⏱️ദി ടൈം – 4⏱️ 1

ദി ടൈം 4

The Time Part 4 | Author : Fang Leng

[ Previous Part ]

 


 

ഒരുപാട് വൈകി എന്നറിയാം അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു കഥ മുഴുവൻ തീർത്ത ശേഷം ഒറ്റ പാർട്ടായി അപ്‌ലോഡ് ചെയ്യാം എന്നാണ് കരുതിയിരുന്നത് എന്നാൽ ലെങ്ത്ത്‌ കൂടിയാൽ ചിലർക്ക് ബുദ്ധിമുട്ടാകും എന്നുള്ളതുകൊണ്ട് ബാക്കിയുള്ള കഥ രണ്ട് പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്യുന്നു കഥ മുഴുനും ഞാൻ എഴുതി കഴിഞ്ഞു അടുത്ത ഭാഗം അഥവാ ക്ലൈമാക്സ്‌ ഉടൻ അപ്‌ലോഡ് ചെയ്യും കുറിച്ച് പണികൾ കൂടിയേ ബാക്കിയുള്ളു കഥ വായിച്ചു അഭിപ്രായം കമെന്റ് ചെയ്യുക മോശമായെങ്കിൽ തീർച്ചയായും എഴുതുക എങ്കിലെ ക്ലൈമാക്സ്‌ നന്നാക്കാൻ കഴിയു 💙💙

6 മാസങ്ങൾക്ക് മുൻപ്

“അമ്മു നീ ഇതുവരെ റെഡിയായില്ലേ വേഗം വാ ”

അമ്മുവിന്റെ വീട്ടിലേക്കെത്തിയ റിയ അവളെ ഉറക്കെ വിളിച്ചു

“നീ എത്തിയോ ”

പതിയെ പടിക്കെട്ടുകൾ ഇറങ്ങിക്കൊണ്ട് അമ്മു അവളോട് ചോദിച്ചു

“നീ നല്ല ആളാ ഇതുവരെ ഒരുങ്ങിയില്ലേ എന്താടി ഇത് സമയം എത്രയായെന്നറിയാമോ ”

“റിയേ എനിക്ക് ഇന്ന് തീരെ സുഖം തോന്നുന്നില്ലെടി എന്തോ ഒരു വയ്യായിക പോലെ ”

“വേണ്ട മോളെ ഒരൊഴിവും പറയണ്ട അല്ലെങ്കിലും നിനക്കി പ്രശ്നം ഉള്ളതാ എല്ലാം പ്ലാൻ ചെയ്ത ശേഷം അവസാനം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറൽ ഇത്തവണ പറ്റില്ല മോളെ വേഗം റെഡിയായിക്കെ നീതു അവിടെ റെഡിയായി നിൽപ്പുണ്ട് നമുക്ക് വേഗം പോകണം ”

പെട്ടെന്നാണ് അമ്മുവിന്റെ അമ്മ അവിടേക്ക് എത്തിയത്

“റിയമോൾ ആയിരുന്നോ വാ മോളെ ഞാൻ ചായ എടുക്കാം ”

“വേണ്ടമ്മേ ഞാൻ കുടിച്ചതാ ദാ ഇവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി ”

“റിയേ ഇവൾക്ക് അത്ര സുഖമില്ലെന്നാ പറയുന്നത് നിങ്ങൾക്ക് മറ്റൊരു ദിവസം പോയാൽ പോരേ “

“അമ്മേ അവിടെ ഇന്നുകൂടിയേ പ്രോഗ്രാം ഉള്ളു ലാസ്റ്റ് ഡേയാണ്‌ ഇവൾക്ക് ഒരു കുഴപ്പവുമില്ല എല്ലാം ആക്ടിങ്ങാ അമ്മു വേഗം വരാൻ നോക്ക് ”

“റിയേ വയ്യെടി ”

“ശെരി നീ വരണ്ട പിന്നെ ഇനി എന്നോട് ഒരിക്കലും മിണ്ടാൻ വന്നേക്കരുത് കേട്ടല്ലോ ”

ഇത്രയും പറഞ്ഞു റിയ പതിയെ തിരിഞ്ഞു

“നിക്കെടി ഞാൻ വരാം പോരേ ഹോ ഇങ്ങനെയൊരു തൊട്ടാ വാടി ”

ഇത്രയും പറഞ്ഞു അമ്മു റൂമിലെക്ക് ചെന്നു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ റെഡിയായി പുറത്തേക്ക് എത്തി

“എങ്ങനെയുണ്ട് റിയേ കൊള്ളാമോ പുതിയ ഡ്രസ്സ്‌ ഒക്കെ കഴുകി ഇട്ടേക്കുവാ ഇതല്പം പഴയതാ ”

ഇട്ടിരിക്കുന്ന ഡ്രെസ്സിനെ ഒന്നുകൂടി നോക്കിയ ശേഷം അമ്മു പറഞ്ഞു

“ഹോ കൊള്ളാടി നീ എന്തിട്ടാലും സൂപ്പറല്ലേ വേഗം വാ സമയം പോയി ”

“റിയേ നിങ്ങൾ എങ്ങനെയാ പോകുന്നത് ”

അമ്മുവിന്റെ അമ്മ റിയയോടായി ചോദിച്ചു

“ബസ്സിലാ അമ്മേ ”

“ഉം ശെരി റിയേ സൂക്ഷിച്ചു പോണേ ഇവൾക്ക് ശ്രദ്ധ അല്പം കുറവാ നീ വേണം ഇവളെ നോക്കാൻ ”

“അതൊക്കെ ഞാൻ ഏറ്റു അമ്മേ നീ വാ അമ്മു ”

ഇത്രയും പറഞ്ഞു റിയ വീടിനു പുറത്തേക്കു നടന്നു ഒപ്പം അമ്മുവും അവർ പതിയെ വീടിനു അല്പം മാറി പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്കെത്തി

“പുറകിൽ കയറിക്കോ അമ്മു ”

റിയ അമ്മുവിനോടായി പറഞ്ഞു

“കാറോ ഇതെങ്ങനെ ”

“അച്ഛൻ ഇന്ന് കാർ എടുത്തില്ല ഞാൻ പയ്യെ ഇങ്ങ് പൊക്കി എങ്ങനെയുണ്ട് ഇന്ന് നമുക്ക് പൊളിക്കാം ”

“അതിന് ആര് കാർ ഓട്ടിക്കും ”

“ഈ ഞാൻ അല്ലാതെ വേറേ ആര് ”

“അതിന് നിനക്ക് ലൈസൻസ് ഒക്കെ യുണ്ടോ ”

“ഓഹ് പിന്നെ എല്ലാരും ലൈസൻസ് ഉണ്ടായിട്ടല്ലെ വണ്ടിയോടിക്കുന്നത് നീ വാടി ഇത് ഇന്നത്തെക്കല്ലേ ഒരു പ്രശ്നവും ഉണ്ടാകില്ല ”

“റിയേ നീതു എവിടെ അവളെ വീട്ടിൽ ചെന്ന് പിക്ക് ചെയ്യണോ ”

“അവൾ നിന്നെ പോലെയല്ല നേരത്തേ എത്തിയിട്ടുണ്ട് കാറിൽ ഇരിപ്പുണ്ട് “

ഇത്രയും പറഞ്ഞു റിയ കാറിന്റെ ബാക്ക് ഡോർ തുർന്നു കൊടുത്തു ശേഷം ഫ്രണ്ട് ഡോർ തുറന്ന് റിയ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി റിയയുടെ അടുത്തായി തന്നെ ഫ്രണ്ടിൽ നീതുവും ഇരിപ്പുണ്ടായിരുന്നു

“എത്രനേരമായെടി പോയിട്ട് നീയൊക്കെ അവിടെ എന്ത് കഥയും പറഞ്ഞോണ്ട് നിൽക്കുകയായിരുന്നു ”

നീതു അരിശത്തോടെ റിയയോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *