ഇവിടുന്ന് വൈകുന്നേരം പോവുമ്പോ ഉണ്ടായ മോൻ അല്ലായിരുന്നു. ആകെ തളർന്ന് ഇപ്പം വീഴും എന്ന മട്ടിലാണ് നിൽപ്പ് ഷർട്ടിൽ രക്തവും…
ന്താ… ഉമ്മച്ചിന്റെ..കുട്ടിക്ക്. മോനെ…എന്താ ഡാ
ഉമ്മച്ചി.. ശ്.. ശബ്ദം ഉണ്ടാക്കല്ലെ ഞാൻ എല്ലാം പറയാം… ഉമ്മച്ചി പുറത്തുള്ള ലൈറ്റ് ഓഫ് ആക്ക് പോയിട്ട്..
ഉമ്മച്ചി തട്ടം കൊണ്ട് കണ്ണോപ്പി കൊണ്ട് അകത്തേക്ക് ഓടി ..
അൻവർ മറുവശത്തെ ഡോർ തുറന്ന് ഹംനയെ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു… വാതിൽ അടയ്ക്ക് ഉമ്മച്ചി.
ഉമ്മച്ചി വാതിൽ അടച്ചു കൊണ്ട് അൻവറിന്റെ പിന്നാലെ ബെഡ്റൂമിലേക്ക് ഓടി ..
ഹംനയെ കിടത്തിയിട്ട് ഉമ്മച്ചിയെ കിതപ്പോടെ നോക്കി അൻവർ ,
ഉമ്മച്ചി ഹംനയുടെ തലയണക്കരികിൽ ഇരുന്നു
ന്റെ മോൾക്ക് ന്താ.. അനു. മോളെ… ഹംന…
ഉമ്മച്ചി ബഹളം വെച്ച് ആരെയും അറിയിക്കല്ലെ ,, ഞാൻ അവിടെ എത്താൻ വൈകി പോയി ഉമ്മച്ചി….
അൻവർ ചുമർ ചാരി തേങ്ങി..
അ..നു…
പാതി തുറന്നു വെച്ച കണ്ണുകളുമായി തളർന്ന സ്വരത്തോടെ ഹംന വിളിച്ചു …
ഉമ്മച്ചിന്റെ..കുട്ടിയെ… ന്റെ മോൾക്ക് ഒന്നുല്ല…
അനുവും അവൾക്കരികിൽ പോയിരുന്നു..
നിക്ക്..സത്യം..ചെയ്യ്..നു. രും.. ന്നും..റിയില്ലന്ന്..
അനു ശ്രദ്ധിച്ചു കുറച്ചു മുമ്പ് സംസാരിച്ച പോലല്ല .. വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ട് നാവ് വല്ലാതെ കുഴയുന്നു….. അൻവർ എത്ര ശ്രമിച്ചിട്ടും പൊട്ടി കരഞ്ഞു പോയി …
മ്മച്ചി…. നുനോട്.. സ..ത്യം. ചെയ്യാ..ൻ… പ.. ഹംന ശ്വാസം വലിച്ചു വിടാൻ വല്ലാതെ ബുദ്ധിമുട്ടി….
അതൊക്കെ ചെയ്യാം മോളെ ആദ്യം നമുക്ക് ഹോസ്പ്പിറ്റിലിൽ പോവാം.. അൻവറെ കൊണ്ട് പോവാം മോനെ..വേ..ണ്ട… ഉമ്മ.. ന്റെ.. സമ .യം.. ആയി.. നുവും… മ്മയും.. സ..ത്യം. ഇട്. ആ…രോ..ടും.. ഒന്നും . പറയില്ലെ..ന്ന് ന്റെ.. കുടപ്പിറപ്പു..കൾ.. ജീ.. വനോടെ… ഇണ്ടാ… വണം ….. പുറത്തു ..ഇത്..അറി.. ഞ്ഞാൽ.
ആ.. ദു. ഷ്ട്ട മാര്.. ന്റെ . കുടും..ബം നശി. പ്പിക്കും…
ഉമ്മച്ചിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടി….
ഉമ്മച്ചി അനുവിന്റെ കൈ പിടിച്ചിട്ട് ഹംനയുടെ കൈക്കുള്ളിൽ വെച്ചിട്ട് അനുവിനോട് പറഞ്ഞു..
മോൾക്ക് സത്യം ചെയ്യ് മോനു . അവളെ കൂടുതൽ വിഷമിപ്പിക്കാതെ ,,,
അനു മനസ്സില്ല മനസ്സോടെ ഹംനയ്ക്ക് സത്യം ചെയ്തു…
നിക്ക്..വെ… വെ.. ള്ളം
ഉമ്മച്ചി വേഗം പോയി വെള്ളം എടുത്ത് കൊണ്ട് വന്ന് ഹംനയുടെ മുറിവേറ്റ ചുണ്ടിലേക്ക് ഒരു സ്പൂൺ കൊണ്ട് ഇറ്റിച്ചു കൊണ്ടിരുന്നു…..,,
ഒരു പുഞ്ചിരിയോടെ ഹംന മിഴികൾ പൂട്ടി.. പിന്നീട് അത് തുറന്നതെ ഇല്ല.. അത് വരെ സ്നേഹത്തിനായി തുടിച്ച ഹൃദയമിടിപ്പും നിശ്ചലമായി..
ന്റെ മോളെ ഇങ്ങനെ ആയിപോയല്ലോ മോനെ കൊണ്ട് വന്നത്.. ന്റെ കൈകൊണ്ട് വെള്ളം കൊടുക്കാൻ. .
ഉമ്മച്ചി ഹംനയുടെ നെറുകയിൽ ചുംബിച്ചു…
അൻവർ ഒരു മരകഷ്ണം പോലെ ഇരിക്കുകയായിരുന്നു .
മോനെ .. മോൾക്ക് കൊടുത്ത സത്യം നമുക്ക് പാലിക്കണം .
പിന്നീട് ഉള്ളതെല്ലാം യാന്ത്രികമായി നടന്നു..ഉമ്മയും മകനും കൂടി ഹംനയ്ക്ക് വേണ്ടി മയ്യത്ത് നിസ്ക്കരിച്ചു ..
മോനെ പള്ളികാട്ടിൽ ഖബറുകൾ കുഴിച്ചു വെക്കാറില്ലെ അവിടെ ന്റെ മോളെ…. പൂർത്തിയാക്കാൻ ആവാതെ ഉമ്മച്ചി വിതുമ്പി
അൻവർ … ഉമ്മച്ചിക്കു നേരെ തിരിഞ്ഞു..
ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല .. വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ ആര് ചോദിച്ചാലും.
അനുവിന്റെ ആ വാക്കിൽ മനസ്സിൽ എന്തോ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് ഉമ്മച്ചിക്ക് മനസിലായി…
മോൻക്ക് ശരി എന്താന്ന് തോന്നിയത് ചെയ്യ് .. സത്യം പാലിക്കാൻ റൂഹ് ഉള്ളടത്തോളം കാലം ശ്രമിക്കണം… ഉമ്മച്ചി ദുആ ചെയ്ത് കൊണ്ടിരിക്കും ന്റെ മക്കൾക്ക് ,,,
അൻവറിനെ കെട്ടി പിടിചിട്ട് കരഞ്ഞു കൊണ്ട് തുരു തുരെ ഉമ്മ വെച്ചു ഉമ്മച്ചി…
