എന്റെ നിലാപക്ഷി – 4 23അടിപൊളി 

എന്റെ നിലാപക്ഷി 4
Ente Nilapakshi Part 4 | Author : Ne-Na 

[ Previous Part ] [ www.kambi.pw ]

 

“സർ.. നമ്മൾ എത്താറായി.”

കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി.

കണ്ണ് തുറന്നു നോക്കിയപ്പോഴാണ് അടൂർ എത്തിയത് അവൻ അറിഞ്ഞത്. കവിളിലേക്ക് ഒഴുകി തുടങ്ങിയ കണ്ണുനീർ അവൻ കൈ കൊണ്ട് തുടച്ചു. ഓർമ്മകൾ കണ്ണ് നിറച്ചിരിക്കുന്നു.

ഫോൺ എടുത്ത് അവൻ റാമിന്റെ നമ്പറിലേക്ക് വിളിച്ചു.

ഹോട്ടൽ ബുക്ക് ചെയ്യണ്ട, റാമിന്റെ വീട്ടിൽ സ്റ്റേ ചെയ്യുമെന്ന് അനുപമയോട് പറഞ്ഞിരുന്നെങ്കിലും റാമിനെ വിളിച്ച് വരുന്നകാര്യം ശ്രീഹരി ഇതുവരെ അറിയിച്ചില്ലായിരുന്നു.

ഫോൺ എടുത്ത റാമിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ വീട്ടിൽ വരണ്ട ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാനാണ് റാം പറഞ്ഞത്.

ശ്രീഹരി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. നല്ല പോലെ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. വഴിയോര കടകളില്ലെല്ലാം ലൈറ്റിന്റെ വെളിച്ചത്തിൽ കച്ചവടം നടക്കുന്നു. അവൻ വാച്ചിലേക്ക് നോക്കി. ഏഴു മണി കഴിഞ്ഞു, കുറച്ചു സമയത്തിനകം തന്നെ ഗസ്റ്റ് ഹൌസ് എത്തും.

നാളെ ജീനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവളെ കാണാൻ കഴിയുമോ ഇല്ലയോ എന്ന ചിന്ത അവന്റെ മനസിനെ അലട്ടി.

ഗസ്റ്റ് ഹൗസിനു മുന്നിൽ കാർ നിർത്തുമ്പോൾ അവനെ കാത്തിട്ടെന്നവണ്ണം റാം നിൽപ്പുണ്ടായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയെ കെട്ടിപിടിച്ചുകൊണ്ട് റാം പറഞ്ഞു.

“കുറേനാളായല്ലോ നിന്നെ കണ്ടിട്ട്.”

ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.

“നിനക്കറിയാല്ലോടാ ബിസിനസ്സിന്റെ തിരക്കുകൾ.”

“അല്ലെങ്കിലും നമുക്കൊക്കെ തിരക്കൊഴിഞ്ഞ സമയം ഉണ്ടോടാ. പുറമെ കാണുന്നവർ എന്താ ചിന്തിക്കുന്നെ.. നമ്മളൊക്കെ പൈസ വാരി കൂട്ടി ജീവിതം ആസ്വദിക്കുവാണെന്നാണ്.”

കാറിൽ നിന്നും ബാഗ് എടുക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.

“എല്ലാം നിർത്തി എവിടേലും സ്വസ്ഥമായി ഒതുങ്ങിക്കൂടിയാലൊന്നാണ് കുറച്ചുകാലമായി എന്റെ ചിന്ത.”

“ആ ചിന്ത എന്റെയും മനസ്സിൽ കടന്നു കൂടിയിട്ട് കുറച്ച് കാലങ്ങളായി.”

റാം ശ്രീഹരിയേയും കൂട്ടി അകത്തേക്ക് നടന്നു.

“വീട്ടിൽ ആരും ഇല്ല, അതാ നിന്നോട് ഇവിടേക്ക് വരാൻ പറഞ്ഞത്.”

“അവർ എവിടെ പോയി?”

“മോന് വൈകിട്ട് വയ്യാതായി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഞാനും എപ്പോൾ അവിടേക്ക് പോകും.”

പെട്ടെന്ന് നടത്തം നിർത്തിക്കൊണ്ട് ശ്രീഹരി പറഞ്ഞു.

“നിനക്കിത് ആദ്യമേ പറഞ്ഞുണ്ടായിരുന്നോ.. ഞാൻ ഹോട്ടലിൽ റൂം എടുക്കില്ലായിരുന്നോ.”

“അതല്ലാളിയാ.. ഇങ്ങോട്ട് വരാൻ പറഞ്ഞതിന് മറ്റൊരു കാരണം കൂടി ഉണ്ട്.”

ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.

“എന്ത് കാരണം?”

“അതൊക്കെ പറയാം, നീ ആദ്യം അകത്തേക്ക് വാ.”

ശ്രീഹരി റാമിനൊപ്പം അകത്തേക്ക് കയറുമ്പോൾ ഒരു 35 വയസ് തോന്നിക്കുന്ന ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു.

റാം അയാളോട് പറഞ്ഞു.

“റോയ് വേണമെങ്കിൽ പോയിട്ട് നാളെ രാവിലെ വന്നാൽ മതി.”

അയ്യാൾ ഭവ്യത വരുത്തിയ മുഖഭാവത്തോടെ പറഞ്ഞു.

“കുഴപ്പമില്ല സർ.. ഞാൻ പുറത്ത് വരാന്തയിൽ കിടന്നിട്ട് നാളെ രാവിലെ പൊയ്ക്കൊള്ളാം.”

ശ്രീഹരി അയ്യാളെ ശ്രദ്ധിച്ചു. ഒരു കൈലിയും ഷർട്ടും ആണ് വേഷം. മദ്യപിച്ചിട്ടാണെന്ന് തോന്നുന്നു, കണ്ണുകൾ ചുവന്നിട്ടുണ്ട്. കാണുമ്പോൾ തന്നെ ഒരു കുഴപ്പം പിടിച്ചവൻ ആണെന്ന് മനസിലാകും.

“എങ്കിൽ റോയ് പുറത്തേക്ക് നിന്നോ, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാറുണ്ട്.”

അയ്യാൾ പുറത്തേക്ക് നടന്നപ്പോൾ ശ്രീഹരി ചോദിച്ചു.

“ആരാടാ അവൻ?”

ഒരു കള്ള ചിരിയോടെ റാം പറഞ്ഞു.

“ഇന്നത്തെ രാത്രിലേക്ക് ഒരു പെണ്ണിനെ കൊണ്ട് വന്നതാ, പെണ്ണ് മുകളിലത്തെ റൂമിൽ ഇരിപ്പുണ്ട്.”

“നിനക്കിപ്പോഴും ഇതൊക്കെ തന്നാണോടാ പരിപാടി?”

“നീ എന്ന് മുതലാടാ പുണ്യാളനായത്?”

ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.

“ഇത് പുതിയൊരു ബിസിനസ് കരാർ ഒപ്പിട്ടതിന്റെ സമ്മാനമായി കിട്ടിയതാ. ഇപ്പോൾ പുറത്തേക്ക് പോയ റോയിയെ ആണ് അവർ പെണ്ണിനെ സെറ്റ് ചെയ്യാൻ ഏൽപ്പിച്ചത്.. പെണ്ണിനേയും കൊണ്ട് അവൻ വന്നപ്പോൾ കൊച്ച് ഹോസ്പിറ്റലിലും ആയി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാ നിന്റെ ഫോൺ വന്നത്, അപ്പോൾ പിന്നെ ഇന്ന് രാത്രി നിനക്കൊരു കൂട്ട് ആയിക്കോട്ടേന്ന് കരുതി.”

Leave a Reply

Your email address will not be published. Required fields are marked *