പിന്നെ കുറെ നേരം മണി ചേട്ടൻൻ്റെ അടുത്തു സംസാരിച്ചു നിന്നു. ആള് ഒരു സാധു മനുഷ്യൻ ആണ്. പെട്ടന്ന് തന്നെ പുള്ളിയുടെ അടുത്തു കൂട്ടായി.
രാവിലെ ഫ്ലാറ്റ് അസോസിയേഷൻകാർ വന്ന് വഴക്കുണ്ടാക്കിയ കാര്യമൊക്കെ പുള്ളി പറഞ്ഞു.
ചുമ്മാതല്ല വന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു വാട്ടമുണ്ടായിരുന്നത്.
എപ്പോഴോ ജെന്നിയും രാഹുലും മുറിയിൽ നിന്നിറങ്ങി വന്നു. ജെന്നി എൻ്റെ അടുത്തു വന്ന് ഒരു വളിച്ച ചിരി പാസാക്കിയിട്ട് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞിറങ്ങി. രാഹുലും ഒന്നും പറയാതെ കൂടെയിറങ്ങി. ഇനി ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഹോസ്റ്റലിൽ പോയി ജെന്നി പറയാതിരുന്നാൽ മതിയായിരുന്നു.
രാഹുൽ പെട്ടന്ന് തന്നെ തിരിച്ചെത്തി വീണ്ടും അവൻ്റെ റൂമിൽ കയറി വാതിലടച്ചു.
മണി ചേട്ടൻ ഉച്ച ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ പുള്ളിയെ സഹായിക്കാണം എന്ന് തോന്നി. പക്ഷേ എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല കാര്യം ഉണ്ടാക്കാൻ ഒന്നുമറിയില്ല അടുക്കള വശത്തേക്ക് പോകാറേ ഇല്ല. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ അമ്മ ഇല്ലാത്ത കൊച്ചാണ് കുക്കിംഗ് പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോളാണ് സമ്മതിച്ചത്.
ഫുഡ് ഒക്കെ മണി ചേട്ടൻ ആണ് ഉണ്ടാക്കിയത്. എൻ്റെ വക ഓംലെറ്റ്. മണി ചേട്ടൻ പറഞ്ഞു തന്ന പോലെ ഉണ്ടാക്കിയത്. കൊള്ളാമെല്ലോ പരിപാടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ട് പേരും റൂമിൽ നിന്നിറങ്ങി വന്നു. അത് അല്ലെങ്കിലും അങ്ങനെയാണെല്ലോ ഫുഡടിക്കാൻ എന്തായാലും എത്തും. അന്ന് ജേക്കബ് അങ്കിളിൻ്റെ അടുത്തും കണ്ടതാണല്ലോ.
വൈകിയത് കൊണ്ടാണോ എന്നറിയില്ല നല്ല ഫാസ്റ്റായി കഴിക്കുന്നുണ്ട്. രണ്ട് പേരും എന്നെ നോക്കുന്നു പോലുമില്ല.
അർജ്ജുവിൻ്റെ മുഖത്തു ഞാൻ നോക്കി. നീരുണ്ടോ എന്നറിയാൻ സാധിക്കില്ല. അതിനുമാത്രം കട്ടിയിലാണ് മുടി .
ഞാനാണ് ഓംലെറ്റ് ഉണ്ടാക്കിത് എന്ന് മണി ചേട്ടൻ വലിയ കാര്യമായി പറഞ്ഞു. വേണ്ടായിരുന്നു എന്നാലും കേൾക്കാൻ ഒരു സുഖമുണ്ട്.
അത് പറഞ്ഞപ്പോൾ രണ്ട് പേരും ഒന്ന് മടിച്ചു. അവരുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അർജ്ജു അത് കണ്ട് കാണണണം അവൻ എന്നെ പുച്ഛിച്ചു.
കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി ബാൽക്കണിയിൽ പോയി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. എന്നെ പുറത്താക്കാനുള്ള വല്ല പ്ലാനുമായിരിക്കണം.
ഞാൻ മണിച്ചേട്ടനെ നിർബന്ധിച്ചു കൂടെ ഇരുത്തി ഫുഡ് വിളംബി ആദ്യമൊന്നും പുള്ളി സമ്മതിച്ചില്ല. എൻ്റെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോളാണ് മണി ചേട്ടൻ ഐസ്ക്രീമിൻ്റെ കാര്യം ഓർത്തു പറഞ്ഞത്. എല്ലാവര്ക്കും എടുത്തു കൊടുക്കാവോ എന്ന് ചോദിച്ചു.
ഫ്രിഡ്ജിൽ പോയി നോക്കിയപ്പോൾ അധികമില്ല. അത് മൊത്തം ഒരു വലിയ ബൗളിലാക്കി മണി ചേട്ടൻ്റെ അടുത്ത് പോയിരുന്നു കഴിക്കാൻ തുടങ്ങി.
“അവർക്ക് ?”
“ഇത് എനിക്ക്മാത്രമുള്ളതേ ഉള്ളു മണി ചേട്ടാ”
പുള്ളി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
കറക്റ്റ് ടൈമിൽ രാഹുൽ പോയി ഐസ്ക്രീം തപ്പുന്നുണ്ടായിരുന്നു. വന്നത് പോലെ തന്നെ തിരിച്ചു പോയി.
പിന്നെ രണ്ട് പേരും കൂടി അർജ്ജുവിൻ്റെ റൂമിൽ കയറി വാതിലടച്ചു.
കുറച്ചു നേരം കൂടി മണി ചേട്ടൻ്റെ അടുത്ത് സംസാരിച്ചിരുന്നിട്ട് ഞാൻ കൈയേറിയ മുറിയിലേക്കു പോയി. അല്ലേലും കൈയേറ്റം ഞങ്ങൾ പാലാകാർക്ക് പുത്തിരിയല്ലെല്ലോ.
ബുക്ക് അടക്കം എല്ലാം പെട്ടിയിലും ബാഗിലുമായിട്ടാണ് ഇരിക്കുന്നത്. അൽമാരിയിലേക്ക് എടുത്തു വെക്കേണമോ? നാളെ ഇവിടന്ന് ഇറങ്ങേണ്ടി വന്നാൽ ഇരട്ടി പണിയാകും.
പിന്നെയാണ് assignment ചെയ്യാനുള്ള കാര്യം ഓർത്തത്. നേരെ ലാപ് തുറന്നു വെച്ചു അത് ചെയ്‌തു തീർത്തു. ചെയ്‌തു കഴിഞ്ഞപ്പോളേക്കും സമയം നാല് കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് തോന്നി
പുറത്തേക്കിറങ്ങി നോക്കി അർജ്ജുവിൻ്റെ റൂം അടഞ്ഞിരിക്കുകയാണ്.
അവരുറങ്ങുകയാണ് എന്ന് തോന്നുന്നു. മോൾക്ക് കാപ്പിയോ ചായയോ. കഴിക്കാൻ ബിസ്ക്കറ്റ് ഉള്ളു. ”
ബിസ്ക്കറ്റ് വേണ്ട മണി ചേട്ടാ,ഞാൻ എന്തെങ്കിലും ഓർഡർ ചെയ്യട്ടെ സാധനം എത്തിയിട്ട് കാപ്പി എടുത്താൽ മതി
