രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ | Begining

Randu Mizhikal Niranjappol | Author : Garuda


പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്..

 

 

തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ മുംബൈ നഗരത്തിന്റെ എച്ചിൽ പുറങ്ങളിലൂടെ എന്റെ ഫയൽ സേഫ് ആക്കി പിടിച്ചു ഞാൻ നടന്നു. അച്ഛനോടും അമ്മയോടും ഒരുപാട് അഭ്യർത്ഥിച്ചും കാലുപിടിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്. നാട്ടിലെ ജോലിക്ക് എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പുറത്തു പോയി എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹം.

 

നാട്ടിലെ കോടീശ്വരമാരിൽ ഒരാളായ തോമസ് ചാക്കോയുടെ മകൻ ജെയ്സൺ എന്ന് പേരുള്ള ഞാനെന്ന ഈ മഹാന് അതിന്റെ ഒരു ആവശ്യവും ഇല്ല. പക്ഷെ അപ്പന്റെ പൈസക്കല്ല ഞാൻ ജീവിക്കേണ്ടത്. അതിന്റെ കാലം കഴിഞ്ഞു. സ്വന്തമായി ജോലി ചെയ്തു ജീവിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ my ബോസ്സ് സിനിമയിലെ ദിലീപിനെ പോലെ. പക്ഷെ വിദേശത്തേക്ക് പോകാൻ താല്പര്യം ഇല്ല. നിനക്കെന്തിനാണ് ഒരു ജോലി എന്ന് അപ്പൻ ചോദിക്കും. ഞാൻ ഒന്നും മിണ്ടില്ല. അപ്പനും അമ്മച്ചിക്കും എന്നോട് വാത്സല്യമാണ്. സ്നേഹമാണ്. ഞാനെന്നു പറഞ്ഞാൽ ജീവനാണ്. ഒരൊറ്റ മോൻ. എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നതിൽ മാത്രമാണ് സങ്കടം. എല്ലാ കാലത്തും എല്ലാം സാധ്യമല്ലല്ലോ.. അത് കൊണ്ടു ഞാൻ അയച്ച അപേക്ഷകളിൽ നിന്നും മുംബൈയിൽ സ്പാർട്ടൻസ് എന്ന് പേരുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും തിരഞ്ഞെടുത്ത ആളുകളിലെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഞാൻ അങ്ങോട്ട്‌ പോകാൻ തന്നെ തീരുമാനിച്ചു.

 

ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കയറി മുന്നോട്ടു നടന്ന ഞാൻ തേടിനടന്ന ആ വലിയ ബിൽഡിങ്ങിന്റെ താഴെ നിന്നും മുകളിലേക്ക് നോക്കി. ഹോ എന്തൊരു വലിപ്പം. അകത്തേക്കു കയറി. വലിയൊരു ഷോപ്പിംഗ് കോപ്ലക്സ്. നിറയെ ആളുകൾ. മനസിനെ സന്തോഷിപ്പിക്കാനെന്നോണം നല്ല വടിവൊത്ത ഹിന്ദിക്കാരി പെൺകുട്ടികൾ. ഇപ്പോൾ ഇന്റർവ്യൂ ആണ് മുഖ്യം. വേഗം വലതു ഭാഗത്തു കണ്ട ലിഫ്റ്റിൽ കയറി. 7 th ഫ്ലോറിൽ ആണ്. വളരെ വേഗത്തിൽ ലിഫ്റ്റ് പാഞ്ഞു..

ഇറങ്ങി നേരെ മുന്നിൽ കണ്ട സെക്യൂരിറ്റിയോട് ഓഫീസ് അന്വേഷിച്ചു. അദ്ദേഹം ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നടന്നു. ” Spartans” മുന്നിൽ കണ്ട ആ വലിയ ഓഫീസിനകത്തേക്ക് ഞാൻ കയറി. ഹാവൂ തിരക്കൊന്നുമില്ല. കുറച്ചു ആളുകൾ ഒള്ളു എന്ന് തോന്നുന്നു. എന്തായാലും അവിടെ വർക്ക്‌ ചെയ്യുന്ന ആളുകളെ ഞാൻ നോക്കി നടന്നു.

പെട്ടെന്ന് ഒരാൾ ഹിന്ദിയിൽ എന്തോ പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു. അയാൾ പറഞ്ഞത് പ്രകാരം ഒരു ഡോർ തുറന്നു അകത്തു കയറി. അകത്തേക്ക് കയറിയ ഞാൻ ഞെട്ടിപ്പോയി!!!!. ഈശ്വരാ.. ഇതെന്താ കോളേജ് ആണോ… വല്ലാത്തൊരു ചതിയായി പോയി അത്രെയും ആളുകൾ വെയിറ്റ് ചെയ്യുന്നു.. ജോലി കിട്ടിയത് തന്നെ…

 

പതിയെ അവിടെ ഒഴിഞ്ഞു കിടന്ന ചെയറിൽ പോയി ഇരുന്നു. ഓരോ ആളുകളും അകത്തേക്ക് പോയി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നു തൊട്ടടുത്തിരുന്നു!!!. എന്തൊരു സൗന്ദര്യം പ്രാർത്ഥനക്കിടയിലും ഞാൻ ചിന്തിച്ചു. മലയാളി ആണോ. ചുരിദാർ ആണ് വേഷം. എന്തെങ്കിലും സംസാരിക്കണോ…വേണ്ട.. അവൾ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട്. പെട്ടന്ന് ഒരു ആൾ വന്നു അവൾക്കു വെള്ളം കൊടുത്തു പോകുന്നു. അവൾ അത് വാങ്ങി കുടിച്ചു.

എനിക്കെന്തോ ദേഷ്യം തോന്നി. ഇത്രെയും ആളുകൾ ഇരുന്നിട്ടും അവൾക്കു മാത്രം എന്താ ഇത്ര പ്രത്യേകത. ഇനി വല്ല റെക്കമെന്റു ചെയ്തിട്ട് വന്നതാണോ എന്തായാലും അത് ശരിയല്ല.. എന്നെ പോലെ ഇത്രെയും ആളുകൾ ഓടി പിടിച്ചു വന്നിട്ട് ഇത് പോലുള്ള ആളുകൾ സിമ്പിൾ ആയി വന്നു ജോലി വാങ്ങിക്കുന്നു. കഷ്ടം. എനിക്കവളോട് നല്ല ദേഷ്യം തോന്നി.

 

അൽപ സമയം കഴിഞ്ഞു അവളെ അകത്തേക്ക് വിളിച്ചു. റെക്കമെന്റ് തന്നെ ഞാൻ മനസ്സിൽ ചിന്തിച്ചു. ചന്തിക്കൊപ്പമുള്ള മുടിയും കുലുക്കി അവൾ അകത്തേക്ക് പോയി. അൽപ സമയത്തിന് ശേഷം തിരിച്ചുവന്നു. മുഖത്തു വലിയ സന്തോഷമൊന്നുമില്ല.. നല്ല ബോഡി. ഒരു പൂർണ്ണ പെണ്ണിന് ഉത്തമം. അവൾ പോകുന്നതും നോക്കി ഞാൻ ദേഷ്യത്തോടെ ഇരുന്നു. കുറെ സമയത്തിന് ശേഷം എന്നെ വിളിച്ചു.

ഞാൻ അകത്തേക്ക് പോയി. മുന്നിൽ ഇരിക്കുന്ന ആളിനെ കണ്ടു ഞാൻ ഞെട്ടി. ഒരു ഭീകരൻ ആണ് മുന്നിൽ ഇരിക്കുന്നതെന്നു എനിക്ക് തോന്നി. അയാളെ കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി. പിന്നെ പോട്ടെ പുല്ലു എന്നും പറഞ്ഞു അറ്റൻഡ് ചെയ്തു. എല്ലാം വളരെ കൂളായി തന്നെ കഴിഞ്ഞു. തിരിച്ചു പോന്നു..

 

ഇനി അവരുടെ ഭാഗത്തു നിന്നും റിപ്ലൈ കിട്ടണം. അത് വരെ നാട്ടിൽ പോകാൻ തീരുമാനിച്ചു. മുംബൈയിൽ നിന്നും ഫ്ലൈറ്റ് എടുത്തു നാട്ടിൽ എത്തി. രണ്ടു ദിവസത്തിന് ശേഷം എന്നെ കണ്ടതും അപ്പനും അമ്മച്ചിക്കും സന്തോഷമായി..

കാര്യങ്ങൾ ഒക്കെ ചോദിച്ചു..

 

പിറ്റേ ദിവസം രാവിലെ 11 ആയപ്പോൾ ആണ് കമ്പനിയിൽ നിന്നും കാൾ വന്നത്. ഞാൻ സെലക്ട്‌ ആയെന്നും monday തന്നെ ജോയിൻ ചെയ്യണമെന്നും പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അപ്പനും അമ്മയ്ക്കും എന്നെ വിട്ടു പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും എന്റെ സന്തോഷത്തിൽ അവരും പങ്കു ചേർന്ന്. എനിക്ക് മുംബയിൽ ഒരു ഫ്ലാറ്റിൽ ഒരു റൂം അച്ഛൻ എടുത്തു തന്നു.

വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധത്തിന് വഴങ്ങി ഞാൻ സമ്മതിച്ചു. Monday രാവിലെ ഓഫീസിൽ എത്തണം. അതിനു മുൻപ് അവർ പറഞ്ഞത് പ്രകാരം കുറച്ചു ഡീറ്റെയിൽസ് അയച്ചു കൊടുത്തു. ശനിയാഴ്ച ഫ്ലൈറ്റിൽ മുംബൈയിൽ എത്തി. ഫ്ലാറ്റിൽ റൂം കണ്ടു പിടിച്ചു. കൊള്ളാം നല്ല റൂം. എനിക്കിഷ്ടപ്പെട്ടു. അപ്പുറത്തൊക്കെ ഫാമിലി ഉണ്ട്. ഒരു റൂമിൽ ഹൈദരാബാദ് ഫാമിലി മറ്റൊരു റൂമിൽ കേരള ഫാമിലി. കിച്ചൻ എല്ലാവർക്കും ഒന്ന് തന്നെ.

അങ്ങനെ monday രാവിലെ കുളിച്ചു ഫ്രഷ് ആയി ഞാൻ ഓഫീസിലേക്ക് നടന്നു. എന്റെ ആദ്യ ജോലി. ആദ്യ ദിവസം. നല്ലോണം പ്രാർത്ഥിച്ചു ഞാൻ ഓഫീസിൽ കാലെടുത്തു വച്ചു. ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് എന്റെ കണ്ണുകൾ ഒരിടത്തു ഉടക്കി. അന്ന് ഇന്റർവ്യുനു കണ്ട പെൺകുട്ടി.

മാനേജരുടെ റൂമിൽ വെയിറ്റ് ചെയ്യുന്നു. എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. റെക്കമെന്റ്…. ഹും ഞാൻ പുച്ഛിച്ചു. നേരെ മാനേജരുടെ റൂമിന്റെ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു സമയത്തിന് ശേഷം അവൾ പുറത്തിറങ്ങി എന്നോടൊന്നു ചിരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല. അകത്തേക്ക് കയറിയ എന്നോട് മാനേജർ ഇരിക്കാൻ പറഞ്ഞു. ഒരു പെൺ സിംഹം എന്ന് തന്നെ പറയാം. കുറച്ചു തടിയുണ്ട്. മുഖത്തു അഹങ്കാരം വാരി വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *