തറവാട്ടിലെ നിധി 8
Tharavattile Nidhi Part 8 | Author : Anali
[ Previous Part ] [ www.kambi.pw ]
കഥ ഇതുവരെ: അമ്മയുടെ മരണത്തെ തുടർന്ന് ശ്രീഹരി തന്റെ അമ്മയിൽ നിന്നും വിവാഹമോചനം വാങ്ങി വേറൊരു വിവാഹം കഴിച്ച അച്ഛന്റെ കൂടെ പിതൃഭവനത്തിൽ എത്തുന്നു. അവിടെ താമസിക്കുന്ന ഒരു അകന്ന ബന്ധുവിന്റെ മകളോടു ശ്രീക്കു പ്രണയം തോനുന്നു, പക്ഷെ പ്രസിദ്ധമായ തറവാട്ടിൽ ശ്രീയുടെ വരവോടെ വല്യ നിഗൂഢതകളുടെ അനന്ത പ്രപഞ്ചം തുറക്കുന്നു.
ശ്രീയുടെ തിരിച്ചു വരവ് ബന്ധുക്കളിൽ പലർക്കും ഇഷ്ടപെടുന്നില്ല. അതിനിടയിൽ ശ്രീയുടെ അച്ഛനെ കാണാതെ പോവുന്നു. കാണാതെപോയ അച്ഛനെ തപ്പി ശ്രീയും രണ്ടാനമ്മയും ഇറങ്ങി തിരിക്കുന്നു.
ഈ പ്രശ്നങ്ങൾക്കു കാരണക്കാരനാണോ ശ്രീ?. തറവാട്ടിലെ രഹസ്യങ്ങളുടെ താഴ് തുറക്കാനുള്ളൊരു താക്കോൽ മാത്രമാണോ ശ്രീ?. ശ്രീയുടെ അച്ഛനെ കണ്ടെത്താൻ അവനു സാധിക്കുമോ?. അവസാനം ശ്രീക്കു തന്റെ പ്രേണയത്തെ വിജയിപ്പിക്കാനാവുമോ?… അറിയാനായി തുടർന്നു വായിക്കുക…
എന്നും രാത്രിയിൽ കാണുന്ന ഈ സ്വപ്നങ്ങളെ കുറിച്ച് ഞാൻ ആലോചിച്ചു കാടു കയറാൻ തുടങ്ങി…. എന്നും സ്വപ്നത്തിൽ കാണുന്ന യുവാവ് ആരായിരിക്കും…. ഞാൻ തന്നെയാണോ…. ഇനി ഞാൻ തന്നെയാണേൽ എനിക്ക് അത്ര മസ്സിലും താടിയും നീണ്ട മുടിയുമൊന്നും ഇല്ലല്ലോ…. ഇനിയെന്റെ അബോധ മനസ്സ് സ്വപ്നത്തിൽ എനിക്കു കുറച്ചു ഭംഗി കൂട്ടിയതാണോ….
ആ എന്തുമാവട്ടെ… യാമിയെ എന്തിനാണ് ഞാൻ സ്വപ്നത്തിൽ കാണുന്നത്…. അവളെന്നെ ശ്രീ എന്നല്ല വിളിച്ചത്…. മറ്റെന്തോ ആണ്…. പക്ഷെ എന്തെന്ന് ഓർമ്മയില്ല…. അന്നത്തെ ദിവസം അലസ്സമായി കടന്ന് പോയി…
അച്ഛനെ കാണാനില്ല എന്ന് പറഞ്ഞ് അടുത്തുള്ള പോലീസ് ആപ്പിസിലൊരു പരാതി വല്യച്ഛൻ കൊടുത്തിരുന്നു അതിനെ തുടർന്ന് വീട്ടിൽ രണ്ട് പോലീസുകാര് വന്ന് വിവരങ്ങൾ വാങ്ങി, അച്ഛൻ എഴുതി വെച്ച കത്തും എടുത്തുകൊണ്ട് പോയി… അത്താഴം കഴിച്ചു കരിഞ്ഞപ്പോൾ എന്റെ അടുത്ത് മീര വന്നു…
“അതെ നാളെ ഞാൻ അമ്പലത്തിൽ പോവുന്നുണ്ട്… ഉഷാമ്മ പറയാൻ പറഞ്ഞു…. വരുന്നുണ്ടേൽ രാവിലെ എഴുനേൽക്കണം… അല്ലാതെ ഇയാളെ നോക്കി ഇരിക്കാനൊന്നും പറ്റില്ലാ….”
എന്നോട് പറഞ്ഞിട്ട് മറുപടി കേൾക്കാൻ പോലും നിൽക്കാതെ അവൾ പോയി… അടുത്ത ദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ എഴുനേറ്റ് ഒരുങ്ങി താഴെ ചെന്നു… പക്ഷെ മീര പോയിട്ട് ഒരു ഈച്ച പോലും എഴുന്നേറ്റിലാരുന്നു… മീര മാത്രമേ അമ്പലത്തിൽ പോവാൻ കാണാവൊള്ളേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു…
കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം മീര വന്നു… ഒരു വെള്ള ബ്ലൗസ്സും കസവുള്ള വെള്ള പാവാടയുമിട്ട് വന്ന അവളെ കണ്ടപ്പോൾ തന്നെ എന്റെ കിളി പറന്നു പോയി…
“രാവിലെ എഴുനേൽക്കാൻ പറഞ്ഞിട്ട് എത്ര നേരം നോക്കി ഇരിക്കണം…”
അന്തം വിട്ടവളെ നോക്കിയിരിക്കുന്ന എന്നെ അവളൊന്നു രൂക്ഷമായി നോക്കിയപ്പോൾ ഞാൻ ചമ്മൽ മാറ്റാൻ മുഖത്തൊരു വിമ്മിഷ്ട്ടം വരുത്തി ചോദിച്ചു…
“അമ്പലത്തിൽ തൊഴാൻ പോവാനാണ് വിളിച്ചേ…. അല്ലാതെ കാണിക്കപെട്ടി കുത്തി തുറക്കാനല്ല…. വെളിച്ചം വീഴുന്നതിന് മുൻപ് എഴുനേറ്റ് ഇരിക്കുവാ…”
എന്റെ മുന്നിലൂടെ വാതിലിന് അരികിലേക്ക് നീങ്ങി അവൾ പറഞ്ഞു…. മഹാ അഹങ്കാരി തന്നെ… ഇവളെ കെട്ടിയാലും എന്നുമീ തർക്കുത്തരം കേൾക്കണമല്ലോ ഭഗവതി…. രാവിലെ പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു….
മീര ഒന്നും മിണ്ടാത്തയാണ് നടന്നിരുന്നത്.. മീനാക്ഷിയെ കഴിഞ്ഞ ദിവസം പത്തായ പുരയിൽ വെച്ച് കണ്ട സംഭവം പറയണമോയെന്ന് ഞാൻ ആലോചിച്ചെങ്കിലും വേണ്ടയെന്ന് തന്നെ തീരുമാനിച്ചു… വഴിയിൽ വെച്ച് അമ്പലത്തിലേക്ക് പോകുന്ന കുറച്ച് പേരെ കണ്ടു… എല്ലാവരുടെയും നോട്ടം മീരയിൽ തന്നെ….
ഈ നാട്ടിൽ ഉറപ്പായും അവളെകാൾ ഭംഗിയുള്ളൊരാളെ കാണുക ആസാദ്യമെന്ന് ഉറപ്പാണ്…. അവളെ നോക്കി കഴിഞ്ഞ് ആളുകൾ എന്നേയും നോക്കുനുണ്ട്… ഏതായീ ഭാഗ്യവാൻ എന്നാവുമോ അവരുടെ ചിന്ത…
