭാവം. അർജ്ജുൻ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. അവൻ പതിവുപോലെ അവൻ്റെ സീറ്റിൽ പോയി ഇരുന്നു

ഇതിനിടയിൽ അമൃത അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളുടെ അടുത്ത് അന്ന ഇനിയും അർജ്ജുവിനിട്ട് പണി കൊടുക്കും എന്ന് തള്ളി. അന്ന അന്ന് ഡയറി എഴുതുമ്പോൾ പറഞ്ഞത് വെച്ചാണ് അമൃത ഇത് പറഞ്ഞത്. എന്നാൽ ഈ സംഭവം ജെന്നിയുടെ ചെവിയിൽ എത്തി. ജെന്നി വഴി രാഹുലും.
വൈകിട്ട് ഫ്ളാറ്റിലെ ബാൽക്കണിയിൽ അർജ്ജുവും രാഹുലും ക്ലാസ്സിലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

“ഡാ ജെന്നി എന്നോട് ഒരു കാര്യം പറഞ്ഞായിരുന്നു. ആ അന്ന നിനെക്കെതിരെ എന്തോക്കയോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരം. അവളുടെ റൂം മേറ്റ് അമൃത പറഞ്ഞതാണ് പോലും “

അർജ്ജു അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം അവനെ നോക്കുന്ന അന്നയുടെ മുഖമാണ് വന്നത്.

വെള്ളി ശനി ദിവസങ്ങളിൽ സീനിയർസ് വക മാനേജ്‍മെന്റ് ഫെസ്റ്റ് ആണ്. വെളളിയാഴ്ച്ച മുഴുവനും ശനിയാഴ്ച്ച ഉച്ച വരെയും സെമിനാറുകളും പ്രബന്ധ അവതരണങ്ങളും അങ്ങനെ ഓരോ പരിപാടികൾ. അതിൽ ഞങ്ങൾ ജൂനിയർസിന് വലിയ റോൾ ഒന്നുമില്ല. സെമിനാർ ഹാളിൽ പോയി ഉറങ്ങാതെ ഇതെല്ലം കേട്ടിരിക്കണം. ശനിയാഴ്ച്ച വൈകിട്ട് മുതൽ ഞങ്ങൾ ജൂനിയർസ് വക ആർട്സ് പരിപാടികൾ ഫാഷിന് ഷോ സ്കിറ്റ്‌ ഡാൻസ്, അങ്ങനെ പലതും . കോളജിൻ്റെ പുറത്തു ഓപ്പൺ വലിയ സ്റ്റേജും കാര്യങ്ങളും ഒക്കെ സെറ്റ ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *