ജീവിതമാകുന്ന നൗക – 6 Like

പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?

അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി
പിറ്റേന്ന് രാവിലെ സുഖമില്ലെന്നു പറഞ്ഞു വാർഡൻ്റെ അടുത്തു നിന്ന് പെർമിഷൻ എടുത്ത് അന്ന ഹോസ്റ്റലിൽ തന്നെ നിന്നു.

അനുപമയും അമൃതയും ക്ലാസ്സിൽ പോയപ്പോൾ തന്നെ ലാപ്ടോപ്പ് എടുത്ത് ശിവ എന്ന പേരിൽ fb പ്രൊഫൈൽ സെർച് ചെയ്തു. പക്ഷേ ശിവ എന്ന പേരിൽ ആയിരക്കണിക്കുന്നു പ്രൊഫൈലുകൾ ഉണ്ട് പോരാത്തതിന് ശിവയുടെ മുഴുവൻ പേരും അറിയില്ല. കുറെ എണ്ണം ഒക്കെ തുറന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം. അന്നക്ക് ദേഷ്യം വന്നു. ആ കോളേജിലേക്ക് എങ്ങാനും പോയാ മതിയായിരുന്നു അവനെ കാണുകയെങ്കിലും ചെയ്യാമായിരുന്നു.

അന്നക്ക് വേറേ ഒരു ഐഡിയ തോന്നി. കൊച്ചിയിലും സൗത്ത് ഇന്ത്യയിൽ തന്നെ പല നഗരങ്ങളിൽ CAT എൻട്രൻസ് കോച്ചിങ്ങ് നൽകുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ മുഴുവൻ പേജ് പരസ്യം അവളുടെ മനസ്സിലേക്ക് വന്നു. ഏതെങ്കിലും ഒരു കോച്ചിങ്ങ് സെന്ററിൽ അർജ്ജുൻ എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാദ്യതയുണ്ട്. മാത്രമല്ല ഐ.ഐ.എം കൊൽക്കത്തയിൽ അഡ്മിഷൻ നേടണമെങ്കിൽ പ്രവേശന പരീക്ഷയിൽ നല്ല റാങ്കും വേണം. അങ്ങനെ റാങ്ക് നേടിയിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിൽ അവൻ്റെ പേരും ഫോട്ടോയും വരാൻ സാദ്യതയുണ്ട്. കോച്ചിങ്ങ് സ്ഥാപനങ്ങളുടെ ആ കൊല്ലത്തെ പരസ്യം നോക്കിയാൽ ഒരു പക്ഷേ അർജ്ജുവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ചാൻസുണ്ട്.

അന്ന വൈകിട്ട് കാണണം എന്ന് അവളുടെ അനിയൻ സ്റ്റീഫന് മെസ്സേജ് ഇട്ടു. പിന്നെ പ്രത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും അർജ്ജുവിനെ ചുമ്മാ കാണാനുള്ള മോഹത്തിൽ ലഞ്ച് ബ്രേക്ക് കഴിയുന്ന സമയം നോക്കി അന്ന ക്ലാസ്സിലേക്ക് പോയി.

വൈകിട്ട് സ്റ്റീഫനെ കണ്ട് സാറാ പറഞ്ഞതടക്കം ഉള്ള കാര്യങ്ങൾ അന്ന സ്റ്റീഫനോട് പറഞ്ഞു. ഐഐഎംമിൽ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ സ്റ്റീഫന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.

“ചേച്ചി ഐ.ഐ.എം കൊൽക്കത്തയിൽ പഠിച്ച ആൾ കോഴ്‌സ് നിർത്തി ഈ കോളേജിൽ ഒക്കെ ചേരുമോ?”

“അതിൻ്റെ കാര്യമല്ലേ നമ്മൾ അന്വേഷിച്ചു കണ്ട് പിടിക്കാൻ പോകുന്നത്”

“2018 ബാച്ച് ആകുമ്പോൾ 2016 ലെ എൻട്രൻസ് പരീക്ഷയിൽ നിന്നായിരിക്കും അഡ്‌മിഷൻ. അതിൽ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ പരസ്യം കാണും അർജ്ജു പോയിട്ടുണ്ടാകാൻ സാദ്യതയുണ്ട്. ഉയർന്ന റാങ്ക് വാങ്ങാതെ ഐ.ഐ.എം കൊൽക്കത്തയിൽ കയറി പറ്റാൻ സാദിക്കുകയുമില്ല.”
“ചേച്ചി പറഞ്ഞത് ശരി ആണ്”

“നീ പഴയ ന്യൂസ്‌പേപ്പർ എവിടുന്ന് കിട്ടുമെന്ന് പറ?”

“അതൊക്കെയുണ്ട് ചേച്ചി ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഉണ്ടാകും . ഞാൻ അവിടെ പോയി അന്വേഷിക്കാം,”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവർ പിരിഞ്ഞു.

സ്റ്റീഫൻ അന്ന് വൈകുന്നേരം തന്നെ പബ്ലിക് ലിബററിയിൽ എത്തി. 2016 ലെ CAT റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി ഒക്കെ ഗൂഗിൾ ചെയ്‌ത്‌ മനസിലാക്കിയിട്ടാണ് വന്നിരിക്കുന്നത്. ഒരാഴ്ച്ചത്തെ പത്ര പരസ്യങ്ങൾ നോക്കേണ്ടതുണ്ട്. അപ്പോഴാണ് മെമ്പർഷിപ് ഉണ്ടെങ്കിലേ ലൈബ്രറിയിൽ പ്രവേശനം പോലും പറ്റൂ. മെമ്പർഷിപ് എടുക്കണമെങ്കിൽ തന്നെ ഇപ്പോൾ ഉള്ള ഏതെങ്കിലും ഒരു മെമ്പർ ആദ്യം പരിചയപ്പെടുത്തികൊണ്ട് എഴുത്ത് കൊടുക്കണം. വിദ്യാർഥി ആണേൽ പ്രിൻസിപ്പാളിൻ്റെ എഴുത്ത് വേണം. രണ്ടിനും സമയം എടുക്കും. അത് കൊണ്ട് സ്റ്റീഫൻ അവൻ്റെ അപ്പൻ്റെ പാർട്ടിയിലെ ഒരു ജില്ലാ നേതാവിൻ്റെ സഹായം തേടി. അതോടെ അവന് കാര്യങ്ങൾ എളുപ്പമായി. രാഷ്ട്രീയക്കാരൻ്റെ ശുപാർശ വന്നതും അവൻ്റെ സഹായത്തിന് അസിസ്റ്ററെ ലൈബ്രേറിയൻ തന്നെ എത്തി.

അവൻ ആവിശ്യപെട്ട പ്രകാരം ജനുവരി 1, 2016 മുതൽ 10 ദിവസത്തെ മേജർ ന്യൂസ്പേപ്പർസ് എല്ലാം ലൈബ്രേറിയൻ എത്തിച്ചു. അവൻ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി, രണ്ട് മൂന്ന് പേരുകേട്ട സ്ഥാപങ്ങളുടെ മുഴുവൻ പേജ് പരസ്യം ഉണ്ട്. അതിൽ ഗുരുകുലം എന്ന കോച്ചിങ്ങ് സ്ഥപനത്തിൻ്റെ മുഴുവൻ പേജ് പരസ്യത്തിൽ അവൻ ആ ഫോട്ടോ കണ്ടു AIR 23 ശിവ രാജശേഖരൻ (ഓൾ ഇന്ത്യ റാങ്ക് 23 ) അവൻ വേഗം തന്നെ മൊബൈൽ ഫോണിൽ ഒന്നു രണ്ടു ഫോട്ടോ എടുത്തു. എന്നിട്ട് ലൈബ്രേറിയൻ നന്ദി പറഞ്ഞു അവിടന്ന് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *