കുളിരിൽ വിരിയുന്ന കനൽ പൂവ് 1
Kuliril Viriyunna Kanal Poovu Part 1 | Author : Spulber
പതിനെട്ടാം വയസിൽ മദ്യപിച്ച് ബൈക്കോടിച്ചതിന്, അനിയൻ വിനോദിനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ട് വരുമ്പോൾ ദാസൻ വിചാരിച്ചിരുന്നത്,ഇനിയൊരിക്കൽ കൂടി തനിക്ക് സ്റ്റേഷനിൽ കയറേണ്ടി വരില്ല എന്നാണ്.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നെയും പലവട്ടം വിനോദിനെപോലീസ് പിടിച്ചു.
പലവട്ടം ദാസൻ വന്ന് അവനെ ഇറക്കി.
ഒരു പക്കാ ക്രിമിനലായിരുന്നു വിനോദ്.കള്ളും കഞ്ചാവും അടിപിടിയുമായി നടന്ന അവന്റെ ഒരേയൊരു ചേട്ടനാണ് ദാസൻ.
ദാസന് മുപ്പത്തഞ്ചും, വിനോദിന് ഇരുപത്തഞ്ചും വയസ് പ്രായം..
ദാസന് പതിനഞ്ച് വയസുള്ളപ്പോൾ അവരുടെ അമ്മ,തമിഴ്നാട്ടിൽ നിന്നും പണിക്ക് വന്ന അണ്ണാച്ചിയോടൊപ്പം തെങ്കാശിയിലേക്ക് നാട് വിട്ടു.
കവലയിൽ ഒരു രണ്ട് മുറിപ്പീടികയിൽ ചെറിയൊരു തുണിക്കടയുമായി ഒതുങ്ങിക്കൂടിയിരുന്ന ദാസന്റെയച്ചൻ അതോടെ തളർന്നു.
മൂന്ന് വർഷം കടുത്ത നിരാശയോടെ ജീവിച്ച അയാൾ ഒരു ദിവസം രാത്രി ഉടു മുണ്ടിൽ തൂങ്ങി അയാളുടെ ജീവിതം അവസാനിപ്പിച്ചു.
കടയിൽ വന്ന് ഇടക്കിടെ അച്ചനെ സഹായിക്കാറുണ്ടായിരുന്ന ദാസൻ അതോടെ പഠനം നിർത്തി കടയേറ്റെടുത്തു.
എട്ട് വയസുള്ള അനിയനുമായി അവൻ ഒറ്റക്ക് കടയും വീടും നോക്കി ജീവിക്കാൻ തുടങ്ങി.
ബന്ധത്തിലുള്ള ഒരമ്മമ്മ വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയത് ദാസന് ആശ്വാസമായി.
കുരുത്തംകെട്ടവനായിട്ടാണ് ചെറുപ്പത്തിലേ വിനോദ് വളർന്നത്.
ദാസന്റെ അമിത ലാളന അതിനൊരു കാരണവുമായി.
ഒന്നും പറഞ്ഞാൽ കേൾക്കാതെ ഒരനുസരണയുമില്ലാതെയാണ് വിനോദ് ജീവിച്ചത്.
സ്നേഹത്തോടെയുള്ള ദാസന്റെ ഒരുപദേശവും അവൻ സ്വീകരിച്ചില്ല.
പഠനത്തിലും ഉഴപ്പനായ വിനോദ്, തനിക്കാവശ്യമുള്ളപ്പോൾ പൈസ ചോദിക്കാനുള്ള ഒരാളായി മാത്രമാണ് ദാസനെ കണ്ടത്..
ഒരേട്ടൻ എന്ന പരിഗണന ഒരിക്കലും അവൻ ദാസന് കൊടുത്തതേയില്ല.
ആത്മാർത്ഥമായി കച്ചവടം നടത്തിയ ദാസൻ, സ്വന്തം സ്ഥലത്തുള്ള കടമുറി ഒന്നുകൂടി വിപുലീകരിച്ചു. രണ്ട് മുറികൂടി പണിത് കടവലുതാക്കി. രണ്ട് ജോലിക്കാരേയും വെച്ചു.
പൈസ ചോദിക്കാനല്ലാതെ വേറൊന്നിനും വിനോദ് ആ കടയിലേക്ക് കയറിയതേയില്ല.
അമ്മമ്മ ഇടക്ക് ബന്ധത്തിലുള്ള ചില പെൺകുട്ടികളെയൊക്കെ ദാസന് വേണ്ടി ആലോചിച്ചെങ്കിലും പലപല കാരണങ്ങളാൽ അതെല്ലാം ഒഴിവായിപ്പോയി.
രണ്ട് വർഷം മുൻപ് അമ്മമ്മയും മരിച്ചു.
🌹🌹🌹
ഒരാഴ്ചമുൻപാണ് ദാസൻ കടയടച്ച് വീട്ടിലെത്തിയപ്പോൾ വിനോദ് ഒരു കാര്യം പറഞ്ഞത്..
അത് കേട്ട ദാസൻ ഞെട്ടിപ്പോയി.
അവന് കല്യാണം കഴിക്കണം.. ഒരു പെണ്ണിനെ അവൻ പ്രേമിക്കുന്നുണ്ടെന്ന്..
വിനോദ് പിന്നീട് പറഞ്ഞ കാര്യം കേട്ടാണ് ദാസൻ ശരിക്കും ഞെട്ടിയത്..
ഞെട്ടൽ മാത്രമല്ല,കടുത്ത ഭയവും അവനെ പിടികൂടി.
അവൻ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, തങ്ങളുടെ നാട്ടിൽ നിന്നും കുറച്ചകലെയുള്ള, ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിലെ ഒരു പെൺകുട്ടിയുമായാണ് അവന് പ്രേമം.
അവന്റെ ഏതൊക്കെയോ സുഹൃത്തുക്കൾ ചേർന്ന് കഴിഞ്ഞയാഴ്ച അവരുടെ വിവാഹം റെജിസ്ട്രർ ചെയ്തിട്ടുണ്ട് എന്ന് കൂടികേട്ടപ്പോൾ ദാസൻ ശരിക്കും പേടിച്ചു.
അവനിപ്പോ അവളെ വീട്ടിലേക്ക് കൊണ്ടുവരണം.
തന്റെ അനുമതിക്ക് വേണ്ടിയൊന്നുമല്ല അവനത് ചോദിച്ചത്.. ഒരു വിവരം പറയുന്ന ലാഘവത്തോടെയാണ് അവൻ കാര്യം പറഞ്ഞത്.
“ ചേട്ടനൊന്നും പറഞ്ഞില്ല…”
വിനോദ് വലിയ താൽപര്യമില്ലാതെ പറഞ്ഞു.
“ഞാനെന്താടാ നിന്നോട് പറയേണ്ടത്… ?
ഇത്ര കാലമായിട്ടും ഒരു പണിക്കും പോവാത്ത നീ ഒരു പെൺകുട്ടിയെ ഈ വീട്ടിലേക്ക് കൊണ്ടുവന്നാൽ അവളെ നീയെങ്ങിനെ പോറ്റും… ?’’
ദാസൻ അവനെ കാരങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
“ അതോർത്ത് ചേട്ടൻ ബുദ്ധിമുട്ടണ്ട..ആ കട ചേട്ടന്റേത് മാത്രമല്ലല്ലോ..എന്റേതും കൂടിയല്ലേ… അതിൽ നിന്നുളള വരുമാനത്തിൽ നിന്നും എന്റെ വിഹിതമിങ്ങോട്ട് തന്നാ മതി.. ഞങ്ങളത് കൊണ്ട് ജീവിച്ചോളാം…”
