അച്ചായൻ പറഞ്ഞ കഥ… അർജുന്റെ റിയ കുട്ടി .. നിലാവ് പോലെ വന്നവൾ 3
Achayan Paranjakadha Arjunte Riyakutty Nilavu pole Vannaval Part 3 |
Author : Eakan | Previous Part
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്..
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്..
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍…
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ്…….
അവൾ മധുരമായി പാടികൊണ്ടിരുന്നു ഞാൻ ആ പാട്ടിൽ ലയിച്ചിരുന്നു പോയി.
“അതേയ് !! ഈ ലോകത്ത് ഒന്നും അല്ലേ? ”
അവൾ ചോദിച്ചു.
“കഴിഞ്ഞോ? ”
“അപ്പോൾ ഞാൻ പാടിയത് ഒന്നും കേട്ടില്ലേ? ”
“കേട്ടു. പക്ഷെ കേട്ടിട്ട് മതിയാകുന്നില്ല അതാ… ഒന്നുകൂടി പാട്. ”
“അയ്യടാ!!!! ഇന്ന് ഇത്രയും മതി. ഇനി പിന്നെ. മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് “.
ഇക്ക ഫ്ലാറ്റിൽ നിന്ന് പോയത് മുതൽ തന്നെ റിയ കുട്ടി വളരെ സന്തോഷത്തിൽ ആയിരുന്നു. കാരണം എത്ര ദിവസം വേണമെങ്കിലും. എന്റെ കൂടെ താമസിക്കാൻ ഇക്ക സമ്മതിച്ചത് കൊണ്ട്. ഇനി ഒരിക്കലും ദുരിതം നിറഞ്ഞ പഴയ ജീവിതത്തിലേക്ക് പോകേണ്ടല്ലോ… അതുപോലെ ആലിയെ നിക്കാഹ് കഴിക്കേണ്ടല്ലോ അതൊക്കെ അവളെ കൂടുതൽ സന്തോഷിപ്പിച്ചു.
. അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞപ്പോൾ… അധികം മടികാണിക്കാതെ എനിക്ക് ആ മനോഹരമായ പാട്ട് അതിലും മനോഹരമായി പാടി തന്നു. അതാണ് ഇപ്പോൾ നടന്നത്.
“എന്നിട്ട് എന്റെ മോളെവിടെയാ പോകുന്നേ?” ഞാൻ അവളോട് ചോദിച്ചു.
“ഞാൻ ഉറങ്ങാൻ പോകുന്നു. ”
ഇന്ന് നന്നായി ഉറങ്ങുമോ? അതോ ഓരോന്ന് ആലോചിച്ചു ഉറങ്ങാതിരിക്കുമോ?”
“ഇന്ന് ഉറങ്ങും .. നന്നായി ഉറങ്ങും. . ഇന്നെനിക്ക് നന്നായി ഉറങ്ങാൻ കഴിയും”
“എവിടെ കിടന്ന് ഉറങ്ങാൻ? അവിടെ തറയിലോ? അതോ കിടക്കയിലോ ?”
അവൾ താഴോട്ട് നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.
“അവിട! സാറിന്റെ കിടക്കയിൽ കിടന്ന് ഉറങ്ങാൻ ഉള്ള അർഹത എനിക്കില്ല സാർ. എന്നോട് അവിടെ കിടക്കാൻ പറയരുത്. ഞാൻ താഴെ കിടന്നോളാം ”
“മോളെ നീ എന്തൊക്കെയ ഈ പറയുന്നേ? അർഹതയോ? എന്ത് അർഹതയാ നീ ഈ പറയുന്നത്. അത് കടയിൽ പറഞ്ഞു വാങ്ങിയ വെറും കിടക്കയാ… ഞാൻ വാങ്ങിയത്കൊണ്ട് എന്റെ അല്ലെങ്കിൽ വേറെ വല്ലവരുടേയും. അത്രയേ ഉള്ളൂ. എന്റെ മോളവിടെ കിടന്നോ. ഇല്ലെങ്കിൽ വല്ല അസുഖവും വരും ”
” സാറിന് അത് വെറും കിടക്ക ആയിരിക്കും. എനിക്ക് അത് സാറ് കിടക്കുന്ന കിടക്കയാ. അതിൽ കിടക്കാൻ അർഹതയും അവകാശവും വേണം എനിക്ക് അതില്ല. സാറ് പറഞ്ഞില്ലേ സാറിനെ ഏട്ടാന്നോ ഇക്കാന്നോ വിളിക്കാൻ? . എനിക്ക് സാറ് അതിനേക്കാളും ഒരുപാട് മുകളിലാ . അതാ ഞാൻ …. ”
അവൾ കരഞ്ഞു. ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചോദിച്ചു.
“ഈ പെണ്ണ് വീണ്ടും തുടങ്ങിയല്ലോ കരയാൻ ? മോളെ ഈ കരയുന്ന പരിപാടി നിർത്താൻ ഒരു വഴിയും ഇല്ലേ?”
“ഞാൻ സങ്കടം കൊണ്ട് കരഞ്ഞതല്ല.. ഒരുപാട് നാൾ ഞാൻ സങ്കടം കൊണ്ട് കരഞ്ഞിട്ടുണ്ട് എന്നാൽ ഇത് സന്തോഷം കൊണ്ടാ എന്നെ ഇങ്ങനെയും സ്നേഹിക്കാൻ ഒരാളുണ്ടല്ലോ എന്ന സന്തോഷം ..”
“മതി മതി എവിടെ വേണമെങ്കിലും പോയി കിടന്നോ! ഞാൻ ഒന്നും പറയുന്നില്ല. പോരെ?”
ഞാൻ സോഫയിൽ കിടന്നു ഉറങ്ങി.
അവിടെ ഹസ്സന്റെ വീട്ടിൽ.
ആലിയും ഫൈസിയും പോയ ശേഷം. ഹസ്സൻ അവിടെ കിടന്ന ബെഞ്ചിൽ ഇരുന്നു.
“എന്ത് പറ്റി. ജോലിക്ക് പോകാൻ ഇറങ്ങിയിട്ട്.. ഇവിടെ ഇരുന്നു പോയത്? ” സുബൈദ ചോദിച്ചു.
“എടി ഇത്രയും പ്രായം ഉള്ള ആൾക്ക് ഞാൻ എങ്ങനെയാടി എന്റെ മോളെ കെട്ടിച്ചു കൊടുക്കുന്നെ?
“നിങ്ങൾ എന്നെ കെട്ടിയപ്പം എത്രയായിരുന്നു നിങ്ങൾക്ക് പ്രായം. നാപ്പതോ അതോ അമ്പതോ? അതോ അമ്പതും കഴിഞ്ഞോ? കൂടാതെ എട്ടു വയസുള്ള ഒരു കൊച്ചും.
എനിക്ക് അന്ന് വയസ്സ് വെറും പതിനെട്ടു മാത്രം. അന്ന് നിങ്ങൾക്ക് തോന്നിയില്ലല്ലോ വെറും പതിനെട്ടു വയസുള്ള പെണ്ണിനെയാണ് കെട്ടുന്നത് എന്ന്. എന്നിട്ടിപ്പോ സ്വന്തം മോളുടെ കാര്യം വരുമ്പോൾ.. എന്നോട്
