ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ
Diariyil Rekhapeduthatha Dinangal | Author : Danmee
മോളെ നീ അങ്ങ് ഉണങ്ങി പോയല്ലോ.
നീ ഒന്നും കഴിക്കാറില്ലേ..
ഹോസ്റ്റൽ ഫുഡ് അല്ലെ …..
അമ്മായി ഒരു കൂട്ട് പറഞ്ഞു തരാം. ശരീര പുഷ്ടിക്ക് നല്ലതാ…
നീ ഇങ്ങനെ കളിച്ചു നടന്നോ അടുത്ത ചാൻസ് നിന്റേത.
മോളെ നീ ഇങ്ങനെ ഓടിച്ചടി നടക്കാതെ.. അടങ്ങി ഒതുങ്ങി ഇരിക്ക്…
എന്റെ പേര് പ്രവീണ . നാളെ എന്റെ ചേച്ചിയുടെ കല്യാണമാണ്. ബാംഗ്ലൂർ നിന്ന് പഠിക്കുക ആയിരുന്ന ഞാൻ ചേച്ചിയുടെ കല്യാണം പ്രേമണിച്ചു നാട്ടിൽ വന്നതാ . പക്ഷെ വന്നു പെട്ടതോ തറവാട്ടിലെ പെൺ പടയുടെ വായിലേക്കും. പതിയെ ഞാൻ അവരിൽ നിന്നെല്ലാം മറി നടന്നു.
“മോളെ പ്രവീണേ .. നീ എന്താ ഇവിടെ വന്ന് ഇരിക്കുന്നത്.പുറത്ത് ആരെക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ……… നിനക്ക് എന്താ വയ്യേ ”
” എയ്യ് എനിക്ക് കുഴപ്പം ഒന്നും ഇല്ല മുത്തശ്ശി ”
” പിന്നെ എന്താ നീ ഇങ്ങനെ ഇരിക്കുന്നത് ”
” പുറത്ത് ഇറങ്ങിയാൽ എല്ലാവരും കൂടെ എന്റെ ചെവി കടിച്ചെടുക്കും ”
” നീ അതൊന്നും കാര്യമാക്കണ്ട…. അവർ കുറെ നാൾ കൂടി അല്ലെ നിന്നെ കാണുന്നത് …. വെറുതെ കുശലം ചോദിക്കുന്നതല്ലേ ”
” അവർക്ക് ഇതെക്കെ മാത്രമേ ചോദിക്കാൻ ഉള്ളു… വേറെ ഒന്നും ഇല്ലേ ചോദിക്കാൻ ”
” എന്തെങ്കിലും ചോദിക്കാൻ വേണ്ടി ചോദിക്കുന്നത് അല്ലെ… നീ കാര്യം ആക്കണ്ട ”
” ഇല്ല മുത്തശ്ശി കുഞ്ഞിന്നാൽ മുതൽ ഇതെക്കെ തന്നെയല്ലേ ചോദിക്കുന്നത് ”
” പ്രായ പൂർത്തി ആയ ഒരു പെണ്ണിനോട് ഇതെക്കെ അല്ലാതെ വേറെന്നും ചോദിക്കാൻ നമ്മുടെ പെണ്ണുങ്ങൾക്ക് അറിയില്ല… അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..”
” അല്ല മുത്തശ്ശി അല്ലെ പറഞ്ഞത്.. പെൺകുട്ടികൾ പഠിച്ചച്ചാൽ സ്വന്തം കാലിൽ നിൽക്കാം അവരെ ആരും ഒന്നിനും തടയില്ല എന്നൊക്കെ ”
” അതൊക്കെ ശെരി തന്നെ പക്ഷെ ഈ കുടുംബത്തിലെ പെൺകുട്ടികൾക്ക് അതൊന്നും ബാധകം അല്ല….. നിന്റെ മൂത്ത ചേച്ചിയുടെ കാര്യം തന്നെ നോക്ക്.. പഠിച്ചു വലിയ ഡോക്ടർ ആയതാ എന്നിട്ടോ നമ്മുടെ ഹോസ്പിറ്റലിൽ തന്നെ നിന്റെ അച്ഛൻ ജോലിയും കൊടുത്തു… എന്നിട്ടോ ഇപ്പോൾ സ്വന്തം പ്രേസവം നോക്കനെ അവൾക്ക് സമയം ഉള്ളു.. പിന്നെ നിന്റെ രണ്ടാമത്തെ ചേച്ചി . നിന്റെ അച്ഛന്റെ കമ്പനിയിൽ തന്നെ അക്കൗണ്ടന്റ് ആണ്. എന്ത് കാര്യത്തിന്.. നാളെ അവളുടെയും ഗതി മുത്തവളുടേത് തന്നെയാവും….. മോളെ പെണ്ണുങ്ങൾ പഠിച്ചാൽ മാത്രം പോരാ സ്വന്തം കാലിൽ നിൽക്കുകയും വേണം….. നീ ആദ്യം പഠിച്ചു പാസ്സാവ് എന്നിട്ട് സ്വന്തമായി എന്തെങ്കിലും ജോലി കണ്ടുപിടിക്ക് .. എന്നിട്ട് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ ഇഷ്ട്ടമ്മുള്ള ഒരാളെ കണ്ട് പിടിക്ക്…. മുത്തശ്ശി ജീവനോടെ ഉണ്ടെങ്കിൽ നിന്റെ കൂടെ ഞാൻ കാണും. ……… ആ അത് പറഞ്ഞപ്പോളാ നിന്റെ റിസൾട്ട് ഇന്ന് വരുമെന്ന് അല്ലെ നീ പറഞ്ഞത് എന്തായി ”
” അയ്യോ ഞാൻ അത് മറന്നു….. ഞാൻ ഒന്ന് സഞ്ചനയെ വിളിക്കട്ടെ ”
ഞാൻ മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഇറങ്ങി. വീട്ടിനുള്ളിൽ ബന്ധുക്കളെയും പരിജയകാരെയും കൊണ്ട് നിറഞ്ഞിരിക്കുക ആണ്. ഞാൻ ലാൻഡ് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
” ഡാ പ്രഭാകര നാളെ രാവിലെ തന്നെ പത്ത് അംബാസിഡർ കർ മുറ്റത്ത് ഉണ്ടാവണം… പിന്നെ നീ കുഞ്ഞുണ്ണി നായർക്ക് ഉള്ള സഹായം എല്ലാം ചെയ്ത് കൊടുക്കണം ”
അമ്മാവൻ ഫോൺ താഴെ വെക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഞാൻ അവിടെ നിന്നു അച്ഛന്റെ ഓഫീസ് മുറിയിൽ കയറി. അവിടെ ഉള്ള വയർലെസ് ഫോൺ എടുത്ത് സഞ്ചനയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.
” ഹലോ ”
