ജീവിതമാകുന്ന നൗക – 12 Likeഅടിപൊളി  

Kambi Kuttan – Jeevitha Nauka Part 12 | Author  : Red Robin |Previous Part

അർജ്ജുവിൻ്റെ ഫ്ലാറ്റ് :

പതിവിലും വൈകിയാണ് അർജ്ജു എഴുന്നേറ്റത്. കുറച്ചു നേരം കട്ടിലിൽ തന്നെ കിടന്നു.

ജീവിയുടെയും അരുൺ സാറിൻ്റെയും ഒക്കെ അടുത്ത് ഈ പെണ്ണിൻ്റെ കേസ് പറഞ്ഞോണ്ടിനി ചെല്ലില്ല. ഇന്നൊരു ദിവസം കൂടി നോക്കിയിട്ട് നടന്നില്ലെങ്കിൽ വേറെ വഴി നോക്കണം. എങ്ങനെയെങ്കിലും അന്നയെ പറഞ്ഞു വിടണം. നേരിട്ടൊരു ഏറ്റുമുട്ടൽ സാദ്യമല്ല. വെറുപ്പിച്ചിട്ടാണെങ്കിലും പുറത്താക്കണം.

ഫ്രഷ് ആയി റൂമിൽ നിന്ന് വെളിയിലേക്കിറങ്ങി. ഭാഗ്യം അവളെ കാണാനില്ല. ഇനി റൂമിൽ തന്നെ ആയിരിക്കുമോ?

രാഹുൽ കിടക്കുന്ന റൂം അടഞ്ഞാണ് കിടക്കുന്നത്. രാത്രി ജെന്നിയുമായി കഥ സൊല്ലിയിട്ട് എഴുന്നേറ്റ് കാണില്ല.

മണി ചേട്ടൻൻ്റെ അടുത്തു നിന്ന് കാപ്പി വാങ്ങാനായി അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അന്നയുടെ റൂമിലേക്ക് ഒന്ന് നോക്കി. അവൾ കൈയടക്കിയ റൂം തുറന്നാണ് കിടക്കുന്നത്. റൂമിൽ ഇല്ലെന്ന് തോന്നുന്നു. രാവിലെ തന്നെ എവിടെ പോയി?

“അന്ന മോള് പുറത്തോട്ട് പോകുന്നത് കണ്ടു. പള്ളിയിൽ പോകുന്നു എന്നാണ് പറഞ്ഞത്. “

മണി ചേട്ടൻ കാപ്പി തരുന്നതിന് ഇടയിൽ പറഞ്ഞു

‘അന്ന മോള്’ ഇവൾ മണി ചേട്ടനെയും കൈയിലടുത്തോ?

എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കാപ്പി വാങ്ങി ബാൽക്കണിയിലേക്ക് പോയി.

കാപ്പി കുടിച്ചു തുടങ്ങിയപ്പോളേക്കും കാളിംഗ് ബെൽ മുഴങ്ങി. മഹാറാണി ആയിരിക്കും. ഞാൻ എഴുന്നേൽക്കാൻ പോയില്ല. മണി ചേട്ടൻ പോയി വാതിൽ തുറന്ന ശേഷം എന്നെ നോക്കി.

അന്ന അല്ലെന്ന് തോന്നുന്നു. ഞാൻ വാതിലേക്ക് ചെന്നു.

ഫ്ലാറ്റ് അസോസിയേഷൻ പ്രമുഖർ ആണ്. കുര്യൻ കഴുവേറി, ചൊറിയൻ ചെറിയാൻ, തോമാച്ചൻ, പിന്നെ മൂന്നാല് ആന്റി മാർ. എല്ലാവരും കട്ട കലിപ്പിലാണ്.

വീണ്ടും ലിഫ്റ്റ് തുറന്നു രണ്ട് പേർ കൂടി എത്തി പിന്നിൽ സ്ഥാനം പിടിച്ചു. വേറെ ആരുമല്ല നമ്മുടെ സിങ് ജി യും വേറെ ഒരാളുമാണ്. ജീവിയുടെ ടീം. ലിഫ്റ്റിലെ ക്യാമെറയിൽ പട വരുന്നത് കണ്ട് വന്നതായിരിക്കും.
അകത്തോട്ട് ഇരിക്കണം എന്ന് പറയാൻ പോയില്ല. ചൊറിയൻ തവളകളെ അകത്തു കയറ്റാൻ കൊള്ളില്ലെല്ലോ.

“രാഹുലിനെ പോയി വിളിക്ക് ” ഞാൻ മണി ചേട്ടൻ്റെ അടുത്തു പതുക്കെ പറഞ്ഞു.

: “ഇതൊന്നും ഇവിടെ പറ്റില്ല ?” ചൊറിയാൻ ചെറിയാൻ

ശരിയാണ് ഞങ്ങൾക്കും പറ്റുന്നില്ല. പക്ഷേ അത് അവരുടെ അടുത്തു പറയാൻ പറ്റില്ലല്ലോ. ഞാൻ എല്ലാവരെയും ഒന്ന് നോക്കി. എല്ലാവരും കലിപ്പിലാണ്. ഇന്നലെ അന്നയുടെ വായിൽ നിന്ന് കേട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു കുര്യൻ ഒന്നും മിണ്ടുന്നില്ല.

“പറയാനുള്ളത് ഒക്കെ ഇന്നലെ തന്നെ പറഞ്ഞില്ലേ. ഞങ്ങളുടെ ഫ്ലാറ്റിനകത്തു നടക്കുന്നത് നിങ്ങളാരും നോക്കാൻ വരേണ്ട. എന്തായാലും ഇവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള അനാശ്യാസം ഒന്നും നടക്കുന്നില്ല. ഇനി നിങ്ങൾ അങ്ങനെ വിചാരിച്ചാൽ തന്നെ എനിക്കൊന്നുമില്ല. “

“ശരി ഫ്ലാറ്റിനകത്ത്‌ കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല. പക്ഷേ ഫ്ലാറ്റിനു പുറത്തെ കാര്യങ്ങളോ ?” ചെറിയാൻ

എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

“ഇന്നലെ ഇവിടെ പൊറുതി തുടങ്ങിയ പെണ്ണ് രാവിലെ തന്നെ ഈ നിൽക്കുന്ന ലിസിയെയും കൂട്ടരെയും ചീത്ത വിളിച്ചു.” ചെറിയാൻ

അപ്പോൾ അതാണ് സംഭവം പരദൂഷണം ടീമിന് അന്നയുടെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതിൻ്റെ ചൊരുക്കാണ്. ഇതൊക്കെ എപ്പോൾ നടന്നു. ഇതിന് ഇപ്പോൾ എന്തു മറുപടി പറയും.

“ഡാ അർജ്ജു എന്താണ് പ്രശനം ?”

രാഹുൽ എഴുന്നേറ്റ് വന്നിട്ടുണ്ട്. ആൾ ഫുൾ സ്വിങ്ങ് ആയാൽ രാവിലെ തന്നെ പണി പാളും.

“ഇവിടത്തെ പെണ്ണ് രാവിലെ ഞങ്ങളെ ചീത്ത വിളിച്ചു. “

മുൻപിൽ നിൽക്കുന്ന ആന്റി മൊഴിഞ്ഞു.

“ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.” ചെറിയാൻ

അവൻ എന്നെ നോക്കുന്നുണ്ട്. ഞാൻ അവനെയും.

“അവൾ ഇവിടെയില്ല. “

“നുണ പറയാതെ അവളെ ഇങ്ങോട്ട് വിളിക്ക്. കമ്മീഷൻറെ അവൾക്കറിയാമെങ്കിൽ എനിക്ക് അതിനും മുകളിൽ പിടിയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *