Tomboy Love Part 4
Author : Fang leng | Previous Part
അർജുൻ വേഗം അമ്മുവിനെ ബെഡിലേക്കിട്ടു ശേഷം തന്റെ ഷർട്ട് ഊരിമാറ്റിയ അവൻ ബെഡിലേക്ക് കയറി
പിറ്റേന്ന് കാലത്ത് കണ്ണ് തുറന്നപ്പോൾ മുൻ ദിവസങ്ങളിലേത് പോലെ തന്നെ അമ്മുവിന്റെ കാല് അർജുന്റെ മേലെയായിരുന്നു അവൻ പതിയെ അവളുടെ കാല് ദേഹത്ത് നിന്നും മാറ്റിയ ശേഷം അവളെ നോക്കി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ കാണാൻ പ്രത്തേക ഭംഗിയായിരുന്നു അർജുന്റെ താലിയൊഴികെ അവളുടെ മേൽ അപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല
അർജുന്റെ അവസ്ഥയും മറിച്ചായിരുന്നില്ല അവനും പൂർണ്ണ നഗ്നനായിരുന്നു അർജുൻ പതിയെ കിടക്കയിൽ ഇരുന്നുകൊണ്ട് നിലത്തേക്ക് നോക്കി നോക്കി അവിടെ ഇന്നലെ അവർ ഊരി എറിഞ്ഞ വസ്ത്രങ്ങൾ അലക്ഷ്യമായി കിടപ്പുണ്ടായിരുന്നു ഒരു ചെറു പുഞ്ചിരിയോടെ അമ്മുവിനെ വീണ്ടും നോക്കിയ അർജുൻ അവളുടെ കവിളിൽ പതിയെ മുത്തമിട്ടു ശേഷം പതിയെ അവളെ വിളിക്കാൻ തുടങ്ങി
“അമ്മു നേരം ഒരുപാടായി എഴുനേൽക്ക് അമ്മു”
എന്നാൽ അർജുന്റെ കൈ ഉറക്കത്തിൽ തന്നെ തട്ടിമാറ്റിയ അമ്മു ഒരു ചീറലോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു
അർജുൻ : ശെരി ഉറങ്ങിക്കൊ ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം ഇത്രയും പറഞ്ഞ ശേഷം അർജുൻ നിലത്തേക്ക് ഇറങ്ങി തന്റെ പാന്റ് ധരിച്ചു ഒപ്പം താഴേകിടന്ന മറ്റ് വസ്ത്രങ്ങളും എടുത്ത് ഒതുക്കി വച്ചു ശേഷം അവൻ പതിയെ ബാത്‌റൂമിലേക്ക് കയറി
അല്പസമയത്തിന് ശേഷം ബാത്‌റൂമിൽ നിന്നും പുറത്തു വന്ന അർജുൻ കാണുന്നത് ബെഡിൽ നഗ്നയായി തല ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മുവിനെയാണ്
അർജുൻ : എന്താ ഇങ്ങനെ തന്നെ ഇരിക്കാനാണോ പ്ലാൻ തുണിവല്ലതും എടുത്തിടാൻ നോക്ക് എന്നിട്ട് വേഗം റെഡിയാക് നമുക്ക് ഇറങ്ങണം
ഇത് കേട്ട അമ്മു പതിയെ അർജുനെ നോക്കി
അമ്മു : അജു ആ ബാഗ് ഒന്ന് എടുത്ത് തരുവോ
അമ്മു ബാഗ് ചൂണ്ടി പറഞ്ഞു അർജുൻ പതിയെ ബാഗ് അമ്മുവിന്റെ അടുത്തേക്ക് കൊണ്ടുവച്ചു
അമ്മു : നല്ല ക്ഷീണം എഴുനേൽക്കാനെ തോന്നുന്നില്ല
അർജുൻ : എങ്ങനെ ക്ഷീണം കാണാതിരിക്കും അമ്മാതിരി പോരാട്ടമായിരുന്നില്ലോ ഇന്നലെ എന്നാലും നമ്മൾ എത്ര തവണ…
അമ്മു : ഒന്ന് പോയെ….
അർജുൻ : എന്താ നിനക്ക് മാത്രമേ ഓപ്പൺ ആയി സംസാരിക്കാൻ പാടുള്ളോ
ഇത് കേട്ട അമ്മു ബാഗിൽ നിന്നും ഒരു ടവൽ എടുത്ത് ദേഹത്ത് ചുറ്റിയ ശേഷം ബെഡിൽ നിന്നും എഴുനേറ്റു
അമ്മു : ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ
അർജുൻ : ശെരി ഞാൻ അപ്പോഴേക്കും അങ്കിളിനെ ഒന്ന് മുഖം കാണിക്കാം
അമ്മു : ശെരി ഞാൻ ഉടനെ വരാം
ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിലേക്ക് കയറി
അല്പസമയത്തിന് ശേഷം കിച്ചണിന് മുന്നിൽ എത്തിയ അമ്മു കാണുന്നത് രണ്ട് കപ്പിൽ ചായയുമായി വരുന്ന അമ്മയെയാണ് അമ്മുവിനെ കണ്ട റാണി അവളെ അല്പനേരം ഒന്ന് നോക്കി ശേഷം പതിയെ പുഞ്ചിരിയോടെ അവളോട് സംസാരിക്കാൻ തുടങ്ങി
റാണി : നീ കുളിക്കുവായിരുന്നോ
അമ്മു : ഉം അവരെവിടെ
റാണി : പുറത്തുണ്ട് ഞാൻ ചായ കൊണ്ടുപോകുവായിരുന്നു ഇതാ ഇനി നീ തന്നെ കൊണ്ടു കൊടുക്ക്
ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ കയ്യിൽ ചായ കൊടുത്തു ശേഷം പതിയെ അവളുടെ കവിളിൽ തലോടി
അമ്മു 🙁 നല്ല ചീത്തയാണല്ലോ പ്രതീക്ഷിച്ചത് ഇതെന്ത് പറ്റി )
റാണി : കുളിച്ചിട്ടും മുഖത്ത് നല്ല ക്ഷീണമുണ്ട് കുറച്ച് കൂടി കിടക്കാത്തതെന്താ
അമ്മു : എനിക്ക് ഒരു ക്ഷീണവുമില്ല അമ്മ പോയെ ഞാൻ ഈ ചായ കൊണ്ടു കൊടുക്കട്ടെ
ഇത്രയും പറഞ്ഞു അമ്മു ചായയുമായി പുറത്തേക്ക് പോയി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
അമ്മു : അമ്മേ അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ പോയിട്ട് വരാം
രാജീവ് : ശെരി സൂക്ഷിച്ച് പോയിട്ട് വാ
അർജുൻ : ശെരി അങ്കിൾ അപ്പോൾ പോയിട്ട് വരാം
റാണി : അമ്മു മോനോട് ഓരോന്ന് പറഞ്ഞു വാശികാണിക്കരുത് കേട്ടല്ലോ
