രതി ശലഭങ്ങൾ – 28
Rathi Shalabhangal – 28 | Author : Sagar Kottappuram
[ Previous Part ] [ www.kambi.pw ]
ബാക് ടു മഞ്ജുസ് ! കളിയില്ല ..സ്വല്പം കാര്യം !
വൈകീട്ട് ആറുമണി ഒക്കെ ആകാറായപ്പോൾ ആണ് ഞാൻ മഞ്ജുവിന്റെ വീട്ടിൽ എത്തുന്നത് . മുൻപ് വന്നപ്പോൾ കണ്ട തള്ള അവിടെ ഉണ്ടോ എന്ന് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. അന്ന് അനിയൻ ആണെന്നൊക്കെ ആണ് മഞ്ജു തട്ടിവിട്ടത് ! ഭാഗ്യത്തിന് അവരെ ആ പരിസരത്തൊന്നും കണ്ടില്ല .
വീടിനു മുൻവശം ഉണങ്ങിയ ഇലകൾ അല്പം നിറഞ്ഞു കിടപ്പുണ്ട് . രണ്ടു ദിവസം ആയി മുറ്റം അടിച്ചു വാരിയ ലക്ഷണം ഇല്ല.. ഉമ്മറ വാതിൽ ലോക് ആണെന്ന് തോന്നി . ഞാൻ ബൈക്ക് മഞ്ജുവിന്റെ വീടിന്റെ മുറ്റത്തേക്ക് ഓടിച്ച് കയറ്റി . മഞ്ജുവിന്റെ കാറും സ്കൂട്ടറും മുറ്റത്തു കിടപ്പുണ്ട്. കാറിന്റെ മീതെയും കരിയിലകൾ കിടപ്പുണ്ട്!
ഞാൻ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി. അടുത്തൊക്കെ വീടുകൾ ഉണ്ടെങ്കിലും ആരും അങ്ങനെ ശ്രദ്ധിച്ചിട്ടൊന്നുമില്ല.പിന്നെ മഞ്ജു അവിടെ സ്ഥിര താമസക്കാരി ഒന്നുമല്ലല്ലോ ! ഞാൻ ഉമ്മറത്തേക്ക് കയറി . കാളിങ് ബെൽ അടിക്കാതെ നേരെ വാതിലിൽ തട്ടി ..
ടക്..ടക് ..
“ആരാ ..?”
ഉള്ളിൽ നിന്നും മഞ്ജുവിന്റെ ശബ്ദം കേട്ടു. അത്ര അടുത്ത് നിന്നല്ല ശബ്ദം കേൾക്കുന്നത് .
“ഞാനാ “
പെട്ടെന്ന് അവളെ ഒന്ന് പറ്റിക്കാം എന്ന് വിചാരിച്ച് ശബ്ദം ഒന്ന് മാറ്റി പിടിച്ചു ഞാൻ പറഞ്ഞു..പക്ഷെ ഏറ്റില്ല !
“നിന്നോട് ഞാൻ വരണ്ടാന്നു പറഞ്ഞതല്ലേ”
മഞ്ജുവിന്റെ ഗൗരവത്തിലുള്ള ശബ്ദം . എന്നാലും അവൾക്ക് എന്നെ എങ്ങനെ മനസിലായി എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..അത്ര മോശം സൗണ്ട് മോഡുലേഷൻ ആയിരുന്നോ ഞാൻ വരുത്തിയത് …
“ശേ…എന്തായാലും വന്നില്ലേ…വാതില് തുറക്ക് മഞ്ജുസേ”
ഞാൻ വാതിലിലേക്ക് കാതോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഹാളിൽ ഇല്ലെന്നു ഞാൻ ഊഹിച്ചു ശബ്ദം അത്ര അടുത്ത് നിന്നല്ല കേൾക്കുന്നത്..
“ആഹ്..ആഹ് …അവിടെ നിക്ക്..ഇപ്പൊ വരാം “
മഞ്ജുവിന്റെ അല്പം അടഞ്ഞ ശബ്ദം ഞാൻ കേട്ടു . ഹോ..ആശ്വാസമായി ! ഞാൻ വാതിൽക്കൽ തന്നെ പുറം ചാരി നിന്ന് പുറത്തോട്ടു നോക്കി കയ്യും കെട്ടി നിന്നു. ആ സമയം നോക്കി തന്നെ മഞ്ജു വാതിലും തുറന്നു ..
“യ്യോ ..”
വാതിലിൽ ചാരി നിന്ന ഞാൻ പെട്ടെന്ന് ബാലൻസ് പോയി നേരെ വാതിൽ തുറന്ന മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്നിടിച്ചു ..ഒരുവിധം ഞാൻ ബാലൻസ് ചെയ്തു അവളെ പിടിച്ചു നിന്നു .
“ആഹ്…എന്താടാ ഇത്..”
മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .
ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !
മുടിയൊക്കെ ചീകി ഒതുക്കി പുറകിൽ ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ട് . വേറെ മേക്കപ്പ് ഒന്നുമില്ലെങ്കിലും കാഴ്ചക്ക് അതീവ സുന്ദരി ! പനി പിടിച്ച നേരിയ ക്ഷീണം മുഖത്തുണ്ടെങ്കിൽ കൂടി മഞ്ജുവിന്റെ ഭാവത്തിൽ ആ ക്ഷീണം കാണുന്നില്ല ..
“സോറി…ഞാൻ അറിഞ്ഞില്ല..”
വാതിലിൽ ചാരി നിന്ന അബദ്ധം ഓർത്തു ഞാൻ പറഞ്ഞു.
“അവന്റെ ഒരു സോറി..ഇപ്പൊ ആളെ മറിച്ചിട്ടേനെ”
മഞ്ജു ഞാൻ വന്നിടിച്ചപ്പോൾ ഊർന്നു പോയ ഷാൾ എടുത്തു ഇടതു തോളിൽ ഒരു വശത്തേക്കാക്കി ഇട്ടു കൊണ്ട് പറഞ്ഞു .
“അല്ല..പനി ആണെന്ന് പറഞ്ഞിട്ട് ..?”
