ജീവൻറ ജീവനായ പ്രണയം 3
Jeevante Jeevanaya Pranayam Part 3 | Author : Tom
[ Previous Part ] [ www.kambi.pw ]
കഴിഞ പാർട്ടിന്റെ ലിങ്ക് ഇവിടെ കെടുക്കാൻ അറിയാത്തത് കൊണ്ട് ഈ കഥ ആദ്യമായി വായിക്കുന്നവർ മുന്പത്തെ പാർട്ടുകൾ വായിച്ച ശേഷം… ഈ പാർട്ട് വായിക്കുക [Tom എന്നേ പേരിൽ മറ്റൊരു എഴുത്തുക്കാരൻ ഉള്ളത് കൊണ്ട് എഴുത്ത് കാരന്റെ പേര് Kumbidi എന്നാക്കിയിരിക്കുന്നു ] ആരാ ഭായ് ആ പെണ്ണ്
കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു ….
എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ…
എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്…
ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,, ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ….. ഒരിക്കൽ പോലും അതിന്റെ പേരിൽ പരിഭവിക്കാനോ പിണങ്ങാനോ എന്റെ മുന്നിൽ വരാത്തവൾ…..
റിനീഷയിൽ നിന്നും ദിവസങ്ങൾ പൊഴിയുംതോറും എന്റെ ഇഷ്ട്ടം അവളിലേക്കായി. ആ നിഴൽ രൂപത്തെ യദാർത്ഥ ഭംഗിയിൽ കാണാനും ഇഷ്ട്ടം പറയാനും മനസ്സ് തുടിച്ചു … അതിലുപരി അവളെ പേരറിയാനും … അൻവർ പറഞ്ഞു ….
അപ്പൊ ആ ബുക്കിൽ പേര് ഇല്ലായിരുന്നോ ഭായ്.. അവളരാന്ന് പോലും ബുക്കിൽ സൂചിപ്പിച്ചില്ലെ ?..
രാഹുൽ സംശയത്തോടെ ചോദിച്ചു…,,
അൻവർ ആ ഓർമ്മകളിലേക്ക് കണ്ണടച്ചു കൊണ്ട് ദൃശ്യവൽക്കരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി…
അനു ഞാൻ ആരാണെന്ന് ഇപ്പൊ പറയുകയോ സൂചിപ്പിക്കുകയോ ഇല്ല.,, പിന്നെ സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ….,
കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,, അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും ..
പത്താം ക്ലാസ് മതിയാക്കി പോയ പെണ്ണിനെ അന്വേഷിച്ചാൽ എന്നെ കണ്ടെത്താം എന്നുള്ള ആത്മ വിശ്വാസം വേണ്ട അനു ….
കാരണം എനിക്ക് മുമ്പും പിമ്പും വേറെ പെൺകുട്ടികളും അവിടെ നിന്നും പഠിത്തം നിർത്തിയിട്ടുണ്ട്…., വേറെ വേറെ കാരണങ്ങൾ ആയിരുന്നു ഓരോരുത്തരും സ്ക്കൂൾ മാറാൻ …
ഞാനിപ്പോൾ താമസം ഇത്തിരി ദൂരെയാണ് .
അവിടെ നിന്നാണ് ഞാൻ അനുവിന്റെ വീട്ടിലേക്ക് വരാറുള്ളത് .
ഇന്ന് രാവിലെ സ്ക്കൂളിലേക്ക് വന്നത് പോലും അനുവിന്റെ കൂടെ സഞ്ചരിക്കുന്ന മനസ്സിനെ തടയണോ തുടരണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു….
അനു ഇന്ന് റിനി പറഞ്ഞ അഭിനയത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ പ്രണയം എന്നോടൊപ്പം തീരുമായിരുന്നു…
ഇങ്ങനൊരു കാര്യം അനു ഒരിക്കലും അറിയുകയും ഇല്ലായിരുന്നു ,, റിനീഷയോട് എന്നെ കുറിച്ച് ചോദിക്കരുത് കാരണം അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിന് .. ഞാൻ ആരെന്ന് അനുവോട് പറയരുത് എന്ന് …,
എന്നെ ഇഷ്ട്ടമാണെന്ന് അനുവിന്റെ മനസ്സ് പറയുക ആണെങ്കിൽ എന്നെ തിരഞ്ഞു വരാം ,,
ഒരു കൗതുകം മാത്രമാണെങ്കിൽ വരരുത് അപേക്ഷയാണ്….അതെങ്ങനെ ഭായ്… ഒരു സൂചന പോലും ഇല്ലാതെ ആളെ കണ്ടെത്തുക ?. രാഹുൽ ചോദിച്ചു…,,
ഒരു സൂചന ഉണ്ടായിരുന്നു അതവളോട് എനിക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ മാത്രം ഉപയോഗിക്കാൻ പറഞ്ഞതായിരുന്നു ..
ആ സൂചന ഇങ്ങനെ ആയിരുന്നു ….,,
നമ്മുടെ ലൈബ്രിയിൽ എന്നും മുടങ്ങാതെ വരുന്ന ആളോട് പോയി ചോദിക്കണം , രമ്യക്ക് കൊടുക്കാനുള്ള നോട്ട് ഉണ്ടോന്ന് …
അനു ആ സമയം തൊട്ട് ആയിരിക്കും നമ്മുടെ പ്രണയ ലോകത്തിൻ വാതിൽ തുറക്കുന്നത് ,
തൂലിക പെറ്റുകൂട്ടിയ അക്ഷരങ്ങളിൽ എന്റെ പ്രണയം നീ തിരിച്ചറിയുമോ..
ആ നോവെന്താണെന്ന് അറിയുന്ന മാത്രയിൽ എന്നെ സ്വന്തനിപ്പിക്കാനായി നീ വരുമ്പോൾ ആ ചിറകിൻ കീഴിൽ ഞാൻ ചേർന്നിരിക്കാം …
തൂലിക പെറ്റ്കൂട്ടിയ അക്ഷര അകമ്പടി ഇല്ലാതെ ..
ഹൃദയം കൊണ്ടടുത്തറിഞ്ഞ കണ്ണുകളാൽ പ്രണയം തുടങ്ങുന്ന നിമിഷത്തിനുള്ള കാത്തിരിപ്പാണ് ഞാൻ നിനക്കായ് …
