ജീവിതമാകുന്ന നൗക – 6

അർജ്ജു ചേട്ടൻ്റെ ശരിക്കുള്ള പേര് ശിവ രാജശേഖരൻ എന്നാണ്.

CAT ഇന് ആൾ ഇന്ത്യ റാങ്ക് ഇരുപത്തിമൂന്നൊക്കെ ഉണ്ട്

ചേച്ചി ഞാൻ ഫോട്ടോസ് whatsapp ചെയ്യട്ടെ. “

“ഡാ അത് വേണ്ടാ നീ എനിക്ക് മെയിൽ അയച്ചാൽ മതി.

ഗുരുകുലം ഇത് ഏതാടാ ഈ കോച്ചിങ്ങ് സെൻറ്റെർ? നമ്മുടെ നാട്ടിൽ ഇല്ലല്ലോ.”

ചേച്ചി ഈ പത്രം ശ്രദ്ധിച്ചോ ടൈംസ് ഓഫ് ഇന്ത്യ ബാംഗ്ലൂർ എഡിഷൻ ആണ്.

“ഈ ഗുരുകുലം അകെ ബാംഗ്ലൂർ, ദില്ലി നോയിഡ മുംബൈ ഈ നാലു സ്ഥലത്തെ ഉള്ളു. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു ആകാൻ ആണ് ചാൻസ്.”

“പേര് കിട്ടിയ സ്ഥിതിക്ക് നമുക്ക്‌ വേറെ രീതിയിലും അന്വേഷിക്കാമെടാ.”

ഡാ താങ്ക്സ് ഡാ.

അവൾ വേഗം തന്നെ ഫേസ്ബുക്കിൽ ശിവ രാജശേഖരൻ എന്ന് സെർച്ച് ചെയ്‌തു. ആ പേരിൽ കുറച്ചു പ്രൊഫൈലുകൾ ഉണ്ട്. പലതും ലോക്കഡ്‌ ആണ്. പക്ഷേ ഒന്നിൽ മാത്രം പ്രൊഫൈൽ ഫോട്ടോ ഇല്ല. അതായിരിക്കാനാകും ചാൻസ് എന്നവളുറപ്പിച്ചു. അന്നക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിടണം എന്ന് തോന്നി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.

ക്ലാസ്സിൽ തിരിച്ചെത്തിയ അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അർജ്ജു ക്ലാസ്സിലേക്ക് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവനെ നോക്കി ‘ശിവാ’ എന്ന് വിളിച്ചു കൂവാൻ അവൾക്കു തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു.

ക്‌ളാസ്സിലേക്ക് കടന്നു വന്ന അർജ്ജുവും അന്നയിലെ മാറ്റം ശ്രദ്ധിച്ചു. പതിവിലും വിപിരീതമായി തന്നെ നോക്കി എന്ധോക്കയോ ആലോചിച്ചിരിക്കുന്ന അന്നയെ ആണ് അർജ്ജുൻ കണ്ടത്. മുഖത്തു വല്ലാത്ത ഒരു വിജയ ഭാവം. അർജ്ജുൻ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. അവൻ പതിവുപോലെ അവൻ്റെ സീറ്റിൽ പോയി ഇരുന്നു

ഇതിനിടയിൽ അമൃത അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളുടെ അടുത്ത് അന്ന ഇനിയും അർജ്ജുവിനിട്ട് പണി കൊടുക്കും എന്ന് തള്ളി. അന്ന അന്ന് ഡയറി എഴുതുമ്പോൾ പറഞ്ഞത് വെച്ചാണ് അമൃത ഇത് പറഞ്ഞത്. എന്നാൽ ഈ സംഭവം ജെന്നിയുടെ ചെവിയിൽ എത്തി. ജെന്നി വഴി രാഹുലും.
വൈകിട്ട് ഫ്ളാറ്റിലെ ബാൽക്കണിയിൽ അർജ്ജുവും രാഹുലും ക്ലാസ്സിലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

“ഡാ ജെന്നി എന്നോട് ഒരു കാര്യം പറഞ്ഞായിരുന്നു. ആ അന്ന നിനെക്കെതിരെ എന്തോക്കയോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരം. അവളുടെ റൂം മേറ്റ് അമൃത പറഞ്ഞതാണ് പോലും “

അർജ്ജു അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം അവനെ നോക്കുന്ന അന്നയുടെ മുഖമാണ് വന്നത്.

വെള്ളി ശനി ദിവസങ്ങളിൽ സീനിയർസ് വക മാനേജ്‍മെന്റ് ഫെസ്റ്റ് ആണ്. വെളളിയാഴ്ച്ച മുഴുവനും ശനിയാഴ്ച്ച ഉച്ച വരെയും സെമിനാറുകളും പ്രബന്ധ അവതരണങ്ങളും അങ്ങനെ ഓരോ പരിപാടികൾ. അതിൽ ഞങ്ങൾ ജൂനിയർസിന് വലിയ റോൾ ഒന്നുമില്ല. സെമിനാർ ഹാളിൽ പോയി ഉറങ്ങാതെ ഇതെല്ലം കേട്ടിരിക്കണം. ശനിയാഴ്ച്ച വൈകിട്ട് മുതൽ ഞങ്ങൾ ജൂനിയർസ് വക ആർട്സ് പരിപാടികൾ ഫാഷിന് ഷോ സ്കിറ്റ്‌ ഡാൻസ്, അങ്ങനെ പലതും . കോളജിൻ്റെ പുറത്തു ഓപ്പൺ വലിയ സ്റ്റേജും കാര്യങ്ങളും ഒക്കെ സെറ്റ ആക്കിയിട്ടുണ്ട്.

ഞങ്ങളുടെ ബാച്ചിലെ കുറെ പേർ പെർഫോം ചെയുന്നുണ്ട്. ഞാനും രാഹുലും ഒരു പരിപാടിക്കും ഇല്ല. ശനിയാഴ്ച്ച അറ്റെൻഡസ് നിർബന്ധം ആണെങ്കിലും പോലും മുങ്ങാണം എന്നാണ് ഞാൻ തീരുമാനിച്ചത് എന്നാൽ ജെന്നിയുടെ ഡാൻസ് ഉണ്ട് എന്ന് പറഞ്ഞു രാഹുൽ എന്നെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ഞാനും രാഹുലും അല്പം ലേറ്റ് ആയാണ് എത്തിയത്.

മൈക്കിൽ പരിപാടികൾ അന്നൗൻസ് ചെയുന്ന ശബ്‌ദം കേട്ടപ്പോൾ തന്നെ മെയിൻ അവതാരക അന്നയാണ് എന്ന് മനസ്സിലായി. ഞാനും രാഹുലും ഏറ്റവും പുറകിലായി നിൽപ്പുറപ്പിച്ചു. സ്റ്റേജിൽ അന്ന ഒരു കറുത്ത സാരിയും ഗോൾഡൻ സ്ലീവ് ലെസ്സ് ബ്ലൗസ് ഒക്കെ അണിഞ്ഞു അതി സുന്ദരിയായിട്ടുണ്ട്. ഇംഗ്ലീഷും മലയാളവും അല്പം നർമ്മവും ഒക്കെ കൂട്ടി കലർത്തി നല്ല ഭംഗിയായി ഓരോ പരിപാടിക്കും അവൾ ഇൻട്രോ പറയുന്നുണ്ട്. പഴയതിലും കൂടുതൽ എനർജി ലെവൽ.

ജെന്നിയുടെ ഡാൻസ് തുടങ്ങാറായപ്പോൾ അവൻ അങ്ങോട്ട് പോയി. സൂര്യയും പ്രീതിയും ഒക്കെ ചേർന്നുള്ള ഗ്രൂപ്പ് ഡാൻസ് ആണ്. ഡാൻസ് കഴിഞ്ഞു അവർ സ്റ്റേജിൽ നിന്നിറങ്ങിയിട്ടും രാഹുലിനെ കണ്ടില്ല. പതിവ് പോലെ അവൻ സൊള്ളാൻ പോയി കാണും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുമുഖനായ ഒരു ചെറുപ്പക്കാരൻ ഒരു ഔഡി കാറിൽ വന്നിറങ്ങി. അയാൾ ഞാൻ നിൽക്കുന്നതിൻ്റെ അവിടന്ന് കുറച്ചു മാറി നിലയുറപ്പിച്ചു. എവിടെയോ കണ്ട് മറഞ്ഞ ഒരു മുഖം. അവൻ സ്റ്റെജിൻ്റെ അരികിലായി നിൽക്കുന്ന അന്നയെ നോക്കി ഒന്ന് കൈ വീശി കാണിച്ചു. അവനെ കണ്ടതും നിമിഷ നേരത്തേക്ക് അന്ന ആശ്ചര്യപ്പെട്ടു. മുൻപരിചയം ഉണ്ടെന്നു വ്യക്തമാണ്. അവൾ പിന്നെലേക്ക് വന്ന് അൽപ്പ നേരം സംസാരിച്ചിട്ട് തിരിച്ചു സ്റ്റേജിലേക്ക് പോയി. അപ്പോളാണ് ആളെ എനിക്ക് മനസ്സിലായത്. അന്ന് രാഹുൽ എടുത്തിട്ടടിച്ച ജിമ്മിയുടെ ചേട്ടൻ. അന്നയുടെ ഭാവിവരന്‍.
അപ്പോഴേക്കും സ്റ്റേജിൽ അന്ന ഞങ്ങളുടെ ബാച്ച്കാർ അവതരിപ്പിക്കുന്ന സ്കിറ്റ അന്നൗൻസ് ചെയ്‌തു. എന്തായാലും അരമണിക്കൂർ കാണും. സ്റ്റേജിൽ നിന്നിറങ്ങിയതും അവൾ വീണ്ടും അവൻ്റെ അടുത്തേക്ക് ചെന്നു. ഈ തവണ ഞാൻ നിൽക്കുന്ന സൈഡിലൂടെ ആണ് നടന്നു വന്നത്. അവിടെ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്തു ആദ്യം ഒരു ഞെട്ടലും പിന്നെ ഒരു ചമ്മലും വന്നു. എങ്കിലും വേഗത്തിൽ അവൾ അത് മറച്ചു പിടിച്ചു അവൻ്റെ അടുത്തേക്ക് നീങ്ങി. അവർ എന്തോക്കെയോ സംസാരിച്ചു നിൽക്കുന്നുണ്ട്.

സ്റ്റേജിൽ സ്കിറ്റ് തകർക്കുകയാണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അവരിലാണ്. തലേ ദിവസം അന്നയെ കുറിച്ച് രാഹുൽ പറഞ്ഞതു കൊണ്ടാണോ അതോ അവൾ ആ ചെറുപ്പക്കാരൻ്റെ അടുത്തു പോയി സംസാരിക്കുന്നത് കണ്ടത് കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്തോ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നുന്നു. ആ തെണ്ടി രാഹുലിനെ ആണെങ്കിൽ കാണാനുമില്ല. അവൻ വന്നിരുന്നെങ്കിൽ പോകാമായിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ്റെയും അന്നയുടെയും സംസാരം എന്നെ കുറിച്ചാണ് എന്ന് വ്യക്തമായി. അവൻ്റെ മുഖ ഭാവം പെട്ടന്ന് മാറി. എന്നെ കലിപ്പിൽ നോക്കുന്നുണ്ട്. സ്റ്റേജിൽ നിന്നുള്ള അരണ്ട വെളിച്ചത്തിലും അത് വ്യക്തമാണ്. അന്ന അവനോട് വീണ്ടും എന്തോക്കയോ പറയുന്നുണ്ട്. പക്ഷേ അവൻ ചിറഞ്ഞു തന്നെയാണ് എന്നെ നോക്കുന്നത്. ഞാൻ തിരിച്ചും.

സംഭവം പന്തിയല്ല എന്ന് അന്നക്ക് മനസ്സിലായി എന്ന് തോന്നുന്നു അവൾ അവൻ്റെ കൈയിൽ കയറി പിടിച്ചു. അത് കണ്ടതും എൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവൻ പെട്ടന്ന് വാകൊണ്ട് പോടാ പോടാ എന്ന് ആംഗ്യം കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *