രണം – 3 9

രണം 3

Ranam Part 3 | Author : Vishnu

[ Previous Part ] [ www.kambi.pw ]


 

മുന്നേയുള്ള ഭാഗങ്ങൾ ഇഷ്ടമായെന്ന് കരുതി ഞാൻ തുടരുകയാണ്… ഇഷ്ടമായാൽ ലൈക്‌ തരണം… നിങ്ങൾക് ഇഷ്ടമാകുന്നുണ്ടോ എന്ന് എനിക്ക് അങ്ങനെ മാത്രമല്ലെ മനസ്സിലാക്കു ❤️

 

നിങ്ങളുടെ അഭിപ്രായം സജേഷൻ എല്ലാം തുറന്നു പറയാം കമന്റിൽ… എനിക് കൂടുതൽ നന്നായി എഴുതാനും കഴിയും

 

കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷയോടെ

വിഷ്ണു ❤️

 

 

കാന്റീനിലെ ഒരു സൈഡിലെ ടേബിളിൽ ഇരിക്കുക ആയിരുന്നു മൂന്നു പേരും…ഡിക്സണിന്റെയും അനുരാധയുടെയും കണ്ണുകൾ ഒരാളിൽ ആയിരുന്നു…

 

കാന്റീനു പുറത്തുള്ള സ്ഥലത്ത് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുന്ന ദേവിക…

 

“അവൾക് എന്തൊരു അഹങ്കാരം ആണെന്നോ…ഇന്ന് ലൈബ്രറിയിൽ എന്റെ തൊലി ഉരിഞ്ഞു പോയി.. “

 

നല്ല ദേഷ്യത്തിൽ അനുരാധ അത് പറഞ്ഞപ്പോൾ ഡിക്സൺ ചിരിച്ചു..

 

“നിങ്ങൾ എന്തിനാ ഈ അനാവശ്യ കാര്യത്തിലൊക്കെ കേറി ഇടപെടുന്നേ…അവളെ അവളുടെ പാട്ടിനു വിട്ടേക്ക്…നിനക്കൊന്നും വേറെ സീറ്റ് കിട്ടാഞ്ഞിട്ട് ആണോ “

 

ഒരു ബുക്കിൽ നോക്കികൊണ്ട് പീറ്റർ പറഞ്ഞതുകേട്ട അനുരാധ ദേഷ്യത്തിൽ എഴുനേറ്റു

 

“ഓഹ്…നിനക്ക് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് എനിക്കറിയാം…. നിനക്ക് ഇങ്ങനെയെതെങ്കിലും നടന്നാൽ മാത്രേ നിനക്കും കൊള്ളു…”

 

അത് കേട്ട പീറ്റർ ഒരു പുച്ഛത്തോടെ ചിരിച്ചു

 

“എന്റെ അനു…നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം…ഞാൻ കാണിച്ചു തരം…അവളെ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കുന്നത്.. “

 

അത് പറഞ്ഞു എഴുനേറ്റു പുറത്തേക്ക് നടന്നു…. അനുവും പീറ്ററും അത് നോക്കി നിന്നു

 

—–

 

കോളേജ് വരാന്തയിലൂടെ നടക്കുകയായിരുന്നു ദേവു…കൂടെ ആരും ഉണ്ടായിരുന്നില്ല…കോളേജ് കഴിഞ്ഞതുകൊണ്ട് ഹോസ്റ്റലിലേക്കുള്ള നടത്തമാണ്..

 

അപ്പോഴാണ് ഡിക്സൺ അവളുടെ മുന്നിലേക്ക് വന്നത്..

 

“ദേവിക അല്ലെ…ഒന്ന് നിൽക്കാമോ…”

 

ഡിക്സണെ കണ്ടതും അവൾക്ക് മനസ്സിലായിരുന്നു അവനെ…അവൾ ചിരിച്ചു കൊണ്ട് നിന്നു

 

“എന്താ ചേട്ടാ “

 

“ദേവിക…ഇലക്ട്രോണിക്സ് ഡിപ്പാർട്മെറ്റ്.. ഒന്നാം വർഷം.. അല്ലെ…ഞാൻ കണ്ടിട്ടുണ്ട്…തന്റെ ധൈര്യം സമ്മതിച്ചു കേട്ടോ…

 

ഇവിടെ വേറെ ആരിലും ഇല്ലാത്ത ധൈര്യം അല്ലെ ജൂനിയർ ആയ തനിക്…”

 

അതൊക്കെ കേട്ടപ്പോൾ ഉള്ളിൽ പന്തികേട് തോന്നിയെങ്കിലും അവൾ ചിരിച്ചു കൊണ്ട് തന്നെ നിന്നു…

 

“ഞാൻ ശരിക്കും ഇമ്പ്രെസ്സ്ഡ് ആയി.. ഈ ധൈര്യം വേണം പുതിയ കുട്ടികൾക്ക്… അപ്പൊ പറഞ്ഞു വന്നത് അതല്ല..

 

ഇവിടെ ആർട്സ് ക്ലബ്‌ ഉണ്ട്…ഞാൻ ആണ് സെക്രട്ടറി…പുതിയ കുട്ടികൾക്കുള്ള ഓഡിഷൻ നടക്കുന്നുണ്ട്..

 

തന്റെ സംസാരിക്കാനുള്ള കഴിവ് കണ്ടിട്ട് ഓഡിഷന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല…

 

താൻ പറഞ്ഞ അതൊന്നും ഇല്ലാതെ ഞാൻ ആർട്സ് ക്ലബ്ബിലേക് ഇടം…ഓക്കേ അല്ലെ.. “

 

അത് കേട്ട അവൾ ചിരിച്ചു കൊണ്ട് നോക്കി…അവിടെ ഒക്കെ ആയി നടന്നു പോകുന്ന പിള്ളേർ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

 

“ചേട്ടാ…. ഇത്രയും പറഞ്ഞതിന് താങ്ക്സ്…ഞാൻ ആർട്സ് ക്ലബ്ബിന്റെ ഓഡിഷനു താല്പര്യം ഉണ്ടേൽ വരാം…

 

വേറെ ആർക്കും ഇല്ലാത്ത ആനുകൂല്യം എനിക്കും വേണ്ടെന്നേ…പിന്നെ

 

എന്നെ ആർട്സ് ടീമിൽ ഇട്ട ശേഷം കണ്ട്രോൾ ചെയ്യാം ഭരിക്കാം എന്ന ചിന്ത കൊണ്ട് ആണലോ ചേട്ടൻ ഇതൊക്കെ പറഞ്ഞു വന്നത്…തത്കാലം അതിനു താല്പര്യമില്ല “

 

 

അത് പറഞ്ഞ ശേഷം അവൾ നടന്നു പോയി…എന്നാൽ അത് ഡിക്സനു മുഖത്തേറ്റ അടി പോലെ ആയിരുന്നു…

 

 

അത് കേട്ട് നിന്ന കുട്ടികളുടെ ചിരി…അവന് അവരുടെ മുന്നിൽ അപഹാസ്യനായതുപോലെ തോന്നി…

 

——-

 

ആർട്സ് ക്ലബ്‌ ഓഡിഷൻ…. താല്പര്യമില്ലായിരുന്നുവെങ്കിലും എല്ലാ കുട്ടികൾക്കും അത് നിർബന്ധമാക്കിയിരുന്നു…

 

ഒരു സ്ക്രിപ്റ്റ്…അത് പഠിച്ചു അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നു അവൾക് കിട്ടിയ പണി

Updated: July 3, 2025 — 5:29 pm

Leave a Reply

Your email address will not be published. Required fields are marked *