വർണ കൊലകേസ് 1
Varna Kolakkesu Part 1 | Author : Avanthika
ക്രിസ്റ്റി അഞ്ജനയെ ദീർഘമായി ചുംബിച്ചു.അവളുടെ മൃദുലമായ ചുണ്ടുകൾ കടന്ന് അവൻ അവളുടെ മാറിലും കവിളിലും പരതി.അവളുടെ വസ്ത്രങ്ങൾ ഏറെ കുറെ അഴിഞ്ഞു വീണിരുന്നു.അവനും അര്ധനഗ്നൻ ആയിരുന്നു.ബേഡലാംബിന്റെ നേരിയ വെട്ടം ഉണ്ടാന്നൊഴിച്ചാൽ ആ മുറിയിൽ ചെറിയ നീല വെളിച്ചം പരത്തുന്നത് അവർക്കരികിൽ ഇരിക്കുന്ന ചെറിയ ഡിജിറ്റൽ ടൈം പിസു ആണ്. അതിൽ സമയം 3 am എന്നു കാണിചു
അഞ്ജനയുടെ ശരീരത്തിൽ അവശേഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഉരിയാൻ ഭാവിക്കെ ക്രിസ്റ്റിയുടെ ഫോൺ ജീസസ് ലൗ യൂ എന്നു തുടങ്ങുന്ന റിങ്ടോനോട് കൂടി ശബ്‌ധിച്ചു.
അവൻ അതു അവഗണിച്ചെങ്കിലും.കാൾ കട്ടായി വീണ്ടും അതു മുഴങ്ങി.എങ്കിലും വികാരവേശത്തിൽ അവൻ അത് അവഗണിച്ചു.
പക്ഷെ വീണ്ടും ഫോൺ ശബ്‌ധിച്ചു.ഇത്തവണ അത് അജ്ഞനയുടേതാണ്.ക്രിസ്റ്റി വീണ്ടും അതു അവഗണിക്കാൻ ആണ് ഭാവം എന്നു മനസിലാക്കിയ അഞ്ജന അവനെ തഴഞ്ഞു.
“ക്രിസ്റ്റി ഫീൽസ് ലൈക്ക് സംതിങ് ഇമ്പോര്ടൻറ്.”
“F***##k….ഈ നട്ട പാതിരായ്ക്ക്…സ്വന്തം കെട്ട്യോളും മായി ഒന്നു സല്ലപിക്കാനും സമ്മതിക്കാതെ…ബ്ലഡി ഹെൽ…”
വികാരങ്ങൾ മുറിഞ്ഞതിന്റെ അസ്വാസ്ഥ്യം ആ വാക്കിൽ പ്രതിഫലിച്ചു.
അഞ്ജന അമർത്തി ചിരിച്ചു.
ഫോൺ ഡിസ്പ്ലയിൽ എസ് ഐ അനിരുദ്ധ് എന്ന പേര് തെളിഞ്ഞു നിന്നു.
ഫോൺ എടുത്തു പാടെ മറുപുറത്തു അനിരുദ്ധന്റെ ശബ്ധം.
“മാഡം…എസ് ഐ അനിരുദ്ധൻ ആണ്..ക്രിസ്റ്റി സർനെ വിളിച്ചിരുന്നു കിട്ടിയില്ല”
“ക്രിസ്റ്റി യാടൊ സംസാരിക്കുന്നത്….എന്താ…ഈ നട്ട പാതിരായ്ക്ക് ..?”
“സർ…ഒരു ഹോമിസൈഡ്…….ലാമിയ അവന്യൂ വിൽ….”
“അവിടത്തെ….ചാർജ് ആർക്കാഡോ….അവരെ അല്ലെ….ആദ്യം അറിയിക്കണ്ടത്…അല്ലാതെ…നേരെ അങ്ങു ഐജി യെ ആണോ… ….?”
ക്രിസ്റ്റിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“അവരെ അറിയിച്ചു സർ…പക്ഷെ….മരിച്ചത്…..”
“മരിച്ചത്…?”
“ഫിലിം ആക്ടറെസ് വർണ ആണ് സർ….”
അതിന് മറുപടി പറയുന്നതിന് മുൻപ് ക്രിസ്റ്റിയുടെ കയിൽ നിന്ന് ആ ഫോൺ ഊർന്നു വീണു.വെള്ളിടി വെട്ടിയവനെ പോലെ അവൻ നിന്നു. അവന്റെ ശ്വാസം പോലും പുറത്തേക്ക് വരാൻ ഭയപ്പെട്ടത് പോലെ.
ക്രിസ്റ്റിയുടെ പെട്ടന്നുള്ള മാറ്റം കണ്ടു അഞ്ജന വേഗത്തിൽ വസ്ത്രം ധരിച്ചു അങ്ങോട്ടേക്ക് ചെന്നു….അയാളിൽ നിന്ന് ഊർന്നു വീണ ഫോണ് അവൾ കൈയിൽ എടുത്തു ചെവിയോട് ചേർത്തു.
അനിരുദ്ധ് പറയുന്നത് അവൾ കെട്ടു
“ശരി അനിരുദ്ധ് ഞങ്ങൾ ഉടൻ അങ്ങു എത്താം….”
അഞ്ജന ക്രിസ്റ്റിയുടെ തോളിൽ കൈ അമർത്തി.ക്രിസ്റ്റിയുടെ കണ്ണുകലിലെ ഭാവം അവൾക്ക് വേർതിരിക്കാൻ കഴിഞ്ഞില്ല.എങ്കിലും അയാളുടെ ഹൃദയം ദുഃഖത്തിൽ ആഴ്ന്നിരിക്കുകയാണ് എന്നു അവൾക്ക് തോന്നി.
അവനെ അവൾ തൻെറ മാറോട് അണച്ചു.
അപ്പോഴേക്കും അവന്റെ കണ്ണിൽ നിന്ന് അശ്രുധാര കിനിഞ്ഞിറങ്ങി.
*********************************
ലാമിയ അവന്യൂ ആകെ ജനത്തിരക്ക് കൊണ്ടു നിറഞ്ഞിരുന്നു.കൊല്ലപ്പെട്ടത് ഒരു സിനിമ താരം ആയതുകൊണ്ട് തന്നെ ആരാധകരും മീഡിയയും ഉൾപ്പടെ ഒരു പട തന്നെ അവിടെ യുണ്ട്.
വർണയുടെ വീട്ടിലേക്കുള്ള ഭാഗം മുഴുവനും പോലീസ് എന്നെഴുതിയ ബാരിക്കേഡുകൾ കൊണ്ട് മറച്ചു വെച്ചിട്ടുണ്ട്.
എസ് ഐ അനിരുദ്ധൻ അവിടെയുണ്ട്.ഫോറൻസിക് ടീമും അവിടെ എത്തിയിട്ടുണ്ട്. പോലീസ് സർജൻ മിന കുമാരി അവിടെ എത്തിയിട്ടുണ്ട്. അവർ അനിരുദ്ധന്റെ അരികിലേക്ക് വന്നു.
“അനിരുദ്ധൻ……..ഡെഡ് ബോഡി…ഇവിടുന്നു കൊണ്ടുപോയി പോസ്റ്റ് മർട്ടം ചെയ്യുന്നതിനേക്കാൾ നല്ലത്…ഇവിടെ നിന്ന് തന്നെ ചെയ്യുന്നതാണ്..തനിക്കറിയല്ലോ….ഒന്നാമത് ബോഡിയുടെ അവസ്ഥ മോശമാണ്.അതുകൊണ്ടു ഇവിടെ വെച്ചു ചെയ്യുന്നത് ആണ് ഉത്തമം.”
